അമ്മയുടെ മുന്നില്‍ വച്ച് അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണം എന്ന് പറഞ്ഞു; വെളിപ്പെടുത്തി നടി സ്വാതി

സമീപകാലത്തായി തമിഴ് സീരിയല്‍ രംഗത്തെ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞു കൊണ്ട് നിരവധി നടിമാര്‍ രംഗത്തെത്തിയിരുന്നു. അവസരത്തിന് പകരം കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തി കൊണ്ട് മുന്‍നിര നടിമാരടക്കമാണ് രംഗത്തെത്തിയത്. അഡ്ജസ്റ്റ്‌മെന്റ് എന്ന പേരിട്ട് വിളിക്കുന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളുടെ തുറന്ന് പറച്ചിലുകള്‍ വലിയ ചര്‍ച്ചയായി മാറുകയാണ്.

സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ ഇത്തരം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. നടി വരലക്ഷ്മി ശരത്കുമാര്‍ അടക്കം ഇക്കൂട്ടത്തിലുണ്ടായിരുന്നു. സീരിയല്‍ രംഗത്തു നിന്നും മുന്‍നിര നായകിമാര്‍ പോലും തങ്ങള്‍ക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞിരുന്നു. പാണ്ഡ്യന്‍ സ്റ്റോറിലൂടെ താരമായ നടി ലാവണ്യയുടെ തുറന്നു പറച്ചില്‍ കഴിഞ്ഞ ദിവസാണ് വാര്‍ത്തയായി മാറിയത്.

Swathi Sharma

ഇപ്പോഴിതാ മറ്റൊരു നടി കൂടി വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. സ്വാതി ശര്‍മയാണ് തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്. കര്‍ണാടക സ്വദേശിയായ സ്വാതിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം കന്നഡ സീരിയലിലൂടെയായിരുന്നു. സിനിമയില്‍ അഭിനയിക്കുക എന്ന ആഗ്രഹവുമായി മോഡലിംഗ് രംഗത്തേത്ത് എത്തിയ താരമാണ് സ്വാതി. പിന്നീട് താരം സീരിയിലില്‍ അഭിനയിക്കുകയായിരുന്നു.

കന്നഡയില്‍ ചെയ്ത സീരിയലുകള്‍ ഹിറ്റായതോടെയാണ് താരത്തെ തേടി തമിഴില്‍ നിന്നും അവസരമെത്തുന്നത്. സീ തമിഴിലെ നിനൈത്താലെ ഇനിക്കും എന്ന പരമ്പരയിലൂടെയാണ് സ്വാതിയുടെ തുടക്കം. പരമ്പരയില്‍ ബൊമ്മി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പരമ്പരയും സ്വാതിയുടെ കഥാപാത്രവും ഹിറ്റായി മാറി.

തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന അനുഭവമാണ് സ്വാതി തുറന്ന് പറഞ്ഞിരിക്കുന്നത്. കോളേജ് പഠനം പര്‍ത്തിയാക്കിയ ശേഷമാണ് സ്വാതി അഭിനയത്തിലേക്ക് കടക്കുന്നത്. സിനിമയായിരുന്നു തുടക്കം. അതിനായി മോഡലിംഗ് രംഗത്തിലേക്ക് കടന്നു. അവസരങ്ങള്‍ തേടി ഒടുപാട് അലയേണ്ടി വന്നു. ഇക്കാലത്താണ് സ്വാതിയ്ക്ക് മോശം അനുഭവമുണ്ടാകുന്നത്.

സ്വാതിയുടെ കൂടെ ഓഡിഷനുകള്‍ക്ക് അമ്മയും കൂടെ പോകുമായിരുന്നു. ഒരിക്കല്‍ തന്നോട് ഒരാള്‍ മോശമായി പെരുമാറിയെന്നാണ് താരം പറയുന്നത്. അമ്മയുടെ മുന്നില്‍ വച്ച് തന്നെ അയാള്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണമെന്ന് സംസാരിച്ചു. അയാളുടെ വൃത്തികെട്ട സംസാരം കേട്ട് അമ്മയ്ക്ക് ദേഷ്യം വന്നു. അമ്മ അയാളോട് ദേഷ്യപ്പെടുകയും ചീത്തവിളിക്കുകയും ചെയ്തു. ആ സംഭവത്തോടെ അമ്മ ഭയന്നു പോയി. തന്നോട് അഭിനേത്രിയാകേണ്ട എന്ന് അമ്മ പറഞ്ഞുവെന്നാണ് സ്വാതി പറയുന്നത്.

Swathi Sharma

ഏറെ ബുദ്ധിമുട്ടിയാണ് തുടര്‍ന്നും അഭിനയത്തില്‍ തന്നെ ശ്രദ്ധിക്കാനുള്ള സമ്മതം അമ്മയില്‍ നിന്നും ലഭിച്ചത്. തന്നെ അമ്മ എവിടേയും ഒറ്റയ്ക്ക് വിടാറില്ലെന്നും സ്വാതി പറയുന്നു. ചെന്നൈയില്‍ വന്നകാലത്തും തനിക്കും അമ്മയ്ക്കും ഇത്തരം സംഭവങ്ങളുടെ പേരില്‍ ഭയമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് എല്ലാം ശരിയായെന്നും താരം പറയുന്നു.

നേരത്തെ നടി റീഹാനയും തന്റെ അനുഭവം രേഖപ്പെടുത്തിയിരുന്നു. ഒരു പ്രമുഖ നടനില്‍ നിന്നുമാണ് റീഹാനയ്ക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. അയാളുടെ ആവശ്യം നിഷേധിച്ചതോടെ തന്നെ സീരിയലില്‍ നിന്നും ഒഴിവാക്കിയെന്നും താരം വെളിപ്പെടുത്തിയിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X