ചിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ വിവാഹിതനായി!! വിവാഹം ഇസ്ലാം മതാചാരപ്രകാരം
തെന്നിന്ത്യൻ താരം ചിമ്പുവിന്റെ സഹോദരനും സംഗീത സംവിധായകനുമായ കുരലരസൻ വിവാഹിതനായി. ചെന്നെ സ്വദേശി നബീല ആർ അഹമ്മദാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ വിവാഹമായിരുന്നു ഇത്.

ആലിയയുമായുള്ള പ്രണയം തകരാൻ കാരണം താരയോ? സിദ്ധാർഥുമായുള്ള ബന്ധത്തെ കുറിച്ച് നടി....
മുസ്ലീം മാതാചാരപ്രകാരം ഏപ്രിൽ 26 നായിരുന്നു വിവാഹം നടന്നത്. ഏപ്രിൽ 29 ന് ചെന്നൈയിൽ ഗ്രാന്റ് വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. സിനിമ, രാഷ്ട്രീയ സംസ്കാരിക മേഖലയിലുള്ള പ്രമുഖരെ സത്കാരത്തിനായി ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കുരലരസൻ ഇസ്ലാം മതം സ്വീകരിച്ചത്. അച്ഛൻ നടനും സംവിധായകനുമായ ടി രാജേന്ദറിന്റെ സാന്നിധ്യത്തിലായിരുന്നു മതം മാറ്റം.
തെന്നിന്ത്യൻ സിനിമയിലെ അറിയപ്പടുന്ന സംഗീത സംവിധായകനാണ് കുരലരസൻ . ചിമ്പുവിനെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ഇത് നമ്മ ആള് എന്ന സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയത് കുരലരസന്‍ ആയിരുന്നു. സംഗീത സംവിധാനത്തിലുപരി ക്യാമറയ്ക്ക് മുന്നിലും തല കാണിച്ചിട്ടുണ്ട്.അലൈ, സൊന്നാല്‍ താന്‍ കാതല എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











