ലിപ് ജോബ് നടത്തി, ഇഞ്ചക്ഷൻ എടുത്ത് വീർപ്പിച്ചു; ആരോപണങ്ങൾക്ക് നടി തന്യ ഹോപ്പിന്റെ മറുപടി!
സിനിമയില്‍ സൗന്ദര്യത്തിന് വലിയ പ്രാധാന്യമുണ്ട്. നടിമാരുടെ കാര്യത്തിലാണെങ്കിൽ പ്രത്യേകിച്ചും. ഇന്ന് ആ ചിന്താഗതിയിൽ ചില മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും തൊണ്ണൂറ് ശതമാനവും സൗന്ദര്യമുള്ളവര്‍ക്ക് തന്നെയാണ് സ്ഥാനം. അതേ സമയം ഉള്ള ഭംഗി പോരെന്ന് തോന്നി പ്ലാസ്റ്റിക് സര്‍ജറിയിലൂടെയും മറ്റും രൂപമാറ്റം വരുത്തുന്ന താരങ്ങളുമുണ്ട്. ബോളിവുഡിൽ മുതൽ ഇങ്ങ് മലയാളത്തിൽ വരെ പ്ലാസ്റ്റിക് സർജറിക്ക് വിധേയരായിട്ടുള്ള താരങ്ങളുണ്ട്. പലരും ഇത് തുറന്നു പറയാൻ തയ്യാറാകാറില്ല.
പ്ലാസ്റ്റിക് സർജറികൾ സുലഭമായത് കൊണ്ട് തന്നെ ഇന്ന് ഏതെങ്കിലും താരത്തിന്റെ ലുക്കിൽ ഒരു മാറ്റം കണ്ടാൽ ആരാധകർ ആദ്യം സംശയിക്കുന്നതും പ്ലാസ്റ്റിക് സർജറി ചെയ്തോ എന്നാകും. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക് സർജറിയോ മറ്റു സൗന്ദര്യ വർധക പ്രക്രിയകളോ ചെയ്യാത്ത ചിലർക്കും ഇത്തരം ആരോപണങ്ങൾ കേൾക്കേണ്ടി വാരാറുണ്ട്. അങ്ങനെ കേൾക്കേണ്ടി വന്നിട്ടുള്ള ഒരാളാണ് നടി തന്യ ഹോപ്പ്. തെന്നിന്ത്യൻ സിനിമയിൽ സൗന്ദര്യം കൊണ്ട് ശ്രദ്ധനേടിയിട്ടുള്ള നടിമാരിൽ ഒരാളാണ് തന്യ.

കർണാടകയിലെ ബെംഗളൂരുവിൽ നിന്നുള്ള തന്യ ഹോപ്പ് 2016 ൽ അപ്പത്ലു ഒക്കാടുതേവാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴിലും കന്നഡയിലുമെല്ലാം ശ്രദ്ധേയ വേഷങ്ങളിൽ എത്തി തിളങ്ങുകയായിരുന്നു. മജീസ് തിരുമേനി സംവിധാനം ചെയ്ത് അരുൺ വിജയ് ഇരട്ട ആക്ഷൻ റോളിൽ അഭിനയിച്ച തടം എന്ന സിനിമയിലൂടെ ആയിരുന്നു താന്യ ഹോപ്പിന്റെ തമിഴ് അരങ്ങേറ്റം. മികച്ച പുതുമുഖ നടിക്കുള്ള സൈമ പുരസ്‌കാരം ഉൾപ്പടെ നേടിയ ഗംഭീര തുടക്കമായിരുന്നു അത്.
തുടർന്ന് കന്നഡത്തിൽ യജമാന എന്ന സിനിമയിലും തിളങ്ങിയ തന്യയെ തേടി കൂടുതൽ അവസരങ്ങൾ എത്തുകയായിരുന്നു. കിക്ക് ആണ് തന്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. സന്താനം നായകനായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അതിനിടെ തന്യയുടെ ചുണ്ടിനെ സംബന്ധിച്ച ചർച്ചകളും സജീവമാവുകയാണ്. കുത്തിവയ്പിലൂടെ തന്യ ഹോപ്പ് തന്റെ ചുണ്ടുകൾ വലുതാക്കി എന്ന രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്.
മുൻപും ഇതിന്റെ പേരിൽ താരത്തിന് വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ഒരിക്കൽ തന്യ നൽകിയ മറുപടിയും ഇപ്പോൾ ശ്രദ്ധനേടുകയാണ്. രണ്ടു വർഷം മുൻപാണ് ഇതുപോലെ തന്യയുടെ ചുണ്ടുകൾ ചർച്ചയായത്. ലിപ് ജോബ് നടത്തി ചുണ്ടുകൾ വീർപ്പിച്ചു എന്നായിരുന്നു ആരോപണം. നിരുപദ്രവകരമായ ആരോപണമായിരുന്നു ഇതെങ്കിലും നിരവധി പേർ സോഷ്യൽ മീഡിയയിലടക്കം നടിയോട് ചോദ്യങ്ങളുമായി എത്തുകയായിരുന്നു.

ഒടുവിൽ തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചാണ് തന്യ ഇതിനു മറുപടി നൽകിയത്. ജനിച്ചപ്പോൾ മുതൽ തന്റെ ചുണ്ടുകൾ ഇങ്ങനെ തന്നെയാണെന്നും അതിന് പ്രത്യേകമായി ഒരു സർജറിയോ കുത്തിവയ്പ്പോ ആവശ്യമായി വന്നിട്ടില്ലെന്നും തന്യ വ്യക്തമാക്കി. ഇതോടെ ആ ചർച്ചകൾ കെട്ടടങ്ങുകയായിരുന്നു. പുതിയ ചർച്ചകൾക്കും തന്റെ അഭിമുഖങ്ങളിൽ തന്യ മറുപടി നൽകിയിട്ടുണ്ട്. തന്റേത് നാച്ചുറലായ ചുണ്ടുകളാണ്, സൗന്ദര്യം കൂട്ടാനോ കുറയ്ക്കാനോ വേണ്ടി ഒരിക്കലും ഒരു കോസ്മെറ്റിക് സർജറിയും താൻ ചെയ്യില്ലെന്ന് തന്യ പറഞ്ഞു.
2015ൽ എഫ്ബിബി ഫെമിന മിസ് ഇന്ത്യ പേജന്റ് സ്വന്തമാക്കിയ തന്യ ഹോപ്പ്, മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിലെത്തുന്നത്. കഴിഞ്ഞ ആറ് വർഷമായി തെന്നിന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമാണ് തന്യ. വല്ലാൻ, ഗോൽമാൽ എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് തന്യയുടെതായി അണിയറയിൽ ഉള്ളത്.


Click it and Unblock the Notifications