ഒറ്റയടിക്ക് 15 കിലോ കുറിച്ച് അജിത്! വൈറലായി ചിത്രം; മൊബൈൽ ഫോൺ ഉപയോഗിക്കാതെയുള്ള നടന്റെ ജീവിതം
തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് അജിത് കുമാർ. തമിഴ് സിനിമയിലെ പകരം വെക്കാനില്ലാത്ത നടന്മാരിൽ ഒരാളാണ് താരം. തുടക്കകാലത്ത് പ്രതിസന്ധികളും ഒപ്പം തന്നെ വിമർശനങ്ങളും അജിത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സ്വന്തം കഠിനാധ്വാനത്തിലൂടെ തമിഴ് സിനിമയിലെ മുന്‍നിര നായകനും സൂപ്പര്‍ താരവുമൊക്കെയായി വളരുകയായിരുന്നു അജിത്. ഇന്ന് ഏറ്റവും താരമൂല്യമുള്ള നായകന്മാരിൽ ഒരാളാണ് അജിത്.
എന്നാൽ മറ്റു താരങ്ങളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തനാണ് അജിത്. സിനിമയ്ക്ക് പുറമെയുള്ള അജിത്തിന്റെ ജീവിതം ക്യാമറക്കണ്ണുകളില്‍ നിന്നും ഏറെ അകലെയാണ്. സിനിമയിലല്ലാതെ അജിത്തിനെ മറ്റൊരു ഇടങ്ങളിലും അജിത്തിനെ കാണാന്‍ കഴിയില്ല. അഭിമുഖങ്ങള്‍ നല്‍കാറില്ല. പ്രൊമോഷന്‍ പരിപാടികളോ ഫാന്‍ മീറ്റുകളോ നടത്താറില്ല. അവാര്‍ഡ് ഷോകളിലും പങ്കെടുക്കാറില്ല. മാധ്യമങ്ങളില്‍ നിന്നെല്ലാം എപ്പോഴും പരാമവധി അകലം പാലിച്ച് നിൽക്കാനാണ് ശ്രമിക്കാറുളളത്. അതുകൊണ്ട് തന്നെ അജിത്തിന്റെ വിശേഷങ്ങളൊന്നും അധികം ആരാധകരിലേക്ക് എത്താറില്ല.

സിനിമയില്ലെങ്കില്‍ യാത്രകള്‍ നടത്താനും മറ്റുമൊക്കെയാണ് അജിത്തിന് ഇഷ്ടം. താരജാഡകളൊന്നുമില്ലാതെ യാത്രകള്‍ നടത്തുന്ന അജിത്തിന്റെ ചിത്രങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. നിലവിൽ, തന്റെ 62-ാമത്തെ ചിത്രമായ വിടാ മുയാർച്ചിയുടെ ഷൂട്ടിങ് തിരക്കുകളിലാണ് അദ്ദേഹം. മഗിൽ തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസാണ്. അതിനിടെ അജിത്തിന്റെ പുതിയൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 15 കിലോ കുറച്ച് പുത്തൻ മേക്കോവറിലുള്ള ഒരു ചിത്രമാണ് വൈറലാകുന്നത്.
അജിതിന് പുറമെ നടിമാരായ തൃഷയും പ്രിയ ഭവാനി ശങ്കറും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് വിട മൂയാർച്ചി. അസർബൈജാനിലാണ് ചിത്രീകരണം നടക്കുന്നത്. അവിടെ നിന്നുള്ള ചിത്രമാ വൈറലാകുന്നത് എന്നാണ് വിവരം. ചിത്രത്തിൽ അജിത് മുൻപത്തേതിലും മെലിഞ്ഞാണ് ഇരിക്കുന്നതിന്. ചിത്രത്തിനായി താരം 15 കിലോ ഭാരം കുറച്ചിട്ടുണ്ടെന്നാണ് അതിനൊപ്പം വരുന്ന റിപ്പോർട്ട്. ഈ വർഷമാദ്യം പുറത്തിറങ്ങിയ തുനിവിന് വേണ്ടി അജിത്ത് താടി വളർത്തിയിരുന്നു. ഒപ്പം തടിയും കൂട്ടിയിരുന്നു.
പുതിയ ചിത്രത്തിനായി ആ ശരീരഭാരം കുറച്ചിരിക്കുകയാണ്. മാംസാഹാരം പൂർണമായും ഒഴിവാക്കിയാണ് നടൻ ശരീരഭാരം കുറച്ചതെന്നാണ് പുറത്തുവരുന്ന വിവരം. മാംസാഹാരമാണ് നടൻ കൂടുതലായും കഴിച്ചിരുന്നതെന്നും തടി കുറയ്ക്കാനായി നടൻ സസ്യാഹാരത്തിലേക്ക് തിരിഞ്ഞെന്നുമാണ് റിപ്പോർട്ട്. ഭക്ഷണ ശീലം മാറ്റിയതിനൊപ്പം വർക്ക്ഔട്ടും ചെയ്താണ് നടൻ തടി കുറച്ചത്.

അതിനിടെ അജിത്തിനെ കുറിച്ചുള്ള മറ്റൊരു രസകരമായ റിപ്പോർട്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. നടൻ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല എന്നതാണ് അത്. അദ്ദേഹത്തിന് ഒരു മൊബൈൽ ഫോണും ഇല്ല. അദ്ദേഹത്തിനത് ഇഷ്ടമല്ല. അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വഴിയാണ് കോണ്ടാക്ടുകൾ എല്ലാം. വളരെ വിചിത്രമായി തോന്നുമെങ്കിലും സംഗതി സത്യമാണ് എന്നാണ് വിവരം. പൊന്നിയിൻ സെൽവന്റെ പ്രമോഷനിടെ നടി തൃഷയും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു.
നിങ്ങൾ അജിത് കുമാറിന്റെ പേര് മൊബൈൽ ഫോണിൽ സേവ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് നടി മറുപടി നൽകിയപ്പോഴാണ് അജിത്ത് ഫോൺ ഉപയോഗിക്കുന്നില്ലെന്ന് വെളിപ്പെട്ടത്. അദ്ദേഹത്തിന് ഫോണില്ലെന്നും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിലൂടെയാണ് അദ്ദേഹത്തെ ബന്ധപ്പെട്ടതെന്നും തൃഷ പറഞ്ഞു. ഫോൺ ഉപയോഗിക്കാൻ അജിത്തിന് ഇഷ്ടമല്ല. ഇന്ത്യയുടെ ഉരുക്കുമനുഷ്യനെ പോലെയാണ് അജിത് കുമാറെന്നും തൃഷ അന്ന് പറഞ്ഞിരുന്നു.


Click it and Unblock the Notifications