ആരാധകര്‍ക്കുളള ദീപാവലി സമ്മാനവുമായി ദളപതി വിജയ്, മാസ്റ്റര്‍ ടീസര്‍ റിലീസ് നാളെ

By Midhun Raj

ദളപതി വിജയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് കോവിഡ് വ്യാപനം മൂലമാണ് വൈകിയത്. മാനഗരം, കൈദി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ബിഗില്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് പുതിയ ദളപതി ചിത്രം റിലീസിങ്ങിനൊരുങ്ങുന്നത്. വിജയ് കോളേജ് അധ്യാപകനായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളുമെല്ലാം തന്നെ നേരത്തെ തരംഗമായി മാറിയിരുന്നു.

master

അതേസമയം ദീപാവലി സമയത്ത് വിജയ് ചിത്രത്തെ കുറിച്ച് വന്ന പുതിയ വിവരം ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. നവംബര്‍ 14 ദീപാവലി ദിനത്തില്‍ മാസ്റ്ററിന്റെ ആദ്യ ടീസര്‍ പുറത്തുവിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. മാസ്റ്ററിന്റെ പുതിയൊരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ദീപാവലി സമ്മാനമായി 14 വൈകുന്നേരം ആറ് മണിക്കാണ് ടീസര്‍ പുറത്തിറങ്ങുക.

ദളപതിയുടെയും മക്കള്‍ സെല്‍വന്റെയും പുതിയ കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു മാസ്റ്ററിന്റെതായി പുറത്തിറങ്ങിയത്. തമിഴ്‌നാട്ടിലെ തിയ്യേറ്ററുകള്‍ തുറന്നതിനാല്‍ മാസ്റ്ററിന്റെ റിലീസും ഉടനുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മാളവിക മോഹനന്‍ നായികയാവുന്ന ചിത്രത്തില്‍ അര്‍ജുന്‍ ദാസ്, ആന്‍ഡ്രിയ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഇത്തവണ വിജയ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ദളപതി വിജയും മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍. വിജയുടെ മുന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ഒരു സിനിമയായിരിക്കും മാസ്റ്ററെന്ന് സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു. ഇത്തവണ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രവുമായിട്ടാണ് നടന്‍ എത്തുന്നത്.

ആദ്യം അതിജീവിക്കാം എന്നിട്ട് ആഘോഷിക്കാം എന്നായിരുന്നു മാസ്റ്ററിന്റെ പോസ്റ്റര്‍ പങ്കുവെച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് മാസങ്ങള്‍ക്ക് മുന്‍പ്‌ അറിയിച്ചിരുന്നത്. അതേസമയം മാസ്റ്റര്‍ ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സിനിമ ആമസോണ്‍ പ്രൈമില്‍ ലഭ്യമാകുന്നത് തിയ്യേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം മാത്രമാണെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.

Read more about: vijay vijay sethupathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X