എനിക്ക് മലയാള സിനിമ തന്നത് അതാണ്, വിജയ് സേതുപതിയോട് കമൽ ഹാസൻ

മലയാളത്തിൽ കൈനിറയയെ ആരാധകരുള്ള താരങ്ങളാണ് കമൽ ഹാസനും വിജയ് സേതുപതിയും. മോളിവുഡിൽ സജീവമല്ലെങ്കിൽ പോലും മലയാളത്തിൽ താരങ്ങൾക്ക് കൈനിറയെ ആരാധകരാണ്. ഇവരുടെ പല ചിത്രങ്ങൾക്കും കേരളത്തിൽ മികച്ച പ്രേക്ഷകാഭിപ്രായം ലഭിക്കാറുണ്ട്. ഇപ്പോഴിത മലയാള സിനിമയെ വാനോളം പുകഴ്ത്തി കമൽഹാസൻ. സേതുപതിയുമൊത്തുള്ള ലൈവ് സംഭാഷണത്തിലായിരുന്നു ഇക്കര്യം വെളിപ്പെടുത്തിയത്. കമലിന്‍റെ അഭിനയശൈലിയെക്കുറിച്ചും കഥാപാത്രങ്ങളാവാന്‍ നടത്താറുള്ള അര്‍‌പ്പണത്തെ കുറിച്ചുമുള്ള വിജയ് സേതുപതിയുടെ ചോദ്യത്തിനായിരുന്ന മലയാള സിനിമയോടുളള അദ്ദേഹത്തിന്റെ കടപ്പാടിനെ കുറിച്ച് പറഞ്ഞത്.

Recommended Video

വൈറലായി വിജയ് സേതുപതി-കമല്‍ ഹാസ്സന്‍ സഭാഷണം | FilmiBeat Malayalam

kamal haasan-vijay sethupathi

അഭിനയത്തിനെ കുറിച്ചുള്ള പാഠങ്ങൾ സംവിധായകന്‍ കെ ബാലചന്ദറില്‍ നിന്നും പിന്നെ മലയാളസിനിമയില്‍ നിന്നുമാണ് പഠിച്ചത്. ഒരിക്കൽ എന്റെ സുഹൃത്തിനോട് ഞാൻ പറഞ്ഞത് ഓർക്കുന്നു. . കെ ബാലചന്ദറിന്‍റെ ചിത്രങ്ങള്‍ ഒഴിച്ചാല്‍ തമിഴില്‍ നിന്ന് ആവേശകരമായ അവസരങ്ങളൊന്നും കിട്ടുന്നില്ലെന്ന്. എന്താണ് ചെയ്യാൻ ആഗ്രിക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചപ്പോൾ.മലയാളസിനിമ എനിക്കു ചില ഗംഭീര സ്ക്രിപ്റ്റുകള്‍ ഓഫര്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയെങ്കിൽ അവ ശ്രദ്ധിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. അതാണ് ഞാൻ ചെയ്തതും. വ്യത്യസ്ത കഥാപാത്രങ്ങളായി തങ്ങളുടെ പ്രിയതാരങ്ങൾ മലയാളസിനിമ പ്രേക്ഷകരുടെ മുന്നിൽ എത്തുമ്പോൾ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കാറുണ്ട്- കമൽ ഹാസൻ പറഞ്ഞു.

വിജയ് സേതുപതിയുടെ ചിത്രത്തെ കുറിച്ചും സിനിമ തിരഞ്ഞെടുപ്പുകളേയും താരം പ്രശംസിച്ചു. വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ദാഹം താങ്കളിൽ കാണുന്നുണ്ട്. ഏറെക്കാലത്തിനു ശേഷമാണ് അത്തരമൊരു അഭിനേതാവിനെ ഞാൻ കാണുന്നതെന്ന് കമൽ ഹാസൻ ലൈവിൽ പറഞ്ഞു. കൂടാതെ താങ്കളുടെ സിനിമ തിരഞ്ഞെടുപ്പും വ്യത്യസ്തമാണെന്ന് താരം പറയുന്നുണ്ട്.

കൂടതെ വിജയ് സേതുപതിയിൽ കാണുന്ന ഏറ്റവും വലിയ ഗുണത്തെ കുറിച്ചും കമൽ ഹാസൻ പറഞ്ഞു. കൊമേഴ്‍സ്യല്‍ മാര്‍ക്കറ്റിനു പിന്നാലെ പായുന്നില്ല പകരം കൗതുകമുണർത്തുന്ന തിരക്കഥയ്ക്ക് പിന്നാലെയാണ് സഞ്ചാരം.കാലക്രമേണ വിജയം നിങ്ങളുടെ പിന്നാലെ വരും. ഇപ്പോൾ എടുക്കുന്ന ശ്രമങ്ങൾ വിഫലമല്ലെന്നും കമൽ ഹാസൻ പറഞ്ഞു. ഒന്നര മണിക്കൂറാണ് രണ്ട് താരങ്ങളും സംസാരിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X