പരുക്കേല്‍പ്പിച്ച് പ്രണയത്തിലേക്ക്, 21 വര്‍ഷമായി പാലിക്കുന്ന വാക്ക്! അജിത് കുമാര്‍-ശാലിനി പ്രണയ കഥ

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് അജിത് കുമാര്‍. തമിഴകം സ്‌നേഹത്തോടെ തല എന്ന് വിളിക്കുന്ന അജിത് തന്റെ സമകാലികരില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനായൊരു താരമാണ്. മറ്റ് താരങ്ങളെ പോലെ അഭിമുഖങ്ങളിലോ പരസ്യ ചിത്രങ്ങളിലോ പ്രൊമോഷന്‍ പരിപാടികളിലോ അജിത്തിനെ കാണാന്‍ കിട്ടില്ല. തന്റെ ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ട് മറ്റുള്ളവര്‍ക്കൊരു മാതൃക കാണിച്ചു കൊടുത്ത താരമാണ് അജിത്. സിനിമയ്ക്ക് പുറത്തെ തന്റെ വ്യക്തിജീവിതത്തെ എന്നും മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകളില്‍ നിന്നും ദൂരെ മാറ്റി നിര്‍ത്താന്‍ ഇഷ്ടപ്പെടുന്ന താരമാണ് അജിത്.

അജിത്തിന്റെ ജീവിത പങ്കാളി മലയാളികളൂടേയും പ്രിയപ്പെട്ട നടിയായ ശാലിനിയാണ്. ബേബി ശാലിനിയായി സിനിമയിലെത്തിയ ശാലിനി പിന്നീട് നായികയായും താരമായി മാറുകയായിരുന്നു. ശാലിനിയുടേയും അജിത്തിന്റേയും പ്രണയവും ഒരു സിനിമയെ വെല്ലുന്നതായിരുന്നു. അജിത്തിന്റെ ജന്മദിനമായ ഇന്ന് ആ മനോഹരമായ പ്രണയകഥയെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

അമര്‍ക്കളം

1999 ല്‍ അമര്‍ക്കളം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു അജിത്തും ശാലിനിയും അടുക്കുന്നത്. ഒരു ദുരന്തമായിരുന്നു ഇരുവരേയും ഒരുമിപ്പിച്ചത്. ഇരുവര്‍ക്കും ആദ്യം ഒരുമിച്ച് ചെയ്യാനുള്ള രംഗത്തില്‍ അജിത് ശാലിനിയുടെ കൈയ്യില്‍ കത്തി കൊണ്ടൊരു മുറിവുണ്ടാക്കണമായിരുന്നു. പക്ഷെ അബദ്ധവശാല്‍ ഷൂട്ടിംഗിനിടെ ശാലിനിയുടെ കൈ യഥാര്‍ത്ഥത്തില്‍ തന്നെ മുറിയുകയായിരുന്നു. തന്റെ ഭാഗത്തു നിന്നുമുണ്ടായ പിഴവ് അജിത്തിനെ വല്ലാതെ അലട്ടി. താരം ആകെ അസ്വസ്ഥനായിരുന്നു. എന്നാല്‍ ശാലിനിയാകട്ടെ നിയന്ത്രണം നഷ്ടപ്പെടാതെ ശാന്തമായിട്ടായിരുന്നു പെരുമാറിയത്.

പ്രണയത്തിലേക്ക്

തന്റെ പിഴവിന്റെ കുറ്റബോധം കാരണം അജിത്തിന് ഷൂട്ടിംഗിലുടനീളം ശാലിനിയോട് കരുതലോടെ ഇടപെടുകയായിരുന്നു. ഇത് പതിയെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. എന്നാല്‍ ഇരുവരും ആദ്യമായി കാണുന്നത് പക്ഷെ അതിനും മുമ്പായിരുന്നു. കാതലുക്കു മരിയാദയ്ക്ക് ശേഷം തന്റെ പ്ലസ് ടു പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ശാലിനി. ഈ സമയത്തായിരുന്നു അമര്‍ക്കളം സംവിധായകന്‍ ശരണ്‍ ശാലിനിയെ സമീപിക്കുന്നത്. എന്നാല്‍ കുട്ടിക്കാലം തൊട്ട് അഭിനയിക്കുന്ന ശാലിനി പഠനത്തില്‍ ശ്രദ്ധിക്കാനുള്ള തീരുമാനം എടുത്തിരുന്നു അപ്പോള്‍. ശാലിനിയെ തന്നെ അജിത്തിന്റെ നായികയാക്കണമെന്ന വാശിയിലായിരുന്നു സംവിധായകന്‍.

സത്യസന്ധത

ശാലിനിയുടെ അന്തിമതീരുമാനം അറിയാനായി അജിത്തും അവരെ വിളിച്ചു. എന്നിട്ടും ശാലിനി വരാന്‍ കൂട്ടാക്കിയില്ല. ഇതോടെ സിനിമയുടെ ചിത്രീകരണം പരീക്ഷ കഴിഞ്ഞതിന് ശേഷം മാത്രമെ ആരംഭിക്കുകയുള്ളൂവെന്ന് സംവിധായകന്‍ ശാലിനിയ്ക്ക് വാക്ക് കൊടുക്കുകയായിരുന്നു. ശാലിനിയുടെ അജിത്തും ആദ്യമായി കാണുന്നത് കാതല്‍ മന്നന്‍ എന്ന സിനിമയുടെ പ്രീമിയറില്‍ വച്ചായിരുന്നു. എന്നാല്‍ അന്ന് തന്റെ ഹെയര്‍ സ്റ്റൈലിനെക്കുറിച്ച് അജിത്ത് പറഞ്ഞത് ശാലിനിയെ അലോസരപ്പെടുത്തുന്ന കാര്യമായിരുന്നു. 2010 ല്‍ ഒരു അഭിമുഖത്തില്‍ അതേക്കുറിച്ച് ശാലിനി മനസ് തുറന്നിരുന്നു.

''ഞാന്‍ മുടി ചുരുട്ടിയിരുന്നു. അദ്ദേഹം എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയ ശേഷം, ചുരുണ്ട മുടി എനിക്ക് ചേരുന്നില്ലെന്ന് പറയുകയായിരുന്നു. എന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ട് ഞാന്‍ അസ്വസ്ഥയായി. പക്ഷെ പെട്ടെന്ന് അദ്ദേഹം തെറ്റിദ്ധരിക്കരുത്, കാതലുക്കു മരിയാദയിലെ മുടിയാണ് നിങ്ങള്‍ക്ക് ചേരുന്നത് എന്ന് കൂടി പറഞ്ഞു. ആ സത്യസന്ധത എനിക്ക് ഇഷ്ടമായി'' എന്നായിരുന്നു ശാലിനി പറഞ്ഞത്. പിന്നെയായിരുന്നു ശാലിനി അമര്‍ക്കളത്തിലേക്ക് എത്തുന്നതും ഇരുവരും പ്രണയത്തിലാകുന്നതുമെല്ലാം.

വിവാഹം

അതേസമയം തങ്ങളുടെ പ്രണയത്തെ മാധ്യമങ്ങളില്‍ നിന്നെല്ലാം ഒളിച്ചുവെക്കാന്‍ അജിത്തും ശാലിനിയും ശ്രമിച്ചിരുന്നു. ശാലിനിയുടെ കൂടെ എപ്പോഴും അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നതിനാല്‍ നേരിട്ട് കാണുന്നതില്‍ നിന്നും അജിത്ത് വിട്ടു നിന്നിരുന്നു. ഈ സമയത്ത് ഇരുവരും സംസാരിച്ചിരുന്നത് നടന്‍ കുഞ്ചാക്കോ ബോബന്റെ സഹായത്തോടെയായിരുന്നു. മലയാളത്തിലെ ഹിറ്റ് ജോഡിയായിരുന്നു ശാലിനിയും കുഞ്ചാക്കോ ബോബനും. ചാക്കോച്ചന്റെ ഫോണിലേക്കായിരുന്നു അജിത്ത് വിളിച്ചിരുന്നത്. ഇതേക്കുറിച്ച് പിന്നീട് കുഞ്ചാക്കോ ബോബന്‍ തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.

2000 ലായിരുന്നു അജിത്തിന്റേയും ശാലിനിയുടേയും വിവാഹം. താര സമ്പന്നായിരുന്നു വിവാഹം. രജനികാന്ത് അടക്കമുള്ള താരങ്ങള്‍ വിവാഹത്തിനെത്തിയിരുന്നു. 2008 ലാണ് അജിത്തിനും ശാലിനിയ്ക്കും ആദ്യത്തെ കണ്‍മണി ജനിക്കുന്നത്. അനൗഷ്‌ക എന്നാണ് മകള്‍ക്ക് ശാലിനിയും അജിത്തും പേരിട്ടത്. 2015 ല്‍ രണ്ടാമത്തെ കുട്ടി ആദ്വിക്കും ജനിച്ചു. വിവാഹത്തിന് ശേഷം ശാലിനി സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. വിവാഹത്തിന് മുമ്പ് തന്നെ ഒരേ സമയം ഒരു സിനിമയില്‍ മാത്രമേ അഭിനയിക്കുകയുള്ളൂവെന്നും മാസത്തില്‍ 15 ദിവസവും കുടുംബത്തോടൊപ്പം ചെലവിടുമെന്നും അജിത്ത് ശാലിനിയ്ക്ക് വാക്കു കൊടുത്തിരുന്നു. ആ വാക്ക് താരം 21 വര്‍ഷമായി പാലിച്ചു വരുന്നുണ്ട്.

Read more about: ajith kumar shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X