കാമുകന്‍ വ്യഭിചാരത്തിലേക്ക് തള്ളിവിട്ടു; മമ്മൂട്ടിയുടെ നായിക ഒടുവില്‍ എയ്ഡ്‌സ് ബാധിച്ച്, പുഴുവരിച്ച നിലയില്‍!

പുറമേയ്ക്ക് സിനിമ ഗ്ലാമറിന്റെ ലോകമാണ്. ആരാധനയോടെ കാണുന്ന താരങ്ങള്‍ വാഴുന്ന ലോകം. ചിരിയും ആഘോഷങ്ങളും നിറഞ്ഞ ലോകം. എന്നാല്‍ മറ്റുള്ളവര്‍ കാണാതെ പോകുന്നൊരു മുഖം കൂടിയുണ്ട് സിനിമയ്ക്ക്. ഗ്ലാമറിന്റെ ഈ ലോകം എല്ലാവരോടും ഒരുപോലെയാകില്ല പെരുമാറുക. ചിലര്‍ താരങ്ങളായി നിറഞ്ഞു നില്‍ക്കുമ്പോള്‍ മറ്റുചിലര്‍ ആരുമറിയാതെ എവിടെയങ്കിലും വീണു മരിക്കും. അവസരങ്ങള്‍ ചിലരെ തേടിയെത്തുമ്പോള്‍ മറ്റ് ചിലര്‍ വര്‍ഷങ്ങളോളം പിന്നാലെ നടന്നാലും അവസരം കിട്ടിയെന്ന് വരില്ല.

ഗ്ലാമറിന്റെ ലോകത്തു നിന്നും പരാജയത്തിന്റെ പടുകുഴിയിലേക്കും വിസ്മൃതിയുടെ ഇരുട്ടിലേക്കും വീണു പോയ ഒരുപാട് പേരെ നമ്മള്‍ കണ്ടിട്ടുണ്ട്. സിനിമ എന്നത് ഒരു സ്വപ്‌നമായി കണ്ട് അത് നേടിയെടുക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക് ഒരു മുന്നറിയിപ്പെന്ന നിലയില്‍ അത്തരം ജീവിതങ്ങള്‍ കൂടി തിരിച്ചറിയണം. അത്തരത്തിലൊരു ദുരന്ത ജീവിതമാണ് നടി നിഷ നൂറിന്റേത്.

nisha noor

എണ്‍പതുകളിലെ തിരക്കുള്ള നടിയായിരുന്നു നിഷ നൂറ്. തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമെല്ലാം നിറഞ്ഞു നിന്ന നായിക. പക്ഷെ ഇന്നത്തെ തലമുറയ്ക്ക് നിഷയെ അറിയണമെന്നില്ല. തനിക്കൊപ്പമുണ്ടായിരുന്നവര്‍ ജീവിതത്തിലും സിനിമയിലും മുന്നോട്ട് കുതിച്ചപ്പോള്‍ നിഷയ്ക്ക് തന്റെ ജീവിതത്തിന്റെ താളം തെറ്റി. ഒടുവില്‍ ആരോരുമില്ലാതെ ആശുപത്രി കിടക്കയില്‍ കിടന്ന് മരണം വരിക്കുകയായിരുന്നു നിഷ.

ഒരുകാലത്ത് തിരക്കുള്ള നായികയായിരുന്നു നിഷ. ധാരാളം ആരാധകരും നിഷയ്ക്കുണ്ടായിരുന്നു. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെ ബാലചന്ദ്രന്‍, ചന്ദ്രശേഖര്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നിഷ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ രജനീകാന്തിന്റേയും കമല്‍ഹാസന്റേയും മമ്മൂട്ടിയുടേയും നായികയായും അഭിനയിച്ച് കയ്യടി നേടിയിരുന്നു. എന്നാല്‍ പതിയെ താന്‍ മുന്നില്‍ കണ്ടിരുന്ന ശോഭനമായ ഭാവി നിഷയ്ക്ക് നഷ്ടമായി.

പതിയെ നിഷയ്ക്ക് അവസരങ്ങള്‍ കിട്ടാതെ വന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം അവസരങ്ങള്‍ കിട്ടാതെ വന്നതോടെ നിഷയ്ക്ക് പല തെറ്റായ വഴികളിലൂടേയും സഞ്ചരിക്കേണ്ടി വന്നു. ഒരു നിര്‍മ്മാതാവുമായി പ്രണയത്തിലായിരുന്നു. ഇയാള്‍ നിഷയുടെ പണമെല്ലാം തട്ടിയെടുത്തു. മാത്രമല്ല നിഷയെ വ്യഭിചാരത്തിനായി നിര്‍ബന്ധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമാ ലോകവുമായുള്ള ബന്ധമെല്ലാം അപ്പോഴേക്കും നിഷ അവസാനിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ കാലങ്ങളോളം നിഷയെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ലായിരുന്നു. തന്റെ മോശം സമയത്ത് കുടുംബവും സുഹൃത്തുക്കളുമൊന്നും നിഷയുടെ സഹായത്തിനെത്തിയില്ല.

nisha noor

2005ല്‍ നിഷയെ ഒരു ദര്‍ഘയുടെ പുറത്തെ തെരുവില്‍ കിടന്നുറങ്ങുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. അപ്പോഴേക്കും ഒരുകാലത്ത് പലരും ആരാധനയോടെ കണ്ടിരുന്ന ആ നിഷയെ അല്ലാതായി മാറിയിരുന്നു അവര്‍. നിഷയുടെ ആത്മാവ് നഷ്ടമായ, അസ്ഥികൂടം മാത്രമായി തീര്‍ന്നിരുന്നു അവര്‍. മുസ്ലീം മുന്നേട്ര കഴകം എന്ന തമിഴ്‌നാട്ടിലെ എന്‍ജിഒ ആണ് നിഷയെ പിന്നെ നോക്കുന്നത്.

നിഷയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ അവരുടെ ശരീരത്തില്‍ ഉറുമ്പരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിഷയ്ക്ക് എയ്ഡ്‌സാണെന്നും പിന്നീട് കണ്ടെത്തി. തന്റെ രോഗാവസ്ഥയെക്കുറിച്ച് നിഷയ്ക്ക് അറിവുണ്ടായിരുന്നില്ല. രണ്ട് വര്‍ഷക്കാലം താരത്തെ ചികിത്സിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 2007 ല്‍ ഒരു ആശുപത്രിയില്‍ വച്ച് നിഷ അവസാന ശ്വാസവും വലിച്ചു.

More from Filmibeat

Read more about: nisha noor mammootty kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X