»   » ത്യാഗരാജന്‍ കുമാരരാജ വീണ്ടും, വിജയ് സേതുപതിയ്‌ക്കൊപ്പം ഫഹദ് ഫാസിലും

ത്യാഗരാജന്‍ കുമാരരാജ വീണ്ടും, വിജയ് സേതുപതിയ്‌ക്കൊപ്പം ഫഹദ് ഫാസിലും

Posted By: Sanviya
Subscribe to Filmibeat Malayalam

ദേശീയ അവാര്‍ഡ് നേടിയ ആരാണ്യകാണ്ഡത്തിന് ശേഷം ത്യാഗരാജന്‍ കുമാരരാജ തന്റെ അടുത്ത ചിത്രത്തിലേക്ക് കടന്നു. ചിത്രത്തില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്രത്തെ കുറിച്ചോ കഥാപാത്രങ്ങളെ കുറിച്ചോ കൂടുതല്‍ അവസരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്ന് സംവിധായകന്‍ ത്യാഗരാജന്‍ പറയുന്നു. തമിഴില്‍ പുതുശൈലി പരീക്ഷിക്കുന്ന സംവിധായകരില്‍ ഒരാള് കൂടിയാണ് ത്യാഗരാജന്‍ കുമാരരാജ.

ആരണ്യകാണ്ഡം

തമിഴില്‍ ത്രില്ലര്‍ ചിത്രമായ ആരണ്യകാണ്ഡം എന്ന ചിത്രത്തിന് ശേഷം ത്യാഗരാജന്‍ കുമാരരാജ പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. നിയോ നോയര്‍ ചിത്രമായ ആരണ്യകാണ്ഡത്തിന് ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

പുതിയ ചിത്രത്തെ കുറിച്ച്

ത്യാഗരാജന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ഫഹദു വിജയ് സേതുപതിയും

ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫഹദ് തമിഴിലേക്ക്

മോഹന്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഫഹദ് തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ശിവകാര്‍ത്തികേയനും നയന്‍താരയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

English summary
Thiagarajan Kumararaj to team up with vijay sethupathi, fahad fazil next.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam