For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നിൽ ഒരു സംവിധായികയും എഴുത്തുകാരിയുമുണ്ട്'; സംവിധാന മോഹം പങ്കുവച്ച് നിത്യ മേനോൻ

  |

  മലയാള പ്രേക്ഷകരുടെ ഇഷ്ടനായികമാരിൽ ഒരാളാണ് നിത്യ മേനോൻ. തെന്നിന്ത്യയിൽ എല്ലാ ഭാഷകളിലും അഭിനയിക്കുന്ന നിത്യ ഇതുവരെ നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയിട്ടുണ്ട്. ചെയ്യുന്ന സിനിമകളുടെ വ്യത്യസ്തതയും അഭിനയത്തിലെ മികവും കൊണ്ട് എല്ലാ ഭാഷകളിലും നിത്യക്ക് ഒരുപോലെ തിളങ്ങാനും കഴിഞ്ഞിട്ടുണ്ട്.

  ധനുഷ് നായകനായ തിരുച്ചിത്രമ്പലം ആണ് നിത്യയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മിത്രന്‍ ജവഹർ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹൗസ് ഫുളായി കേരളത്തിൽ ഉൾപ്പെടെ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ആദ്യ ആഴ്ചയിൽ തന്നെ ചിത്രം 50 കോടി നേടി എന്നാണ് റിപ്പോർട്ടുകൾ. ചിത്രം ആദ്യ ദിനം തന്നെ ചിത്രം 8 കോടിയിലധികം രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

  Also Read: മുടങ്ങാത്ത വ്യായാമം, ഒപ്പം ഡയറ്റിം​ഗും; നയൻതാരയുടെ സൗന്ദ​ര്യ സംരക്ഷണം ഇങ്ങനെ

  ധനുഷിന്റെ വ്യത്യസ്തമായ ചിത്രങ്ങളിൽ ഒന്നാണ് തിരുച്ചിത്രമ്പലം എന്നാണ് പ്രേക്ഷക പ്രതികരണം. റോമാന്‍സിനും ഫാമിലി ഇമോഷനും പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ധനുഷും നിത്യയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ അഭിപ്രായ പെടുന്നത്. പ്രകാശ് രാജ് , റാഷി ഖന്ന, തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശോഭന എന്ന കഥാപാത്രത്തെയാണ് നിത്യാ മേനോൻ അവതരിപ്പിച്ചിരിക്കുന്നത്.

  ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിത്യ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. അതിൽ ഒരു അഭിമുഖത്തിൽ തന്റെ അഭിനയ മോഹം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതികൾ ഉണ്ടെന്നും അത് ഉടൻ നിറവേറ്റുമെന്നും നിത്യ പറഞ്ഞത്.

  Also Read: 'ആരാധകർ എനിക്ക് ദൈവത്തെ പോലെയാണ്, ആ സ്നേഹമില്ലാതെ പറ്റില്ല': ചിയാൻ വിക്രം

  'ഒരുപാട് ആശയങ്ങളുണ്ട്, ഞാൻ അവയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും അങ്ങനെ
  പെട്ടെന്ന് സംഭവിക്കാവുന്ന കാര്യങ്ങളല്ല. അത് മൂല്യവത്തായ ഒന്നാണെന്നും മികച്ചതാണെന്നും എനിക്ക് ഉറപ്പാക്കേണ്ടതുണ്ട്. എന്നിൽ എപ്പോഴും ഒരു എഴുത്തുകാരിയും ചലച്ചിത്രകാരനുമുണ്ട്. ഒരു ഘട്ടത്തിൽ അത് തീർച്ചയായും സംഭവിക്കും,' നിത്യ മേനോൻ പറഞ്ഞു.

  തിരുച്ചിദ്രമ്പലത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും താൻ സിനിമകൾ തിരഞ്ഞെടുക്കുന്ന രീതിയെ കുറിച്ചും നിത്യ സംസാരിച്ചു. ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നത് കഥാപാത്രം മാത്രം നോക്കിയല്ല. പകരം അൽപം വിവേകമുണ്ടാകുന്ന ചർച്ച ചെയ്യപ്പെടേണ്ട ഒരു കഥയാണോ എന്നി നോക്കിയതിന് ശേഷമാണെന്ന് നിത്യ പറഞ്ഞു.

  Also Read: ദുൽഖറിന് ഞാൻ മെസേജ് അയച്ചപ്പോൾ എന്തോ വലിയ നിധി കിട്ടിയപോലെ ആയിരുന്നു അവന്; താരപുത്രന്മാരെ കുറിച്ച് സിദ്ദിഖ്

  Recommended Video

  Santhosh Varkey On Amal Neerad: നിത്യാ മേനോനെ കാണാൻ പോയ എന്നോട് ഭ്രാന്താശുപത്രിയിൽ പോകാൻ പറഞ്ഞു

  ഒരു വേഷം തിരഞ്ഞെടുക്കുന്നതിന് തനിക്ക് പ്രത്യേകമായ രീതികൾ ഒന്നുമില്ലെന്നും നിത്യ പറഞ്ഞു. 'കലാകാരന്മാർ ഒന്നിനെയും കൂടുതലായി വിശകലനം ചെയ്യാൻ നിൽക്കില്ല. നമ്മുക്ക് മനസ്സിൽ തോന്നുന്നത് അനുസരിച്ചു മുന്നോട്ട് പോവുകയാണ് ചെയ്യുക.

  ഒക്കെ കണ്മണി ഒക്കെ എടുത്താൽ അത് ഞാൻ തന്നെയാണ് അത് എനിക്ക് എളുപ്പത്തിൽ ചെയ്യാം. പക്ഷെ ശോഭനയോ കാഞ്ചനയോ എടുത്താൽ അത് താനല്ല. അത് തനിക്ക് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഇതൊന്നും ഞാൻ പ്ലാൻ ചെയ്തതല്ല. അഭിനയം എനിക്ക് ഒരു പ്രൊഫഷൻ അല്ല. ഞാൻ എന്റെ തന്നെ ഒരു വിപുലീകരണമായാണ് അഭിനയത്തെ കാണുന്നത്' നിത്യ പറഞ്ഞു.

  Read more about: nithya menen
  English summary
  Thiruchitrambalam actress Nithya Menen reveals that she has directorial plans and hopeful of fulfilling them soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X