ധനുഷും ശ്രുതിയും അടുപ്പത്തില്‍, വിവാഹ മോചനത്തിലേക്ക്! ഭര്‍ത്താവിനെ പ്രതിരോധിച്ച് ഐശ്വര്യ പറഞ്ഞത്...

ആരാധകരെ അമ്പരിപ്പിച്ച വാര്‍ത്തയായിരുന്നു ധനുഷിന്റേയും ഐശ്വര്യയുടേയും വിവാഹ മോചനം. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഐശ്വര്യയും ധനുഷും പിരിയാന്‍ തീരുമാനിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയാണ് ധനുഷും ഐശ്വര്യയും തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം ആരാധകരുമായി പങ്കുവെക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ധനുഷും ഐശ്വര്യയും. എന്നാല്‍ എന്താണ് തങ്ങള്‍ പിരിയാനുള്ള കാരണമെന്ന് വ്യക്തമാക്കാന്‍ ധനുഷും ഐശ്വര്യയും കൂട്ടാക്കിയിട്ടില്ല. തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്നാണ് ധനുഷും ഐശ്വര്യയും പറയുന്നത്.

അതേസമയം ധനുഷിന്റേയും ഐശ്വര്യയുടേയും അടുത്ത സുഹൃത്തുക്കള്‍ പറയുന്നത് ഇരുവരും തമ്മില്‍ കുറേ നാളുകളായി അകല്‍ച്ചയിലാണെന്നും വിവാഹ മോചനം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല എന്നുമാണ്. മക്കള്‍ പക്വത കൈവരിക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ധനുഷും ഐശ്വര്യയും ദാമ്പത്യം ജീവിതം അവസാനിപ്പിച്ചുവെങ്കിലും ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണെന്നും മക്കളുടെ ഉത്തരവാദിത്തം പങ്കിടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ധനുഷിന്റേയും ഐശ്വര്യയുടേയും ദാമ്പത്യ ജീവിതം പലപ്പോഴും വെല്ലുവിളികള്‍ നേരിട്ടാണ് കടന്നു വന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

പ്രശ്‌നങ്ങള്‍

2011-2012 കാലത്തായിരുന്നു ധനുഷും ഐശ്വര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇതിന് കാരണം ഐശ്വര്യയുടെ ബാല്യകാല സുഹൃത്തും കമല്‍ഹാസന്റെ മകളുമായ നടി ശ്രുതി ഹാസനും ധനുഷും തമ്മില്‍ അടുപ്പിലാണെന്ന റിപ്പോര്‍ട്ടുകളായിരുന്നു. ശ്രുതിയും ധനുഷും 3 എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു ഇത്തരം ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങുന്നത്. ഐശ്വര്യ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു 3. ഐശ്വര്യയും ധനുഷും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നും ബന്ധം പിരിയാന്‍ പോവുകയാണെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. വിവാദങ്ങള്‍ക്കിടെ ധനുഷിന് പിന്തുണയുമായി എത്തിയ ഐശ്വര്യ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുകായിരുന്നു.

3

തന്റെ സുഹൃത്തിനേയും ഭര്‍ത്താവിനേയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് ഐശ്വര്യ സംവിധാനത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 3 എന്ന സിനിമ റിലീസിന് മുമ്പ് തന്നെ വന്‍ ചര്‍ച്ചയായി മാറിയിരുന്നു. ചിത്രത്തിലെ ധനുഷ് ആലപിച്ച കൊലവെറി ഡി എന്ന പാട്ട് വൈറലായി മാറിയിരുന്നു. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ സജീവാകാതിരുന്ന കാലത്ത് കൊലവെറി ഡി നേടിയ സ്വീകാര്യത അവിശ്വസനീയമായിരുന്നു. എന്നാല്‍ ഇതിനിടെ ശ്രുതിയും ധനുഷും തമ്മില്‍ അടുപ്പത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലും മറ്റും ധനുഷ് ഐശ്വര്യയെ അവഗണിക്കുന്നതായായിരുന്നു ഗോസിപ്പുകള്‍. ഒരു റേഡിയ ചാനലിന് ശ്രുതിയും ധനുഷും അഭിമുഖം നല്‍കി കൊണ്ടിരിക്കെ ഐശ്വര്യ വന്നപ്പോള്‍ ധനുഷ് തലവേദനയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രശ്‌നം പരിഹരിക്കുകയായിരുന്നു

വിവാഹ മോചനത്തെക്കുറിച്ച് പോലും ഐശ്വര്യ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ ഐശ്വര്യയുടെ അച്ഛന്‍ രജനീകാന്തും ധനുഷിന്റെ കുടുംബവും ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ റിലീസിന് ശേഷം നല്‍കിയൊരു അഭിമുഖത്തില്‍ പക്ഷെ ഈ റിപ്പോര്‍ട്ടുകളെല്ലാം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി കൊണ്ട് ഐശ്വര്യ തന്നെ രംഗത്ത് എത്തുകയായിരുന്നു. തന്റെ സുഹൃത്തും ഭര്‍ത്താവും തമ്മില്‍ സൗഹൃദത്തില്‍ കവിഞ്ഞൊന്നുമില്ലെന്നായിരുന്നു ഐശ്വര്യ വ്യക്തമാക്കിയത്. പിന്നാലെ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ട് ശ്രുതിയും രംഗത്ത് എത്തുകയായിരുന്നു. ധനുഷ് നല്ല സുഹൃത്താണെന്നും ആരെങ്കിലും വിവരക്കേട് പറയുന്നുവെന്ന് കരുതി ആ ബന്ധം നശിപ്പിക്കില്ലെന്നായിരുന്നു ശ്രുതിയുടെ നിലപാട്.

Recommended Video

Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam
വിവാഹ മോചനം

അതേസമയം ധനുഷിന്റേയും ഐശ്വര്യയുടേയും വിവാഹ മോചനം വാര്‍ത്തകളില്‍ നിറയുകയാണ്. പിരിയാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്താന്‍ ഇരുവരും തയ്യാറായിട്ടില്ല. അവരുടെ സ്വാകാര്യത മാനിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. 2004 ലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. യാത്ര, ലിംഗ എന്നീ രണ്ട് ആണ്‍മക്കളുടെ മാതാപിതാക്കളാണ് ധനുഷും ഐശ്വര്യയും.

More from Filmibeat

Read more about: dhanush shruti haasan aishwarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X