ഓടിരക്ഷപ്പെട്ടോ, തിരിഞ്ഞു നോക്കണ്ട! സോണിയയെ ഡിവോഴ്‌സ് ചെയ്തപ്പോള്‍ ധനുഷ് പറഞ്ഞതിനെപ്പറ്റി സെല്‍വ
വിവാഹ മോചനം കിട്ടിയപ്പോള്‍ ധനുഷ് തനിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ച് സഹോദരന്‍
തമിഴ് സിനിമയില്‍ സ്വന്തമായ ഇടം കണ്ടെത്തിയ സഹോദരന്മാരാണ് ധനുഷും സെല്‍വരാഘവനും. ധനുഷ് നടന്‍ എന്ന നിലയില്‍ സ്ഥാനം കണ്ടെത്തിയപ്പോള്‍ സെല്‍വരാഘവന്‍ സംവിധായകന്‍ എന്ന നിലയിലാണ് പ്രശസ്തനായത്. ധനുഷിന്റെ അഭിനയ ജീവിതത്തിന് അടിത്തറ പാകിയതും സെല്‍വരാഘവനായിരുന്നു. തമിഴ് സംവിധായകരില്‍ അതുല്യ പ്രതിഭകളിലൊരാളായിട്ടാണ് സെല്‍വയെ കണക്കാക്കുന്നത്.
നടി സോണിയ അഗര്‍വാളും സെല്‍വയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു. സെല്‍വയുടെ ചിത്രത്തില്‍ മിക്കതിലും നായികയായിരുന്നു സോണിയ. തന്റെ ഗുരുവെന്നാണ് സെല്‍വയെക്കുറിച്ച് സോണിയ പറഞ്ഞിട്ടുള്ളത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. എന്നാല്‍ 2010 ഇരുവരും പിരിയാന്‍ തീരുമാനിച്ചു. ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്.

കാതല്‍ കൊണ്ടേയ്ന്‍, 7ജി റെയിന്‍ബോ കോളനി, പുതുപേട്ടൈ തുടങ്ങിയ സിനിമകളിലെ നായികയായാണ് സോണിയ അഗര്‍വാള്‍ തമിഴ് സിനിമാ ലോകത്തെ താരമാകുന്നത്. ഈ സിനിമകളൊക്കെ സംവിധാനം ചെയ്തത് സെല്‍വരാഘവനായിരുന്നു. 2006 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മാത്രമേ ഇരുവരും ഒരുമിച്ച് ജീവിച്ചിരുന്നുള്ളൂ. 2009 ല്‍ ഇരുവരും ചെന്നൈയിലെ കുടുംബ കോടതിയെ വിവാഹ മോചനത്തിനായി സമീപിക്കുകയായിരുന്നു.
വിവാഹ മോചനത്തിന് ശേഷം സെല്‍വരാഘവന്‍ ഗീതാഞ്ജലിയുമായി പ്രണയത്തിലായി. 2011 ജൂണ്‍ 19 ന് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. മയക്കം എന്ന ധനുഷ് നായകനായ ചിത്രത്തിന്റെ സംവിധാനം സെല്‍വയായിരുന്നു. ഈ സിനിമയില്‍ സെല്‍വയുടെ സംവിധാന സഹായിയായി ഗീതാഞ്ജലിയുണ്ടായിരുന്നു. ഈ സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. മൂന്ന് മക്കളും താരദമ്പതികള്‍ക്ക് ജനിച്ചു. സെല്‍വയുടെ വ്യക്തിജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആദ്യ വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹ മോചനം നേടിയപ്പോള്‍ ധനുഷ് തനിക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹ മോചനത്തിന് പിന്നാലെ ധനുഷ് തനിക്ക് നല്‍കിയൊരു ഉപദേശത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സെല്‍വ. എന്നാല്‍ താനത് പാലിച്ചില്ലെന്നും സെല്‍വ പറയുന്നുണ്ട്. അതിന്റെ കാരണവും ജീവിതത്തില്‍ നിന്നും താന്‍ പഠിച്ചൊരു പാഠവുമൊക്കെ അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
''ആദ്യത്തെ വിവാഹത്തില്‍ കാര്യങ്ങള്‍ ശരിയാകാതെ വന്നതോടെ ഞങ്ങള്‍ വിവാഹമോചനത്തിലേക്ക് കടന്നു. വിവാഹ മോചനം ലഭിക്കുകയും ചെയ്തു. ആ സമയത്ത് ധനുഷ് പറഞ്ഞത്, നീ ഇപ്പോള്‍ ഇതില്‍ നിന്നും ഓടിരക്ഷപ്പെട്ടോളൂ. തിരിഞ്ഞു നോക്കരുത്. സിംഗില്‍ ആയി തന്നെ ഇരുന്നോളൂ എന്നായിരുന്നു. പക്ഷെ ഗീതാഞ്ജലി എന്റെ ജീവിതത്തിലേക്ക് മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. അത് സംഭവിച്ചു. നമ്മള്‍ ആത്മാര്‍ത്ഥമായി പ്രണയിച്ചാല്‍, വലിയൊരു മാറ്റം സംഭവിക്കും. പരാജയപ്പെട്ടാല്‍ പോലും മാറ്റമുണ്ടാകും'' എന്നാല്‍ സെല്‍വ രാഘവന്‍ പറയുന്നത്.

സംവിധാനത്തിന് പുറമെ അഭിനയത്തിലും സെല്‍വ രാഘവന്‍ ഇന്ന് സാന്നിധ്യമാണ്. വിജയ് നായകനായ ബീസ്റ്റ്, ബഗാസുരന്‍, സാനി കയിതം എന്നീ സിനിമകളിലെ സെല്‍വയുടെ അഭിനയം കയ്യടി നേടിയിരുന്നു. ധനുഷ് അരങ്ങേറിയ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് സെല്‍വ സംവിധായകനായി അരങ്ങേറുന്നത്. പിന്നീട് കാതല്‍ കൊണ്ടേയ്ന്‍, 7ജി റെയിന്‍ബോ കോളനി, പുതുപേട്ടൈ, ആയിരത്തില്‍ ഒരുവന്‍, മയക്കം എന്ന, എന്‍ജികെ, നെഞ്ചം മറപ്പത്തില്ലൈ, നാനെ വരുവേന്‍ തുടങ്ങിയ സിനിമകള്‍ ഒരുക്കി. യാരടി നീ മോഹിനി പോലുള്ള സിനമകള്‍ രചിക്കുകയും ചെയ്തു. ഇപ്പോള്‍ ആയിരത്തില്‍ ഒരുവന്റെ രണ്ടാം ഭാഗത്തിനുള്ള തയ്യാറെടുപ്പിലാണ് സെല്‍വ.
ഭഗാസുരന്‍ ആണ് സെല്‍വയുടെ പുതിയ സിനിമ. അതേസമയം വാത്തിയാണ് ധനുഷിന്റെ ഒടുവില്‍ തീയേറ്ററിലെത്തിയ സിനിമ. സംയുക്ത ആയിരുന്നു ചിത്രത്തിലെ നായിക. ക്യാപ്റ്റന്‍ മില്ലര്‍ ആണ് ധനുഷിന്റെ പുതിയ സിനിമ.


Click it and Unblock the Notifications











