രജനീകാന്തിനോട് നോ പറഞ്ഞ ഏക നായിക; വര്‍ഷങ്ങള്‍ക്ക് ശേഷം ജയശ്രീയോട് തലൈവര്‍ പറഞ്ഞത്‌

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്നു ജയശ്രീ. തെന്നിന്ത്യന്‍ സിനിമയിലെ മിക്ക സൂപ്പര്‍ താരങ്ങളുടേയൂം കൂടെ അഭിനയിച്ചിട്ടുണ്ട് ജയശ്രീ. ഒരുകാലത്ത് തമിഴ് സിനിമയിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ജയശ്രീ. എന്നാല്‍ പിന്നീട് വിവാഹം കഴിച്ച ജയശ്ര അതോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മണല്‍ കയിറു 2 എന്ന ചിത്രത്തിലൂടെയാണ് അവര്‍ തിരികെ എത്തുന്നത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ കരിയറിനെക്കുറിച്ചും സൂപ്പര്‍ താരങ്ങളായ കമല്‍ ഹാസനേയും രജനീകാന്തിനേയും കുറിച്ചൊക്കെ ജയശ്രീ പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയാണ്. കമല്‍ ഹാസന്‍ ചിത്രത്തില്‍ നിന്നും താന്‍ പിന്മാറിയതിന്റെ കാരണം അഭിമുഖത്തില്‍ ജയശ്രീ പങ്കുവെക്കുന്നുണ്ട്. ചിത്രത്തില്‍ ചുംബന രംഗം ഉണ്ടെന്നതിനാലാണ് ജയശ്രീ പിന്മാറിയതെന്ന ആരോപണത്തിനാണ് താരം മറുപടി നല്‍കിയത്.

Rajinikanth

''കമല്‍ഹാസനൊപ്പം പുന്നഗൈ മന്നനില്‍ അഭിനയിക്കാനിരുന്നത് ഞാനായിുരന്നു. പക്ഷെ എനിക്ക് ആ അവസരം സ്വീകരിക്കാനായില്ല. അത് പക്ഷെ ലിപ് ലോക്കുള്ളതിനാലായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാണ് ഞാന്‍ പിന്മാറിയത്'' എന്നായിരുന്നു അവരുടെ പ്രതികരണം. സിനിമയിലേക്കുള്ള തന്റെ എന്‍ട്രിയെക്കുറിച്ചും അവര്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

''ഞാന്‍ എന്റര്‍ടെയ്ന്‍മെന്റ് പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. എന്റെ മുത്തശ്ശി നടിയും ഗായികയുമായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ആദ്യം ഞാന്‍ ശങ്കിച്ചു. അങ്ങനെ അവസരം നിരസിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മാതാപിതാക്കളും വേണ്ടപ്പെട്ടവരുമെല്ലാം എന്നെ നിര്‍ബന്ധിച്ചതോടെ തയ്യാറാവുകയായിരുന്നു. അവസരം കിട്ടിപ്പോള്‍ പക്ഷെ ആ അനുഭവം ഞാന്‍ ആസ്വദിച്ചു. അതോടെ തുടര്‍ന്നും അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു'' എന്നാണ് ജയശ്രീ പറയുന്നത്.

അതേസമയം താന്‍ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ ഏക നടന്‍ രജനീകാന്ത് ആണെന്നും അവര്‍ രസകരമായി പറയുന്നത്. ഒരിക്കല്‍ രജനീകാന്തിനൊപ്പം അഭിനയിക്കാനുള്ള അവസരം വന്നപ്പോള്‍ ജയശ്രീ നിരസിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ചന്ദ്രമുഖിയുടെ സെറ്റില്‍ വച്ചാണ് ജയശ്രീയും രജനീകാന്തും കണ്ടു മുട്ടുന്നത്. അന്ന് രജനീകാന്ത് തന്നെ കുറേ കളിയാക്കിയെന്നും താരം പറയുന്നത്.

Rajinikanth

''ചന്ദ്രമുഖിയുടെ സെറ്റില്‍ വച്ചാണ് ഞാന്‍ രജനി സാറിനെ കാണുന്നത്. അ്‌ദ്ദേഹം എന്നെ കളിയാക്കി. എനിക്ക് അഭിനയിക്കില്ലെന്ന് പറഞ്ഞ ഏക നായിക നീയാണെന്ന് പറഞ്ഞു. സത്യത്തില്‍ ഞാന്‍ അഭിനയിക്കാതിരുന്നത് എന്റെ വിവാഹം തീരുമാനിച്ചിരുന്നതിനാലാണെന്ന് ഞാന്‍ പറഞ്ഞു. നല്ല നിമിഷങ്ങളായിരുന്നു അത്'' എന്നാണ് താരം ഓര്‍ഗക്കുന്നത്. അഭിനയത്തിലേക്ക് തിരികെ വന്ന ജയശ്രീ ടെലിവിഷന്‍ രംഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.

അതേസമയം ജയിലര്‍ ആണ് രജനീകാന്തിന്റെ പുതിയ സിനിമ. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കന്നഡ സൂപ്പര്‍ താരം ശിവരാജ്കുമാറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രജനിയുടെ അവസാന ചിത്രം സംവിധാനം ചെയ്യാന്‍ ലോകേഷ് കനകരാജിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. തലൈവര്‍ അഭിനയം നിര്‍ത്തുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X