അന്യ സ്ത്രീയുടെ ഭര്‍ത്താവിനെ തട്ടിയെടുക്കുന്നവള്‍, കണ്ടാല്‍ തൊഴിക്കും; നയന്‍സിനെതിരെ പ്രഭുദേവയുടെ ഭാര്യ
അത്ര പെട്ടെന്നൊന്നും തെന്നിന്ത്യ മറക്കാത്ത ഒന്നാണ് നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള പ്രണയം. ഇരുവരും വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് പിരിയുന്നത്. പ്രഭുദേവയ്ക്ക് വേണ്ടി തെന്നിന്ത്യയുടെ സൂപ്പര്‍ നായികയായ നയന്‍താര സിനിമ ഉപേക്ഷിക്കാന്‍ പോലും തയ്യാറായി എന്നുവരെ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പിന്നീട് ഈ ബന്ധം ഉപേക്ഷിക്കാന്‍ നയന്‍താര തന്നെ തീരുമാനിച്ചു.
നയന്‍താരയുമായി അടുപ്പത്തിലാകുമ്പോള്‍ പ്രഭുദേവ വിവാഹിതനായിരുന്നു. പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള ബന്ധം പരസ്യമായതോടെ ഭാര്യ റംലത്ത് കോടതിയെ സമീപിക്കുക വരെ ചെയ്തു. 1995ലാണ് റംലത്തിനെ പ്രഭുദേവ വിവാഹം കഴിച്ചത്. മൂന്ന് മക്കളാണ് ഈ ബന്ധത്തിലുള്ളത്. എന്നാല്‍ 2008 ല്‍ മൂത്ത മകനെ ഇരുവര്‍ക്കും നഷ്ടമായി. ക്യാന്‍സറിനെ തുടര്‍ന്നായിരുന്നു മരണം.

പ്രഭുദേവയെ നയന്‍താര തന്നില്‍ നിന്നും തട്ടിയെടുക്കുകയാണെന്നാണ് റംലത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുടെ ഭര്‍ത്താക്കന്മാരെ തട്ടിയെടുക്കുന്നതിനും കുടുംബം തകര്‍ക്കുന്നതിനും നയന്‍താരയ്‌ക്കെതിരെ ശിക്ഷ നടപ്പാക്കണം എന്നാണ് റംലത്ത് അന്നൊരു അഭിമുഖത്തില്‍ പറഞ്ഞത്.
''മറ്റുള്ളവരുടെ ഭര്‍ത്താക്കന്മാരെ തട്ടിയെടുക്കുന്ന സ്ത്രീയെ ശിക്ഷിക്കണം. ഞാന്‍ പോലീസിനോടും നീതിപീഡത്തോടും നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് നയന്‍താര. ഞാന്‍ അവരെ എവിയെങ്കിലും വച്ച് കണ്ടാല്‍ ഉറപ്പായും കാണുന്നിടത്ത് വച്ച് ചവിട്ടു കൊടുക്കും. ഒരു മോശം സ്ത്രീ എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അവള്‍''. റംലത്ത് പറയുന്നു.
1995 ലാണ് പ്രഭുദേവയും റംലത്തും വിവാഹം കഴിക്കുന്നത്. പ്രഭുദേവയെ വിവാഹം കഴിക്കാനായി ഹിന്ദുമതവും ലത എന്ന പേരും സ്വീകരിക്കുകയായിരുന്നു റംലത്ത്. തന്റെ ഭര്‍ത്താവ് നയന്‍താരയുമായി പ്രണയത്തിലായെന്നത് റംലത്തിന് വിശ്വസിക്കാന്‍ സാധിക്കുന്നതായിരുന്നില്ല.
''പ്രഭുദേവ നല്ല ഭര്‍ത്താവാണ്. സ്ത്യസന്ധനും കനിവുള്ളവനും. കഴിഞ്ഞ 15 വര്‍ഷമായി ഞങ്ങളെ നോക്കിയവനാണ്. പക്ഷെ ഇപ്പോള്‍ എല്ലാം മാറി. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സ്വഭാവം എനിക്ക് മാത്രമല്ല കുടുംബത്തിനും ഞെട്ടലുണ്ടാക്കുന്നതാണ്. ഞങ്ങളുടെ കുടുംബത്തില്‍ വിവാഹതനായ ഒരാളെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ അനുവദിക്കില്ല'' എന്നാണ് റംലത്ത് പറഞ്ഞത്.
റംലത്തും പ്രഭുദേവയും പിരിഞ്ഞുവെങ്കിലും നയന്‍താരയും പ്രഭുദേവയും അധികം വൈകാതെ തന്നെ പിരിഞ്ഞു. 2012 ലാണ് ഇരുവരും പിരിയാന്‍ തീരുമാനിക്കുന്നത്. ''ഞാനൊരു റിലേഷന്‍ഷിപ്പിലായിരിക്കുമ്പോള്‍ ഞാന്‍ എന്റെ നൂറ് ശതമാനവും നല്‍കും. അത് നടക്കാതെ വരികയാണെങ്കില്‍ ഒന്നും ചെയ്യാനാകില്ല. നടക്കാത്ത ഒന്നുമായി മുന്നോട്ട് പോകേണ്ടതില്ല'' എന്നാണ് പ്രണയ തകര്‍ച്ചയെക്കുറിച്ച് നയന്‍താര പറഞ്ഞത്.

''അത് വിധിയാണോ എന്ന് അറിയില്ല. പക്ഷെ നടന്നില്ല. ഒരുപക്ഷെ ഞങ്ങള്‍ ഒരുമിക്കാനുണ്ടായവരാകില്ല. നമ്മള്‍ ഇഷ്ടപ്പെടുന്ന ആളെ ഉപേക്ഷിക്കുമ്പോള്‍, തിരിച്ചും, അതിനുള്ള കാരണം എന്തായാലും തന്നെ ജീവിതം തന്നെ തകര്‍ക്കും. പക്ഷെ പ്രധാനപ്പെട്ടത് എന്താണെന്നോ അതാണ് കൈകാര്യം ചെയ്യേണ്ടത്. ഞാന്‍ മൂന്നര വര്‍ഷം ഒരു പ്രണയത്തിലായിരുന്നു. അതിനെ പൂര്‍ണമായും മറികടക്കേണ്ടതുണ്ട്. അതിന് സമയമെടുക്കും'' എന്നും നയന്‍താര പറഞ്ഞു.
ഇന്ന് നയന്‍താരയും പ്രഭുദേവയും രണ്ട് വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. നയന്‍താര പിന്നീട് സംവിധായകനും നിര്‍മ്മാതാവുമായ വിഘ്‌നേഷ് ശിവനെ വിവാഹം കഴിച്ചു. കഴിഞ്ഞ ദിവസമാണ് പ്രഭുദേവയ്ക്ക് പെണ്‍കുഞ്ഞ് പിറന്നത്. 2020 ലാണ് പ്രഭുദേവ വീണ്ടും വിവാഹിതനായത്. ഫിസിയോതെറാപ്പിസ്റ്റായ ഹിമാനിയാണ് താരത്തിന്റെ ഭാര്യ. അമ്പതാം വയസില്‍ വീണ്ടും അച്ഛനായതിന്റെ സന്തോഷം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രഭുദേവ തന്നെയാണ് പങ്കുവച്ചത്.


Click it and Unblock the Notifications











