അട്ടയുടെ ആക്രമണത്തില്‍ നിന്ന് തൃഷ കഷ്ടച്ച് രക്ഷപ്പെട്ടു; സംവിധായകന്‍ പറയുന്നു
സിനിമ മാത്രം ജീവിതമാക്കിയ ചുരുക്കം ചില നടിമാരില്‍ ഒരാളാണ് തൃഷ കൃഷ്ണ. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് സാഹസത്തിനും തയ്യാറാണ്. ഇപ്പോള്‍ സൂപ്പര്‍താരങ്ങളുടെ കൂട്ടു പിടിയ്ക്കാതെ സ്ത്രീപക്ഷ ചിത്രങ്ങളേറ്റെടുത്ത് ഒറ്റയ്ക്ക് നിന്ന് വിജയിപ്പിയ്ക്കുകയാണ് നടി. ഗര്‍ജനൈ എന്ന ചിത്രമാണ് ഇനി അത്തരത്തില്‍ തൃഷയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. അനുഷ്‌ക ശര്‍മ ആദ്യമായി നിര്‍മിച്ച് അഭിനയിച്ച എന്‍എച്ച 10 എന്ന ചിത്രത്തിന്റെ റീമേക്കാണ് ഗര്‍ജനൈ. സുന്ദര്‍ ബാലുവാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്.
മഞ്ജു വാര്യര്‍ ചിതയ്ക്ക് തീ കൊളുത്തുന്ന രംഗം ചിത്രീകരിച്ചത് ഇങ്ങനെ! ലൂസിഫര്‍ മേക്കിംഗ് വീഡിയോ കാണാം
ചിത്രത്തിലെ തൃഷയുടെ അഭിനയത്തെ കുറിച്ചും സാഹസത്തെ കുറിച്ചും അടുത്തൊരു അഭിമുഖത്തില്‍ സംസാരിക്കവെ സുന്ദര്‍ ബാലു വാചാലനായി. ചിത്രത്തില്‍ തൃഷയ്ക്ക് നിറയെ ആക്ഷന്‍ സീക്വന്‍സ് ഒക്കെയുണ്ട്. അതത്രെയും ഡ്യൂപ്പില്ലാതെയാണത്രെ തൃഷ ചെയ്തത്. ചിത്രീകരണത്തിനിടെ തൃഷയ്ക്ക് അട്ടയുടെ ആക്രമണം നേരിടേണ്ടതായും വന്നു. അതില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. രാത്രിയില്‍ ഷൂട്ട് നടക്കുമ്പോഴായിരുന്നു സംഭവം. നല്ല മഴയും ഉണ്ടായിരുന്നു. പക്ഷെ തൃഷ എല്ലാം തരണം ചെയ്തു- സംവിധായകന്‍ പറഞ്ഞു.

മധു എന്ന വെസ്റ്റേണ്‍ ഡാന്‍സറുടെ വേഷമാണ് ചിത്രത്തില്‍ തൃഷയ്ക്ക്. കാമുകനൊപ്പമുള്ള കൊടെക്കനാല്‍ യാത്രയില്‍ മധു നേരിടുന്ന ചില അപകട സാഹചര്യങ്ങളിലൂടെയാണ് കഥ പുരോഗമിയ്ക്കുന്നത്. വംസി കൃഷ്ണ, അമിത ഭാര്‍ഗ്ഗവ്, ശ്രീ രഞ്ജിനി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.


Click it and Unblock the Notifications











