twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    96ന്റെ ടെലിവിഷന്‍ പ്രീമീയര്‍ ദീപാവലിക്ക്! എതിര്‍പ്പുമായി തൃഷ രംഗത്ത്‌! ഇത് അനീതിയാണെന്ന് നടി

    By Prashant V R
    |

    വിജയ് സേതുപതിയുടെ 96 തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. കുറഞ്ഞ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം വേള്‍ഡ് വെെഡ് ബോക്‌സ് ഓഫീസില്‍ 50 കോടി കളക്ഷന്‍ നേടിയിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

    കത്രീന എല്ലാം അടക്കി വെക്കും! ദീപികയ്ക്ക് സ്‌നേഹാശംസകള്‍! ട്രെയിലര്‍ ലോഞ്ചില്‍ വാചാലനായി കിങ് ഖാന്‍കത്രീന എല്ലാം അടക്കി വെക്കും! ദീപികയ്ക്ക് സ്‌നേഹാശംസകള്‍! ട്രെയിലര്‍ ലോഞ്ചില്‍ വാചാലനായി കിങ് ഖാന്‍

    ചിത്രം അഞ്ചാം വാരം പിന്നീടുമ്പോഴും റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ ദീപാവലിക്ക് ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴിലെ പ്രമുഖ ചാനലായ സണ്‍ ടിവിയിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ ദീപാവലിക്കു ഉണ്ടാവുമെന്ന് അറിയിച്ചിരിക്കുന്നത്.

    96 movie

    എന്നാല്‍ 96ന്റെ ടിവി പ്രീമിയര്‍ ഉടന്‍ നടത്തുന്നതിനെതിരെ ചിത്രത്തിലെ നായിക തൃഷ രംഗത്തുവന്നിരുന്നു. ടിവി പ്രീമിയര്‍ പൊങ്കല്‍ സമയത്തേക്ക് മാറ്റണമെന്നാണ് തൃഷ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഞങ്ങളുടെ അഞ്ചാം വാരമാണെന്നും ഇപ്പോഴും തിയ്യേറ്ററുകളില്‍ 80 ശതമാനത്തോളം സീറ്റുകളിലും ആളുകളുണ്ടെന്നും തൃഷ പറയുന്നു.

    ഒരു ടീം എന്ന നിലയില്‍ 96ന്റെ ടിവി പ്രീമിയര്‍ ഇത്ര നേരത്തെ നടത്തുന്നത് ശരിയല്ലെന്ന് ഞങ്ങള്‍ കരുതുന്നു. പൊങ്കലിന്റെ സമയത്തേക്ക് പ്രീമിയര്‍ നീട്ടിവെക്കണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന,അതിനോട് 96 ടീം കടപ്പെട്ടിരിക്കും. തൃഷ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു,

    റിമിയെ കൊണ്ട് ഉപ്പ് വെളളം കുടിപ്പിച്ച് പൗളി!! ഡാകിനിയിലെ അമ്മമാർ തകർത്തു, വീഡിയോ കാണൂറിമിയെ കൊണ്ട് ഉപ്പ് വെളളം കുടിപ്പിച്ച് പൗളി!! ഡാകിനിയിലെ അമ്മമാർ തകർത്തു, വീഡിയോ കാണൂ

    2.0 സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരിക്കുമെന്ന് രജനികാന്ത്.. ഇന്ത്യയിലെ ജെയിംസ് കാമറോണ്‍ എസ് ശങ്കറാണ്!!2.0 സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരിക്കുമെന്ന് രജനികാന്ത്.. ഇന്ത്യയിലെ ജെയിംസ് കാമറോണ്‍ എസ് ശങ്കറാണ്!!

    English summary
    trisha against 96 television premier
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X