അജിത്തിനെ പോലൊരാളെ കല്യാണം കഴിക്കണം! എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്ന് തൃഷ

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് തൃഷ. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി മാറിയിരിക്കുകയാണ് തൃഷ. ഈയ്യടുത്തിറങ്ങിയ പൊന്നിയന്‍ സെല്‍വനിലും തൃഷ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ വിജയ്‌ക്കൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ലിയോ റിലീസിന് തയ്യാറെടുക്കുന്നു. തമിഴകത്തെ യുവനായികമാരെ പോലും പിന്നിലാക്കും ഇന്നും യാതൊരു കോട്ടവും സംഭവിക്കാത്ത തൃഷയുടെ സൗന്ദര്യം.

അതേസമയം തൃഷയോട് കാലങ്ങളായി ആരാധകരും സിനിമാ ലോകവും ചോദിക്കുന്നൊരു ചോദ്യമാണ് എപ്പോഴാണ് വിവാഹം എന്നത്. ഒരിക്കല്‍ വിവാഹ നിശ്ചയം വരെ കഴിഞ്ഞിരുന്നുവെങ്കില്‍ പിന്നീട് അതില്‍ നിന്നും പിന്മാറുകയായിരുന്നു താരം. പലരുമായും പ്രണയത്തിലായെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചുമൊക്കെ തൃഷ മനസ് തുറക്കുകയാണ്.

Trisha

''സിനിമ എന്റെ തന്നെ ഒരു ഭാഗമാണ്. മരിക്കുന്നത് വരെ സിനിമ ചെയ്യണം എന്നാണ് ആഗ്രഹം. അതാണ് എന്റെ ജോലി. നാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാലും സിനിമ ഉപേക്ഷിക്കില്ല. എന്നോട് എപ്പോഴാണ് വിവാഹമെന്ന് സ്ഥിരമായി ചോദിക്കാറുണ്ട്. എന്റെ മനസിന് ചേരുന്നൊരാളെ കണ്ടെത്തണം. ഇനിയുമൊരു ജന്മം കൂടി അയാള്‍ക്കൊപ്പം ജീവിക്കാം എന്ന് തോന്നണം. ഞാന്‍ വിവാഹ മോചനത്തില്‍ വിശ്വസിക്കുന്നില്ല'' തൃഷ പറയുന്നു.

''വിവാഹം കഴിക്കാന്‍ വേണ്ടി കഴിക്കണം എന്നെനിക്കില്ല. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സുഹൃത്തുക്കളുണ്ട് എനിക്ക്. അതന് പല കാരണവുമുണ്ടാകും. പക്ഷെ എന്റെ ജീവിതം അങ്ങനെ ആയി തീരരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. വിവാഹം എന്നത് നടന്നില്ലെങ്കിലും എനിക്ക് വിഷമമില്ല. അതിലും തെറ്റൊന്നുമില്ല. വിവാഹം രണ്ടാമത്തെ കാര്യമാണ്, പറ്റിയ ഒരാളെ കണ്ടെത്തുക അടുത്തറിയുക എന്നതാണ് പ്രധാനം'' എന്നും തൃഷ പറയുന്നു.

അതേസമയം തമിഴ് സിനിമയുടെ തല അജിത്തിനെക്കുറിച്ചും തൃഷ സംസാരിക്കുന്നുണ്ട്. ''അജിത്തിനെ എനിക്ക് ഒരുപാടിഷ്ടമാണ്. അദ്ദേഹം മാന്യനാണ്. എന്ത് ഭക്ഷണമാണ് വേണ്ടത് എന്നൊക്കെ ചോദിക്കും. അങ്ങനെ ചോദിക്കുന്നവരെ ആര്‍ക്കാണ് ഇഷ്ടപ്പെടാതെ വരിക. ഞങ്ങള്‍ ഒരുപാട് സംസാരിക്കാറുണ്ട്. സിനിമയെക്കുറിച്ച് മാത്രമല്ല. അദ്ദേഹം വേറെയും പലതും ചെയ്യുന്നുണ്ടെന്നത് എനിക്ക് ഇഷ്ടമാണ്. നല്ല ഭര്‍ത്താവും അച്ഛനുമാണ്. ഏതൊരു സ്ത്രീയും അതുപോലൊരു ഭര്‍ത്താവിനെ ആഗ്രഹിക്കും'' എന്നാണ് തൃഷ പറഞ്ഞത്.

അതേസമയം ഒരിക്കല്‍ തമന്ന വിവാഹത്തിന്റെ വക്കോളം എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം ഉപേക്ഷിച്ചു. വരന്‍ തൃഷ സിനിമയില്‍ അഭിനയിക്കുന്നതിനെ എതിര്‍ത്തതാണ് വിവാഹം വേണ്ടെന്ന് വച്ചതിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് തൃഷയുടേതായി ഒടുവിലിറങ്ങിയ സിനിമ. ചിത്രത്തിലെ തൃഷയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു.

Trisha

ലിയോയാണ് പുതിയ സിനിമ. വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്-തൃഷ ജോഡി ഒരുമിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാന ചെയ്യുന്ന സിനിമയില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിടാ മുയര്‍ച്ചി, സതുരംഗ വേട്ടൈ എന്നിവയാണ് അണിയറയിലുള്ള സിനിമകള്‍. അതേസമയം മലയാളത്തിലേക്കും തിരിച്ചുവരികയാണ് തൃഷ. റാം, ഐഡന്റിറ്റി എന്നിവയാണ് തൃഷയുടെ മലയാളത്തിലെ പുതിയ സിനിമകള്‍.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X