»   » തൃഷയ്ക്ക് ഇപ്പോഴും, എപ്പോഴും നിരാശയുള്ള ഒരു കാര്യം

തൃഷയ്ക്ക് ഇപ്പോഴും, എപ്പോഴും നിരാശയുള്ള ഒരു കാര്യം

Written By:
Subscribe to Filmibeat Malayalam

പന്ത്രണ്ട് വര്‍ഷത്തോളമായി തൃഷ സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്നു. കുടുംബ ജീവിതം പോലും വേണ്ടെന്ന് വച്ച് സിനിമയില്‍ നില്‍ക്കുന്ന തൃഷയ്ക്ക് സിനിമ പേരും പ്രശസ്തിയും പണവുമെല്ലാം നല്‍കി. വിജയിച്ച നായിക തന്നെയാണ് തൃഷ.

എന്നാല്‍ എന്നും എപ്പോഴും തൃഷയെ നിരാശപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന ഒരു കാര്യമുണ്ട്. അത് മറ്റൊന്നുമല്ല, സിനിമയില്‍ വന്ന് ഇത്രയും കാലമായിട്ടും തൃഷയ്ക്ക് സ്റ്റൈല്‍ മന്നന്‍ രജനികാന്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

 trisha

പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് തൃഷ തന്നെ നിരാശപ്പെടുത്തുന്ന ഏറ്റവും വലിയ കാര്യത്തെ കുറിച്ച് പറഞ്ഞത്. തനിക്ക് മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ ഓരോ നായികമാരും രജനി സാറിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് നടി പറഞ്ഞു.

ഇപ്പോള്‍ ഉള്ള മറ്റ് മുന്‍നിര നടന്മാരില്‍ ആര്‍ക്കൊപ്പമാണ് അഭിനയിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ തൃഷ, വിജയ് സേതുപതിയുടെയും ശിവകാര്‍ത്തികേയന്റെയും പേര് പറഞ്ഞു. ഇരുവരും നല്ല കുറേ സിനിമകളുടെ ഭാഗമാകുന്ന നടന്മാരാണ്. നായകി പോലൊരു സ്ത്രീപക്ഷ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തൃഷ പറഞ്ഞു.

English summary
Speaking to Deccan Chronicle at an event in Chennai, Trisha has expressed her disappointment over her absence in a Rajinikanth-starrer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam