തൃഷയുമായി ലിപ് ലോക്ക് ചെയ്യാൻ പറ്റില്ലെന്ന് സൂപ്പർ താരം; ഒടുവിൽ സംഭവിച്ചത്! വെളിപ്പെടുത്തൽ

തമിഴ് സിനിമാ ലോകത്തെ മിന്നും താരമാണ് തൃഷ. ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരികെ വന്ന തൃഷ ഇപ്പോള്‍ സജീവമായി മാറിയിരിക്കുകയാണ്. തൃഷയുടേതായി ഒടുവില്‍ സ്‌ക്രീനിലെത്തിയത് പൊന്നിയിന്‍ സെല്‍വന്‍ പരമ്പരയായിരുന്നു. പരമ്പരയിലെ രണ്ട് ചിത്രങ്ങളിലും തന്റെ പ്രകടനങ്ങളിലൂടെ കയ്യടി നേടാന്‍ തൃഷയ്ക്ക് സാധിച്ചു. തന്റെ ലുക്കു കൊണ്ട് പിഎസ് പരമ്പരയുടെ പ്രൊമോഷന്‍ പരിപാടികളിലെ മുഖ്യാകര്‍ഷണമായി തൃഷ മാറിയിരുന്നു.

തമിഴ് സിനിമയില്‍ തന്റെ സമകാലികരെയെല്ലാം പിന്നിലാക്കി യുവനടിമാരുമായാണ് തൃഷയുടെ മത്സരം. തൃഷയെ പോലെ പ്രായത്തെ വെല്ലുന്ന ലുക്കുള്ള നായികമാര്‍ വിരളമാണ്. തൃഷ തന്റെ ശക്തമായ പ്രകടനം കാഴ്ചവെച്ച ചിത്രമായിരുന്നു 96. സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച റൊമാന്റിക് സിനിമകളില്‍ ഒന്നായാണ് 96 നെ വിലയിരുത്തുന്നത്. പിന്നീട് തെലുങ്കിലേക്കും കന്നഡയിലേക്കുമൊക്കെ ഈ സിനിമ റീമേക്ക് ചെയ്യപ്പെട്ടു.

Trisha

കേരളത്തിലും വന്‍ വിജയമായി മാറാന്‍ 96 ന് സാധിച്ചിരുന്നു. തൃഷ ഈ ചിത്രത്തിലൂടെയാണ് ജാനുവായി പ്രേക്ഷകരുടെ മുന്നിലെത്തിയപ്പോള്‍ നായകനായ റാമിനെ അവതരിപ്പിച്ചത് വിജയ് സേതുപതിയായിരുന്നു. തൃഷയും വിജയ് സേതുപതിയും തങ്ങളുടെ പ്രകടനത്തിലൂടെ റാമിനേയും ജാനുവിനേയും ഐക്കോണിക് ആക്കി മാറ്റുകയായിരുന്നു. സിനിമ കണ്ടവരാരും സിനിമയും ഇരുവരുടേയും കഥാപാത്രങ്ങളും മറക്കില്ലെന്നുറപ്പാണ്.

96 ലെ ഏറ്റവും ഹൃദയ സ്പര്‍ശിയായ രംഗമായിരുന്നു ക്ലൈമാക്‌സ്. ഇരുവരും പരസ്പരം യാത്ര പറഞ്ഞ് പിരിയുന്ന ആ രംഗം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. എയര്‍പോര്‍ട്ടില്‍ വച്ചുള്ള ആ രംഗത്തില്‍ ശ്രദ്ധിച്ചാല്‍ തൃഷയും വിജയ് സേതുപതിയും ചുംബക്കുന്നില്ലെന്ന് കാണാം. പകരം മുഖത്ത് കൈ വെക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ നേരത്തെ തിരക്കഥയെഴുതിയ സമയത്ത് ഈ രംഗത്തില്‍ വിജയ് സേതുപതിയും തൃഷയും തമ്മില്‍ ലിപ് ലോക്ക് ചെയ്യുന്നുണ്ടായിരുന്നു.

പക്ഷെ ഈ രംഗത്തിന് സിനിമയില്‍ മാറ്റം വരുത്തുകയായിരുന്നു. അതിന് കാരണം വിജയ് സേതുപതിയായിരുന്നു. തനിക്ക് ചുംബന രംഗങ്ങള്‍ ചെയ്യാന്‍ മടിയുണ്ടെന്നാണ് വിജയ് സേതുപതി പറയുന്നത്. അതിനാലാണ് താരം ആ രംഗം ചെയ്യാന്‍ സമ്മതിക്കാതിരുന്നത്. തന്റെ സിനിമകളില്‍ ചുംബന രംഗങ്ങള്‍ ചെയ്യാറില്ല വിജയ് സേതുപതി. സേതുപതിയെ പോലെ തന്നെ അജിത്ത്, സുര്യ, ശിവകാര്‍ത്തികേയന്‍ തുടങ്ങിയ താരങ്ങളും ലിപ് ലോക്ക് രംഗങ്ങള്‍ ചെയ്യാന്‍ വിസമ്മതിക്കാറുള്ള നടന്മാരാണ്.

Trisha

പൊന്നിയിന്‍ സെല്‍വന്‍ പരമ്പരയ്ക്ക് ശേഷം തൃഷയുടേതായി സ്‌ക്രീനിലെത്തുന്ന സിനിമ ലിയോ ആണ്. വിജയ് നായകനാകുന്ന സിനിമയുടെ സംവിധാനം ലോകേഷ് കനകരാജാണ്. വിജയും തൃഷയും ഒരുപാട് കാലത്തിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ലിയോ. തങ്ങളുടെ പ്രിയ ജോഡി വീണ്ടും ഒരുമിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാലിനൊപ്പം മലയാളത്തിലേക്ക് മടങ്ങി വരുന്ന റാം, എഡന്റിറ്റി, തുടങ്ങിയ സിനിമകളും തൃഷയുടേതായി അണിയറയിലുണ്ട്.

അതേസമയം ബോളിവുഡ് ചിത്രം ജവാന്റെ വിജയത്തിന്റെ തിളക്കത്തിലാണ് വിജയ് സേതുപതി. ഷാരൂഖ് ഖാന്‍ നായകനായ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സേതുപതിയെത്തിയത്. നയന്‍താരയായിരുന്നു ചിത്രത്തിലെ നായിക. കത്രീന കൈഫിനൊപ്പം അഭിനയിക്കുന്ന മെറി ക്രിസ്തുമസ്, ഗാന്ധി ടോക്‌സ് എന്നീ സിനിമകളാണ് വിജയ് സേതുപതിയുടേതായി പുറത്തിറങ്ങാനുള്ള സിനിമകള്‍.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X