എന്താണ് അസിനുമായുള്ള വഴക്കിന്റെ കാരണം? അന്ന് അസിന്‍ ചെയ്തത്! തുറന്ന് പറഞ്ഞ് തൃഷ
താരങ്ങള്‍ക്കിടയില്‍ വഴക്കുകളുണ്ടാകും ഈഗോ ക്ലാഷുണ്ടാകുന്നതുമൊക്കെ പതിവ്. പരസ്പരമുള്ള മത്സരമടക്കം പല കാരണങ്ങളും അതിന് പിന്നിലുണ്ടാകും. വളരെ ചെറിയ കാരണങ്ങള്‍ക്ക് പോലും വഴക്കിട്ടവരുണ്ടാകും. ചില പ്രശ്‌നങ്ങള്‍ അധിവേഗം പരിഹരിക്കപ്പെടും. എന്നാല്‍ മറ്റ് ചിലര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ വര്‍ഷങ്ങള്‍ വേണ്ടി വരും പരിഹരിക്കപ്പെടാന്‍. ഒരിക്കലും അവസാനിക്കാത്ത പ്രശ്‌നങ്ങളുള്ളവരുമുണ്ട്.
തമിഴ് സിനിമാ ലോകത്ത് ഇങ്ങനെ ചര്‍ച്ചയായി മാറിയ പിണക്കമായിരുന്നു അസിനും തൃഷയും തമ്മിലുള്ളത്. 2000 ങ്ങളില്‍ തമിഴ് സിനിമയിലെ മിന്നും താരങ്ങളായിരുന്നു തൃഷയും അസിനും. അക്കാലത്ത് തന്നെയാണ് നയന്‍താരയും കടന്നു വരുന്നത്. മുന്‍നിരയില്‍ തിളങ്ങി നിന്ന, മൂന്ന് ജനപ്രീയ താരങ്ങള്‍. ഇവര്‍ക്കിടയില്‍ മത്സരമുണ്ടെന്നും അത് വഴക്കിലേക്ക് വഴി മാറിയെന്നുമെല്ലാം അക്കാലത്ത് ഗോസിപ്പുകളുണ്ടായിരുന്നു.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കപ്പുറം ആ ഗോസിപ്പിനെ കുറിച്ച് തൃഷ പ്രതികരിച്ചിരിക്കുകയാണ്. താനും അസിനും തമ്മില്‍ വഴക്കാണെന്ന ഗോസിപ്പിനോട് പ്രതികരിക്കുന്ന തൃഷയുടെ വീഡിയോയാണ് വൈറലാകുന്നത്. താനും അസിനും വഴക്കായിരുന്നുവെന്നത് തീര്‍ത്തും കിംവദന്തി മാത്രമായിരുന്നുവെന്നാണ് തൃഷ പറയുന്നത്. ഒരു നായികയായിട്ടും തനിക്ക് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും തൃഷ പറയുന്നു.
ഇത്തരം വാര്‍ത്തകള്‍ വളരെ വിചിത്രമായിട്ടാണ് തോന്നിയത്. ഞാനും അന്ന് ഇതൊക്കെ കേട്ടിരുന്നു. പക്ഷെ അതിനോടൊന്നും പ്രതികരിക്കണം എന്ന് തോന്നിയില്ല എന്നും തൃഷ വ്യക്തമാക്കുന്നുണ്ട്. താന്‍ അസിനെ ആദ്യമായി നേരില്‍ കണ്ടതിന്റെ ഓര്‍മ്മയും തൃഷ പങ്കുവെക്കുന്നുണ്ട്. ഫിലിംഫെയര്‍ അവാര്‍ഡില്‍ വച്ചായിരുന്നു തൃഷ അസിനെ കണ്ടുമുട്ടുന്നത്.
വര്‍ഷം എന്ന സിനിമയ്ക്ക് ലഭിച്ച അവാര്‍ഡ് സ്വീകരിക്കാനായി എത്തിയതായിരുന്നു തൃഷ. അസിന്‍ വരുമ്പോള്‍ താന്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. തന്നെ കണ്ടതും അസിന്‍ അടുത്തേക്ക് വരികയും സംസാരിക്കുകയും ചെയ്തു. വര്‍ഷത്തിലെ തന്റെ അഭിനയത്തെ പ്രശംസിച്ചുവെന്നും തൃഷ പറയുന്നു. തങ്ങള്‍ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും അന്നാണെന്നും തൃഷ പറയുന്നുണ്ട്.
അതേസമയം തങ്ങള്‍ക്കിയില്‍ യാതൊരു വഴക്കുമുണ്ടായിട്ടില്ലെന്നും എല്ലാം മാധ്യമങ്ങളുടെ സൃഷ്ടി മാത്രമായിരുന്നുവെന്നും തൃഷ വ്യക്തമാക്കുന്നുണ്ട. ഒരേസമയം തിളങ്ങി നിന്ന നായികമാരായിരുന്നു താനും അസിനും. രണ്ടുപേരും അജിത്ത്, സൂര്യ, വിജയ്, വിക്രം എന്നിവരുടെ നായികമാരായി അഭിനയിച്ചിരുന്നു. അതിനാലാണ് മാധ്യമങ്ങള്‍ അങ്ങനെ വാര്‍ത്തയുണ്ടാക്കിയതെന്നാണ് തൃഷ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം അസിനുമായി വഴക്കോ മത്സരമോ ഉണ്ടാകണമെങ്കില്‍ തനിക്ക് അസിനുമായി അത്രയും അടുപ്പം ഉണ്ടാകണമായിരുന്നു. എന്നാല്‍ തങ്ങള്‍ അത്രയും അടുപ്പമുള്ളവരെല്ലന്നാണ് തൃഷ പറയുന്നത്. തങ്ങളുടേത് പ്രൊഫഷണല്‍ ബന്ധം മാത്രമാണെന്നും തനിക്ക് അസിന്റെ സിനിമകളോടും സൗന്ദര്യത്തോടും ബഹുമാനമാണെന്നും തൃഷ പറയുന്നുണ്ട്.

അതേസമയം ഒരുകാലത്ത് തമിഴിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന അസിന്‍ ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് അസിന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അസിന്‍. മകള്‍ക്കൊപ്പമുള്ള അസിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറാറുണ്ട്.
വിജയ് ചിത്രം ലിയോ ആണ് തൃഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. വിടാ മുയിര്‍ച്ചിയാണ് തൃഷയുടെ പുതിയ സിനിമ. മലയാളത്തിലേക്കും തൃഷ മടങ്ങിയെത്തുന്നുണ്ട്.


Click it and Unblock the Notifications