ഗോവിന്ദ് വസന്ത് കാതലേ കാതലേ പാടി!! പരിസരം മറന്ന് ഇമോഷണലായി തൃഷ, കാണൂ
ഗോവിന്ദ് 96 ലെ കാതലേ കാതലേ എന്ന് തുടങ്ങുന്ന മനോഹര ഗാനം വയലിൻ വായിച്ചത്
തെന്നിന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ഗാനമായിരുന്നു 96 എന്ന ചിത്രത്തിലെ കാതലേ കാതലേ എന്ന ഗാനം. വിജയ് സേതുപതി തൃഷ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നു. തൃഷയുടെ രണ്ടാം വരവിൽ ഏറെ ശ്രദ്ധേയമായ ചിത്രമായിരുന്നു ഇത്. 96 ചിത്രത്തിനോട് പ്രേക്ഷകർക്ക് പ്രത്യേകിച്ച് ഒരു അടുപ്പമുണ്ട്. മലയാളിയായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പാട്ട് കേട്ട് തൃഷ ഇമോഷണലാകുന്ന വീഡിയോയാണ്.

ബിഹൈൻഡ് ഗുഡ്സ് സംഘടിപ്പിച്ച അവാർഡ് ദാനത്തിൽ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ഗോവിന്ദ് വാസന്തയെയായിരുന്നു. പുരസ്കാരം ഏറ്റവു വാങ്ങിയതിനു ശേഷം അവതാരകരുടെ ആവശ്യപ്രകാരമായിരുന്നു ഗോവിന്ദ് 96 ലെ കാതലേ കാതലേ എന്ന് തുടങ്ങുന്ന മനോഹര ഗാനം വയലിൻ വായിച്ചത്. ഗോവിന്ദിന്റെ പ്രകടനത്തിനിടയായിരുന്നു തൃഷ വേദിയിലെത്തിയത്. ഗാനം അസ്വാദിക്കുന്നതിനിടെ തൃഷ ഇമോഷണലാകുന്നുണ്ട്. ഗോവിന്ദിന്റെ ഈ പ്രകടനത്തിന് ആദ്യം മുതൽ അവസാനം വരെ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.
തൃഷയും ഗോവിന്ദും മാത്രമല്ല ബിഹൈൻഡ് ഗുഡ്സ് പുരസ്കാര ദാന ചടങ്ങിൽ 96 ലെ ബാക്കി താരങ്ങളും എത്തിയിരുന്നു. തൃഷയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം നിരുപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരേ പോലെ ലഭിച്ചിരുന്നു. പോയ വർഷത്തെ ഏറ്റവും കൂടുതൽ സാമ്പത്തിക ലാഭം നേടിയ ചിത്രമായിരുന്നു ഇത്.


Click it and Unblock the Notifications