ഒരുത്തനേയും വിശ്വസിക്കരുത്! ധനുഷും ചിമ്പുവും എല്ലാം മറന്ന് ഒന്നായി; സഹിക്കാനാകാതെ തൃഷ

ധനുഷ്-നയന്‍താര പോര് തമിഴ് സിനിമാ ലോകത്തെ തന്നെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. ധനുഷിനെതിരെ നയന്‍താര രംഗത്തെത്തിയതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. ധനുഷിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു നയന്‍താരയുടെ പ്രതികരണം. പിന്നാലെ നയന്‍താരയെ അനുകൂലിച്ചു കൊണ്ട് സിനിമാലോകത്തു നിന്നും നിരവധി പേര്‍ രംഗത്തെത്തുകയുണ്ടായി. അതേസമയം ധനുഷിനെ പിന്തുണച്ചും നിരവധി പേരെത്തുന്നുണ്ട്.

ഇതിനിടെയായിരുന്നു കഴിഞ്ഞ ദിവസം ധനുഷും നയന്‍താരയും ഒരേവേദിയിലെത്തിയത്. ഒരു വിവാഹത്തിനായിരുന്നു നയന്‍താരയും ധനുഷും എത്തിയത്. നയന്‍താരയ്‌ക്കൊപ്പം ഭര്‍ത്താവായ വിഘ്‌നേഷ് ശിവനും എത്തിയിരുന്നു. എന്നാല്‍ ധനുഷും നയന്‍താരയും പരസ്പരം മുഖം കൊടുക്കാന്‍ തയ്യാറായില്ല. ഒരേ നിരയില്‍ തന്നെയായിരുന്നു നയന്‍താരയും ധനുഷും ഇരുന്നിരുന്നത്.

Trisha

എന്നാല്‍ ഇതിനിടെ മറ്റൊരു കൂടിക്കാഴ്ച വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഇതേ കല്യാണത്തില്‍ നിന്നുമുള്ള ധനുഷിന്റേയും ചിമ്പുവിന്റേയും കൂടിക്കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നത്. ഒരുകാലത്ത് തമിഴകത്തെ ചിരവൈരികളായിരുന്നു ധനുഷും ചിമ്പുവും. ഇരുവരും ഒരേ കാലത്ത് സിനിമയിലെത്തിയവരാണ്. രണ്ട് പേരും സിനിമാ പാരമ്പര്യമുള്ളവരാണ്. സ്വാഭാവികമായും തമ്മില്‍ ആരാണ് വലുതെന്ന തരത്തില്‍ പോര് മുറുകുകയായിരുന്നു.

ചിമ്പുവും ധനുഷും കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇതിനിടെ ഇപ്പോഴിതൃഷയുടെ സോഷ്യല്‍ മീഡിയ പ്രതികരണം വൈറലാവുകയാണ്. തൃഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായിട്ടായിരുന്നു തൃഷയുടെ പ്രതികരണം. അതേസമയം തൃഷയുടെ വാക്കുകള്‍ ചിമ്പുവും ധനുഷും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചാണെന്നാണ് കരുതപ്പെടുന്നത്.

''ഒരിക്കല്‍ ഒരു ജ്ഞാനി എന്നോട് പറഞ്ഞു, ഒരിക്കല്‍ നിങ്ങളെ തകര്‍ത്തവരെ അറിയുകയും അവരെ പിന്തുണയ്ക്കുന്ന, സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുമായി ബന്ധം സൂക്ഷിക്കരുത്'' എന്നാണ് തൃഷ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. തൃഷയുടെ ഈ വാക്കുള്‍ ചിന്വുവും ധനുഷും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചാണെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തലുകള്‍. നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിന്വുവും ധനുഷും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ സമയത്ത് ചിമ്പവും തൃഷയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ സയത്ത് ചിന്വുവിന് വേണ്ടി ധനുഷ് ചിത്രത്തില്‍ നിന്നും പാതി വഴിക്ക് തൃഷ പിന്മാറുകയും ചെയ്തിരുന്നു.

Trisha

തന്റെ മുന്‍ കാമുകനും താനുമായി പ്രശ്‌നമുണ്ടായിരുന്നവനും തമ്മില്‍ ഒരുമിച്ചതാണ് തൃഷയെ ചൊടിപ്പിക്കുകയും വിവാദ പോസ്റ്റിലേക്ക് നയിക്കുകയും ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തലുകള്‍. നിരവധി പേരാണ് ഇത്തരം തിയറികളുമായി രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.

ചിന്വുവും തൃഷയുടെ പ്രണയത്തിലാണെന്ന് നേരത്തെ റി്‌പ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരിക്കല്‍ ചിന്വുവിന്ഞറെ വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിലും ധനുഷിന്റെ ആടുകളത്തിലും തൃഷ ഒരേ സമയം അഭിനയിച്ചിരുന്നു. എന്നാല്‍ ഒരേ സമയം രണ്ട് സിനിമയും തുടരാന്‍ സാധിക്കില്ലെന്ന് വന്നതോടെ ധനുഷ് ചിത്രത്തില്‍ നിന്നും തൃഷ പിന്മാറുകയായിരുന്നു. പകുതിയോളം അഭിനയിച്ചതിന് ശേഷമായിരുന്നു തൃഷയുടെ പിന്മാറ്റം.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X