കഞ്ചാവ് അടിച്ചിട്ടുണ്ട്, ദേഷ്യം വന്നാല്‍ അമ്മയെ തല്ലും; വിഷാദ രോഗത്തെക്കുറിച്ച് നടി ശ്രീനിധി
താരങ്ങളോടുള്ള ആരാധന മൂത്ത് പല ആരാധകരും ചെയ്യുന്ന കടുംകൈകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. സാധാരണക്കാരെ പോലെ തന്നെ താരങ്ങള്‍ക്കിടയിലും താരങ്ങള്‍ക്ക് ആരാധകരുണ്ടായേക്കാം. അങ്ങനെ സമീപകാലത്ത് തന്റെ ആരാധനകൊണ്ട് വാര്‍ത്തകൡ ഇടം നേടിയ നടിയാണ് ശ്രീനിധി. തമിഴ് സിനിമയിലെ സൂപ്പര്‍ താരമായ ചിമ്പുവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ശ്രീനിധി താരത്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തുകയായിരുന്നു.
തനിക്ക് ചിമ്പുവിനേയും ചിമ്പുവിന് തന്നെയും ഇഷ്ടമാണ്, എന്നെ വിവാഹം ചെയ്തേ പറ്റൂകയുള്ളൂ എന്നുപറഞ്ഞായിരുന്നു ചിമ്പുവിന്റെ വീടിന് മുന്നില്‍ ശ്രീനിധിയുടെ പ്രതിഷേധം. എന്നാല്‍ ഇപ്പോഴിതാ തന്റെ പ്രവര്‍ത്തിയില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ശ്രീനിധി. താന്‍ അത് ചെയ്തത് ബോധപൂര്‍വ്വമല്ല എന്നാണ് താരം പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

താന്‍ കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു എന്നാണ് ഇന്ത്യഗ്ലിഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിധി പറഞ്ഞത്. തന്റെ ജീവിതത്തിലെ ഒരുപാട് അനുഭവങ്ങളെക്കുറിച്ച് അഭിമുഖത്തില്‍ ശ്രീനിധി മനസ് തുറക്കുന്നുണ്ട്.
ചെറുപ്പം മുതലേ എനിക്ക് അമ്മയെക്കാള്‍ ഇഷ്ടം അച്ഛനെ ആയിരുന്നു. അച്ഛന്‍ മരിച്ചതോടെ അമ്മയോട് വെറുപ്പായി മാറിയെന്നും ശ്രീനിധി വെളിപ്പെടുത്തുന്നുണ്ട്. അമ്മയോടൊപ്പം തന്നെയാണ് ഞാന്‍ ജീവിച്ചിരുന്നത്. പോക പോകെ അമ്മയുടെ മൂല്യം എനിക്ക് മനസ്സിലായെന്നും താരം പറയുന്നു. അമ്മ ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികളെ വളര്‍ത്തി വലുതാക്കിയത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് ഇപ്പോഴാണെന്നും ഈ ലോകത്ത് തനിക്ക് ഇപ്പോള്‍ ഏറ്റവും ഇഷ്ടം അമ്മയോടാണെന്നും ശ്രീനിധി പറയുന്നു.
''ഞാന്‍ അമ്മയെ ഒരുപാട് അടിച്ചിട്ടുണ്ട്. എന്റെ ദേഷ്യം മുഴുവന്‍ ഞാന്‍ അമ്മയോട് ആണ് കാണിച്ചിരുന്നത്. എനിക്ക് പേഴ്സണാലിറ്റി ഡിസോഡര്‍ ഉണ്ട്. ആ സമയത്ത് ഞാന്‍ പുറത്ത് പോയാല്‍ കുറച്ച് ഫ്രീ ആകും. പക്ഷെ എന്നെ അപ്പോള്‍ വീട്ടില്‍ പൂട്ടിയിടുകയാണ് ചെയ്യുന്നത്. ഫോണും എടുത്ത് മാറ്റി വയ്ക്കും. അപ്പോള്‍ ദേഷ്യം വരും, ദേഷ്യം വന്നാല്‍ അമ്മയെ തല്ലും. തല്ല് മുഴുവന്‍ വാങ്ങി കുറച്ച് കഴിഞ്ഞ് അമ്മ തന്നെ മരുന്ന് കൊണ്ടു തരും'' എന്നും താരം ഓര്‍ക്കുന്നുണ്ട്.
തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍്ത്തകളോടും താരം പ്രതികരിക്കുന്നുണ്ട്. തടി കുറയ്ക്കാനായി താന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നാണ് ശ്രീനിധി പറയുന്നത്. താനത് രുചിച്ചിട്ടുണ്ടെങ്കിലും ഇഷ്ടമാകാതെ വന്നതോടെ പിന്നീട് തൊട്ടിട്ടില്ലെന്നാണ് താരം പറയുന്നത്. തനിക്ക് ഡിപ്രഷനായിരുന്നുവെന്നും ഇപ്പോള്‍ ഒരുപാട് മാറ്റമുണ്ടെന്നും ശ്രീനിധി വ്യക്തമാക്കുന്നുണ്ട്. തനിക്ക് എന്തുകൊണ്ടാണ് ഡിപ്രഷന്‍ വന്നതെന്ന് ചോദിക്കുന്ന മാധ്യമങ്ങള്‍ക്കും താരം മറുപടി നല്‍കുന്നുണ്ട്.
അത് തുറന്ന് പറയേണ്ട ആവശ്യം എനിക്കില്ല. കാരണം അത് എന്റെ കുടുംബത്തില്‍ നടന്നതാണ്. എന്റെ കരിയറുമായി ബന്ധപ്പെട്ടതല്ല. എന്റെ കുടുംബത്തില്‍ നടന്ന കഥ പറഞ്ഞ് ആരുടെയും സിംപതി എനിക്ക് ആവശ്യമില്ലെന്നാണ് ശ്രീനിധിയുടെ നിലാപട്. ആ സിംപതി എന്നെ കൂടുതല്‍ വിഷമിപ്പിയ്ക്കുകയാണ് ചെയ്യുകയെന്നും തങ്ങളുടെ സ്വകാര്യതയാണതെന്നും താരം വ്യക്തമാക്കുന്നുണ്ട്.
ഇപ്പോള്‍ തന്റെ വിഷാദത്തില്‍ ഒരുപാട് മാറ്റമുണ്ട്. ഒരുപാട് മരുന്ന് കുടിച്ച് കുടിച്ച് എനിക്ക് ഇപ്പോള്‍ എപ്പോഴും ഉറക്കം വരും. അമ്മയാണ് ഈ ലോകത്ത് എനിക്ക് എല്ലാം. അമ്മ ഇല്ലാതെ എനിക്ക് പറ്റില്ലെന്നും താരം പറയുന്നുണ്ട്.


Click it and Unblock the Notifications