അച്ഛൻ പറഞ്ഞത് മാത്രം അനുസരിച്ചതുകൊണ്ടാണ് എന്റെ ജീവിതം നശിച്ചത്; അതെന്റെ മധുരപ്രതികാരം: വനിത വിജയകുമാർ

വിവാദങ്ങളിലൂടെ നിരന്തരം വാർത്തകളിൽ നിറയുന്ന നടിയാണ് വനിത വിജയകുമാർ. ടെലിവിഷൻ രംഗത്തും സോഷ്യൽ മീഡിയയിലുമൊക്കെ സജീവ സാന്നിധ്യമാണ് താരം. തന്റെ അഭിപ്രായങ്ങളും നിലപാടുകളും വെട്ടിത്തുറന്ന് മടിക്കാത്ത ആൾ കൂടിയാണ് താരം. അതുകൊണ്ട് കൂടിയാണ് നടി എന്നും ചർച്ചകളിൽ നിറയുന്നതും. അതേസമയം കരിയറിനേക്കാൾ തന്റെ വ്യക്തിജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് വനിത എന്നും വാർത്തകളിൽ നിറയാറുള്ളത്.

തമിഴിലെ പ്രശസ്ത നടനായ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. രണ്ടു സഹോദരിമാരാണ് വനിതയ്ക്ക് ഉള്ളത്. സഹോദരി പ്രീത ഉദയപുരം സുൽത്താൻ, ദുബായ്, സ്നേഹിതൻ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയാണ്. മറ്റൊരു സഹോദരിയായ ശ്രീദേവിയും പ്രിയമാണ തോഴി, തിത്തിക്കുതേ പോലുള്ള ഹിറ്റ് സിനിമകളിൽ നായികയായി പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. നടൻ അരുൺ വിജയകുമാർ വനിതയുടെ അർധ സഹോദരനാണ്.

Vanitha Vijayakumar

എന്നാൽ ഇവരുമായൊന്നും അത്ര നല്ല ബന്ധത്തിലല്ല വനിത. വർഷങ്ങളായി കുടുംബത്തിൽ നിന്നും അകന്നു കഴിയുകയാണ് നടി. വനിത തങ്ങൾക്ക് ആരുമല്ലെന്നും മകളെന്ന നിലയിലുള്ള ബന്ധം ഉപേക്ഷിച്ചെന്നുമാണ് നടിയുടെ കുടുംബം പറയുന്നത്. സ്വത്ത് സംബന്ധിച്ചുണ്ടായ തർക്കങ്ങളും മറ്റുമാണ് നടിയും ബന്ധുക്കളും തമ്മിൽ പ്രശ്നത്തിന് വഴി വെച്ചത്. പൊതുപരിപാടികളിൽ നേർക്കുനേർ കാണേണ്ട സാഹചര്യം വന്നാലും തന്റെ സ​ഹോദരങ്ങളും പിതാവുമെല്ലാം ഒഴിഞ്ഞുമാറുമെന്നും വനിത മുൻപ് പറഞ്ഞിട്ടുണ്ട്.

ഇതിനിടെ വനിത മൂന്ന് വിവാഹങ്ങൾ ചെയ്‌തെങ്കിലും മൂന്നും വിവാഹമോചനത്തിൽ അവസാനിച്ചു. ഇപ്പോൾ മക്കൾക്കൊപ്പമാണ് വനിതയുടെ താമസം. ഇപ്പോഴിതാ അച്ഛനാണ് തന്റെ ജീവിതം നശിപ്പിച്ചതെന്ന് പറഞ്ഞിരിക്കുകയാണ് വനിത. അടുത്തിടെ നൽകിയൊരു അഭിമുഖത്തിലാണ് നടി സ്വന്തം അച്ഛനെതിരെ രംഗത്തെത്തിയത്.

'മാനസികമായി ഞാൻ ഇപ്പോൾ വളരെ ശക്തയാണ്. എന്റെ മാറ്റത്തിന് കാരണം അച്ഛൻ വിജയകുമാറാണ്. അച്ഛൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖം ഞാൻ കണ്ടു. അച്ഛൻ അദ്ദേഹത്തിന്റെ മക്കളുടെ ഓരോരുത്തരുടെയും പേര് പറഞ്ഞു, കവിത, അനിത, അരുൺ, പ്രീത, ശ്രീദേവി എന്നിവരുടെയെല്ലാം പേര് പറഞ്ഞപ്പോൾ അതിനിടയിൽ എന്റെ പേര് മാത്രം ഇല്ലായിരുന്നു',

'ആരോ എനിക്ക് അയച്ചുതന്നപ്പോഴാണ് ഞാൻ ആ വീഡിയോ കണ്ടത്. പത്തോ പതിനഞ്ചോ തവണയെങ്കിലും അച്ഛൻ മക്കളെ കുറിച്ച് പറയുന്ന ഭാഗം ഞാൻ കണ്ടു. എപ്പോൾ കണ്ടാലും എനിക്ക് ദേഷ്യം വരും. ഞാൻ ദേഷ്യത്തിൽ ഒരുപാട് കരഞ്ഞു. അച്ഛൻ പറഞ്ഞ കാര്യങ്ങൾ കൊണ്ടാണ് എന്റെ ജീവിതം ആകെ കുഴഞ്ഞു മറിഞ്ഞത്',

Vanitha Vijayakumar

'ഞാൻ കേൾക്കുന്നില്ലെന്ന് എന്റെ കുട്ടികളിൽ ഒരാൾ പറഞ്ഞാൽ, ഞാൻ ആ വാക്കുകൾ ഉപേക്ഷിക്കും. കാരണം അത് എന്ത് തന്നെ ആയാലും ഞാൻ അവരെ അനുസരിക്കാത്തത് പോലെയാണ്. ജീവിതത്തിൽ തെറ്റായ ഉപദേശമാണ് അച്ഛൻ എനിക്ക് നൽകിയത്. അത് മനസിലാക്കിയത് മുതൽ ഞാൻ അവരെ അനുസരിക്കാതെയായി. അച്ഛൻ പറഞ്ഞത് മാത്രം അനുസരിച്ചതിനാലാണ് എന്റെ ജീവിതം നശിച്ചത്',

'ആത്മവിശ്വാസം മാത്രമാണ് ഇപ്പോൾ എന്റെ ശക്തി. വിജയകുമാർ എന്റെ അച്ഛനല്ലെന്ന് അവർക്ക് പറയാൻ കഴിയില്ല. എന്റെ പേരിനൊപ്പം അച്ഛന്റെ പേരും പറയപ്പെടുന്നുണ്ടെങ്കിൽ അത് തന്നെയാണ് എന്റെ മധുരപ്രതികാരം. ഞാൻ ആ പേര് മാറ്റില്ല', വനിത വിജയകുമാർ പറഞ്ഞു. അടുത്തിടെ അമ്മയെ കുറിച്ച് വനിത പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു. അമ്മയോട് ചെറുപ്പം മുതലേ തനിക്ക് വെറുപ്പായിരുന്നു എന്നാണ് വനിത വെളിപ്പെടുത്തിയത്. അമ്മയോട് തനിക്ക് ഒന്നും തുറന്നു പറയാൻ സാധിക്കുമായിരുന്നില്ലെന്നും വനിത പറഞ്ഞു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X