വിജയ് അഭിനയം നിർത്തിയാൽ ആ സ്ഥാനത്ത് പ്രശാന്ത് എത്തും; നടി വനിതാ വിജയകുമാറിന്റെ വാക്കുകൾ ഏറെ ശ്രദ്ധ നേടുന്നു
വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ റിലീസിനൊരുങ്ങുന്ന വിജയ് ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം അഥവാ ഗോട്ട് എന്ന ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചു. ഒരു വെങ്കട്ട് പ്രഭു ചിത്രം എന്നതിനപ്പുറം വിജയ് എന്ന സൂപ്പർ താരത്തിന്റെ സിനിമാ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുന്ന ചിത്രമാണ് ഗോട്ട്. ചിത്രം സെപ്റ്റംബർ 5ന് ഗണേഷ ചതുർത്തിക്കാണ് റിലീസ് ചെയ്യാനിരിക്കുന്നത്.
ഇതിനു ശേഷം അദ്ദേഹം ദളപതി 69 എന്ന പേരിടാത്ത ചിത്രത്തിൽ അഭിനയിക്കും. അതായിരിക്കും അദ്ദേഹത്തിന്റെ അവസാന ചിത്രമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിനു ശേഷം പൂർണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്നാണ് വിജയ് പറഞ്ഞിട്ടുള്ളത്. വിജയ്ടെ അവസാന ചിത്രം ഏതെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാൽ എച്ച്. വിനോദ് ആയിരിക്കും ദളപതി 69 സംവിധാനം ചെയ്യുന്നത് എന്ന് പറയുന്നു. ഔദ്യോഗികമായി ഈ കാര്യം പ്രഖ്യാപിച്ചിട്ടില്ല.

ഈ സമയത്ത് ആരാധകരെല്ലാം വലിയ വിഷമത്തിലാണ്. കാരണം വിജയ് പൂർണമായും സിനിമയിൽ നിന്ന് വിട്ട് നിന്നാൽ ആ പൊസിഷനിൽ ആര് എന്നൊരു ചോദ്യമുണ്ട്. വിജയ് ചിത്രങ്ങൾ എപ്പോഴും ഒരു ആഘോഷമാണ്. വിജയ് സിനിമ വിട്ടാൽ വലിയ പ്രതിസന്ധികൾ സിനിമാ മേഖലയിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. എന്നാൽ ചിലർ പറയുന്നത് ശിവാ കാർത്തികേയൻ വിജയ്ടെ പൊസിഷനിൽ എത്താൻ സാധ്യതയുണ്ടെന്ന് പറയുന്നു. പക്ഷേ ഈ വിഷയത്തിൽ മറ്റൊരു അഭിപ്രായവുമായി നടി വനിത വിജയകുമാർ എത്തിയിരിക്കുന്നു.
നടൻ പ്രശാന്ത് ആയിരിക്കും വിജയ്ടെ സ്ഥാനത്ത് ഇനി നിലകൊള്ളുക എന്നാണ് വനിത പറയുന്നത്. "ഞാൻ വർഷങ്ങൾക്കു മുന്നേ വിജയ്യോട് പറഞ്ഞിട്ടുണ്ട് നിങ്ങൾ വലിയൊരു സൂപ്പർ സ്റ്റാർ ആകുമെന്ന്. പക്ഷേ വിജയ് അന്ന് അതൊന്നും വിശ്വസിച്ചിരുന്നില്ല. വർഷങ്ങൾക്കിപ്പുറം അദ്ദേഹം വലിയൊരു സൂപ്പർസ്റ്റാറായി. ഞാൻ പറഞ്ഞ പോലെ തന്നെ സംഭവിച്ചു. എന്നാൽ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ തീർച്ചയായും ആ സ്ഥാനത്ത് പ്രശാന്ത് എത്തും. "

"പ്രശാന്ത് ഈയിടെയായി അഭിനയ രംഗത്ത് സജീവമായിരുന്നില്ല. എന്നാൽ 90 കളിലെ സൂപ്പർസ്റ്റാർ തന്നെയായിരുന്നു പ്രശാന്ത്. അദ്ദേഹം അന്തഗൻ, ഗോട്ട് എന്നീ ചിത്രത്തിലൂടെ വീണ്ടും ജനങ്ങളെ കീഴടക്കാൻ തിരിച്ചു വരികയാണ്." വനിതാ വിജയകുമാർ പറഞ്ഞു. 2019ൽ റിലീസ് ചെയ്ത തെലുഗു ചിത്രം വിനയ വിധേയ രാമാ എന്ന ചിത്രത്തിലായിരുന്നു പ്രശാന്ത് അവസാനമായി അഭിനയിച്ചത്. അതിനു ശേഷം ഏകദേശം 5 വർഷത്തിനു ശേഷമാണ് വീണ്ടും സിനിമയിലെത്തുന്നത്.
സിനിമയിൽ സജീവമല്ലാത്ത ഒരു താരത്തിന് എങ്ങനെ വിജയ് എന്ന സൂപ്പർ താരത്തിന്റെ സ്ഥാനത്തിലെത്താൻ സാധിക്കുമെന്ന് ചോദിക്കേണ്ട ഒന്നാണ്. വിജയ് എന്ന സ്ഥാനത്തേക്ക് മറ്റൊരാൾക്ക് നിലകൊള്ളാൻ സാധിക്കില്ല. വിജയ് എന്നത് ഒരു ബ്രാൻ്ഡാണ്. അത് എക്കാലത്തും മാറ്റമില്ലാതെ നിലകൊള്ളും. ഗോട്ട് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ബിഗിലിനു ശോഷം വിജയ് വീണ്ടും ഡബിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ഗോട്ടിനുണ്ട്. ചിത്രത്തിൽ സ്നേഹ, പ്രശാന്ത്, പ്രഭു ദേവ, ജയറാം, ലൈല തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications