For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ ഇങ്ങനെ ആക്കിയത് ആ എതിരാളി, അയാളുടെ വിജയം ഭയപ്പെടുത്തി; സൂപ്പർ താരത്തെ കുറിച്ച് വിജയ്!, വീഡിയോ വൈറൽ

  |

  തെന്നിന്ത്യയിലെ രണ്ടു സൂപ്പർ താരങ്ങളാണ് അജിതും വിജയ്‌യും. തമിഴകത്ത് ഏറെ ആരാധകരുള്ള താരങ്ങളാണ് ഇരുവരും. കേരളത്തിലും ആരാധകരുടെ എണ്ണത്തിൽ ഇവർ പുറകിലല്ല. ഏകദേശം ഒരേ പ്രശസ്തിയിലേക്ക് ഉഉയർന്നവരാണ് അജിതും വിജയും.

  ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് വിജയ്. ബാല താരമായി തുടങ്ങിയ താരം പതിയെ നായക കഥാപാത്രങ്ങളിലേക്കും സൂപ്പർ തരാമെന്ന നിലയിലേക്കും ഒരുങ്ങുകയായിരുന്നു. 90 കളുടെ അവസാനമായിരുന്നു സൂപ്പർ താരത്തിലേക്കുള്ള നടന്റെ വളർച്ച.

  Also Read: മോഹൻലാൽ എങ്ങനെ അത് സെറ്റിൽ ചെയ്തു എന്നറിയില്ല; ഭാര്യാ പിതാവ് പ്രാർത്ഥിച്ചത്; ശ്രീനിവാസന്റെ വാക്കുകൾ

  90 കളിൽ തന്നെയാണ് അജിത്തും തമിഴ് സിനിമ ലോകത്ത് സജീവമാകുന്നത്. 2000 ത്തിന്റെ തുടക്കത്തിൽ അജിത്തും സൂപ്പർ താരമായി മാറി. അതേസമയം, മറ്റു സൂപ്പർ താരങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തനാണ് അജിത്. മറ്റു താരങ്ങളെ പോലെ അഭിമുഖങ്ങളിലോ പരസ്യ ചിത്രങ്ങളിലോ പ്രൊമോഷന്‍ പരിപാടികളിലോ ഒന്നും അജിത്തിനെ കാണാന്‍ കഴിയില്ല.

  തന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ട് മറ്റുള്ളവര്‍ക്ക് മാതൃക കാണിച്ചു കൊടുത്ത താരമാണ് അദ്ദേഹം. അടുത്തിടെ ആരാധകരോട് തന്നെ തലയെന്ന് വിളിക്കരുതെന്നും അജിത് അഭ്യർത്ഥിച്ചിരുന്നു. ഇതെല്ലാം ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു.

  തന്റെ ആരാധകരുടെ ആത്മബന്ധം സൂക്ഷിക്കുന്ന നടനാണ് വിജയ്. തന്റെ എളിമ കൊണ്ടൊക്കെ ആരാധകരുടെ പ്രിയം നേടിയെടുക്കാൻ വിജയ്‌യ്ക്കും സാധിച്ചിട്ടുണ്ട്. തമിഴ് സിനിമയിൽ വിജയ്ക്ക് കരിയറിൽ വഴിത്തിരിവാവുന്ന കാലഘട്ടം 1997 മുതലാണ്.

  ഇതേസമയം തന്നെ കത്തികയറിയ തല അജിത്തും ദളപതി വിജയിയും തമ്മിലുള്ള മത്സരം തമിഴ് സിനിമയിൽ പരസ്യമാണ്. പലപ്പോഴും ഇരുവരുടെയും ആരാധകർ പരസ്പരം പോരാടിക്കുകയും ചെയ്തിട്ടുണ്ട്. വർഷങ്ങളായി ഇരുവരുടെയും ചിത്രങ്ങൾ ഒരേസമയം തിയേറ്ററുകളിൽ എത്താറില്ല. എന്നാൽ ഇത്തവണ ആ പതിവ് തെറ്റുകയാണ്.

  വിജയ് നായകനായ വാരിസും അജിത്തിന്റെ തുനിവും ഈ പൊങ്കലിന് തിയേറ്ററുകളിൽ എത്തുകയാണ്. അതിന്റെ ആവേശത്തിലാണ് ആരാധകരും. ഇപ്പോഴിതാ, വാരിസിന്റെ ഓഡിയോ ലോഞ്ചിൽ വിജയ് അജിത്തിന്റെ പേര് പറയാതെ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. വിജയ്യുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  'ഞാനൊരു കുട്ടി കഥ പറയാം. 1990ൽ എനിക്ക് ഒരു എതിരാളി വന്നു. തുടക്കത്തിൽ ഞാനും അദ്ദേഹവും തമാശയ്ക്ക് മത്സരിച്ചു. എന്നാൽ ഞങ്ങൾ വളരുന്നതിന് അനുസരിച്ച് ഞങ്ങൾക്കിടയിലെ മത്സരവും സീരിയസായി വളർന്നു. അദ്ദേഹത്തിന്റെ വിജയം എന്നെ ഭയപ്പെടുത്തി. ആ ഭയമാണ് എന്നെ പരിശ്രമിക്കാൻ പ്രേരിപ്പിച്ചത്,'

  'ഞാൻ ഇപ്പോൾ നിങ്ങളുടെ മുന്നിൽ നിൽക്കുന്നതിന് കാരണം ആ എതിരാളിയാണ്. അദ്ദേഹത്തേക്കാൾ മികച്ചതാകണം എന്ന ചിന്തയോടെയാണ് ഓരോ സിനിമയും ചെയ്യുന്നത്. അങ്ങനെ ഒരു എതിരാളി നിങ്ങളുടെ ജീവിതത്തിലും ഉണ്ടായിരിക്കണം,' വിജയ് പറഞ്ഞു. വിജയുടെ വാക്കിൽ അജിത്തിനെ കുറിച്ച് തന്നെയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

  Also Read: ചിക്കന്‍പോക്‌സ് രോഗിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ പകര്‍ന്ന വൈറസ്; രമയുടെ രോഗത്തെക്കുറിച്ച് ജഗദീഷ്

  ഓഡിയോ ലോഞ്ചിൽ വിജയ് അഭിനയിച്ച 65 ചിത്രങ്ങളുടെയും പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരുന്നു. കൂട്ടത്തിൽ വിജയിയും അജിത്തും ഒന്നിച്ച് അഭിനയിച്ച ചിത്രത്തിന്റെ പോസ്റ്റർ അൽപം വലുതാക്കിയാണ് പ്രദര്ശിപ്പിച്ചിരുന്നത്. രണ്ടുപേരുടെയും സിനിമകൾ തിയേറ്ററിൽ എത്താനായി കാത്തിരിക്കുകയാണ് ആരാധകർ. അജിത്തിന്റെ തുനിവിൽ മഞ്ജു വാര്യർ ആണ് നായികയാവുന്നത്.

  Read more about: vijay
  English summary
  Varisu Actor Vijay's Speech About Thala Ajith Kumar From Audio Launch Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X