For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവർക്ക് എന്റെ ശരീരമാണ് പ്രശ്‌നം! ചിലപ്പോൾ എല്ലാം ഇട്ടെറിഞ്ഞ് പോകാൻ തോന്നും; മാനസികമായി തളർന്നെന്ന് രശ്‌മിക

  |

  തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് ഇന്ന് രശ്മിക മന്ദാന. തെലുങ്കും തമിഴും കന്നഡവും എല്ലാം കടന്ന് ഇന്ന് ബോളിവുഡിൽ വരെ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് രശ്‌മിക. പുഷ്പയുടെ വിജയത്തോടെയാണ് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായി രശ്‌മിക മാറിയത്.

  ഇന്ത്യൻ മുഴുവൻ ആരാധകരുണ്ട് താരത്തിന് ഇപ്പോൾ. സോഷ്യൽ മീഡിയ നാഷണൽ ക്രഷ് എന്ന വിശേഷണം നൽകിയിട്ടുള്ള രശ്മിക മന്ദാനയുടെ കരിയര്‍ ആരംഭിക്കുന്നത് കന്നഡ സിനിമയില്‍ നിന്നുമാണ്. കാന്താര സിനിമയുടെ സംവിധായകൻ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കിറിക്ക് പാർട്ടി ആയിരുന്നു ആദ്യ ചിത്രം.

  Also Read: ആദ്യ ഭാര്യയാണ് രാധികയെ വിവാഹം കഴിക്കാന്‍ പറയുന്നത്; രണ്ട് ഭാര്യമാരെ കുറിച്ചും മനസ് തുറന്ന് ശരത് കുമാര്‍

  എന്നാൽ വിജയ് ദേവരകൊണ്ടയോടൊപ്പം നായികയായി അഭിനയിച്ച ഗീത ഗോവിന്ദമാണ് നടിയുടെ കരിയറിൽ വഴിത്തിരിവായത്. പിന്നീട് ഇറങ്ങിയ ഡിയർ കോമ്രേഡ് എന്ന ചിത്രം കൂടെ ഹിറ്റായതോടെ തെന്നിന്ത്യൻ യുവാക്കളുടെ ഹാർട്ട് ത്രോബായി മാറുകയായിരുന്നു രശ്‌മിക.

  അതിനുശേഷം തമിഴിലും തെലുങ്കിലുമൊക്കെ നിറ സാന്നിധ്യമായി മാറുകയായിരുന്നു നടി. അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമായ ഗുഡ് ബൈ എന്ന ചിത്രത്തിലൂടെയാണ് രശ്മിക ഹിന്ദിയിലെത്തുന്നത്. ഹിന്ദിയിൽ നിന്ന് കൂടുതൽ അവസരങ്ങൾ രശ്‌മികയ്ക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്. അതേസമയം, വിജയ് നായകനായ വാരിസ് ആണ് രശ്‌മികയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

  ചിത്രത്തിനും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. അങ്ങനെ കരിയറിൽ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നു പോവുകയാണ് രശ്‌മിക. എന്നാൽ ഈ പ്രശസ്തിയും വിജയവും ഒക്കെ ഉണ്ടായിട്ടും എല്ലാം ഉപേക്ഷിച്ച് പോകണം എന്ന് തനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ടെന്ന് പറയുകയാണ് രശ്‌മിക. കരിയറിന്റെ തുടക്കം മുതൽ സോഷ്യൽ മീഡിയയിൽ നിന്ന് നേരിടുന്ന അധിക്ഷേപങ്ങൾ കേട്ട് മടുത്തെന്നും നടി പറയുന്നു.

  'ആളുകൾക്ക് എന്റെ ശരീരമാണ് പ്രശ്‌നം. ഞാൻ വർക്ക്ഔട്ട് ചെയ്താൽ പറയും ഞാൻ പുരുഷനെപ്പോലെയാണ്. ഞാൻ അധികം വർക്ക് ഔട്ട് ചെയ്യുന്നില്ലെങ്കിൽ, എനിക്ക് ഭയങ്കര തടിയാണെന്നും. ഞാൻ അധികം സംസാരിച്ചാൽ അവൾ വായാടി. സംസാരിച്ചില്ലെങ്കിൽ ആറ്റിറ്റ്യൂഡ് ആണെന്നും പറയും,'

  'ഞാൻ ഒന്ന് ശ്വാസം വിട്ടാലും വിട്ടിലെങ്കിലും ആളുകൾക്ക് പ്രശ്‌നമാണ്. ഞാൻ എന്ത് ചെയ്താലും പ്രശ്‌നം. എങ്കിൽ ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ഞാൻ പോകണോ? അതോ നിക്കണോ?,' മാധ്യമ പ്രവർത്തക പ്രേമയ്ക്ക് നൽകിയ അഭിമുഖത്തിൽ രശ്മിക ചോദിച്ചു.

  ആളുകൾക്ക് എന്താണ് വേണ്ടതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും നിരന്തരമായ ഈ ആക്രമങ്ങൾ തന്നെ മാനസികമായി ബാധിക്കുന്നുണ്ടെന്നും രശ്‌മിക പറഞ്ഞു. 'എന്നിൽ നിന്ന് എന്ത് മറ്റമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് പറയൂ ഞാൻ അതിന് ശ്രമിക്കാം. നിങ്ങൾ ഇതിൽ വ്യക്തത നല്കുന്നുമില്ല, എന്നാൽ എന്നെ കുറിച്ച് മോശംപറയുന്നത് തുടരുകയും ചെയ്യുമ്പോൾ ഞാൻ എന്ത് ചെയ്യണം,'

  Also Read: ബാലയ്യക്കൊപ്പം കൈകള്‍ കോര്‍ത്ത് ഷാംപെയ്ന്‍ കുടിച്ച് ഹണി റോസ്; തെലുങ്കില്‍ താരത്തിന് നല്ല സമയം

  നിങ്ങൾക്ക് എന്താണ് എന്നോട് പ്രേശ്നമെന്ന് പറയൂ. മോശം വാക്കുകൾ ഉപയോഗിക്കരുത്. ട്രോളുകയും നെഗറ്റീവ് പറയുകയും ചെയ്യുമ്പോള് നിങ്ങൾ ഉപയോഗിക്കുന്ന ചില വാക്കുകൾ ഞങ്ങളെ മാനസികമായി ബാധിക്കുന്നുണ്ട്,' രശ്‌മിക പറഞ്ഞു.

  മുൻപും തനിക്കെതിരായ സൈബർ ആക്രമങ്ങളിൽ പ്രതികരിച്ച് രശ്‌മിക രംഗത്ത് എത്തിയിരുന്നു. എന്നാൽ നടിയുടെ കരിയർ വളരുന്നതനുസരിച്ച് ആക്രമണങ്ങളും കൂടുകയാണ്. അതേസമയം, സിദ്ധാർത്ഥ് മൽഹോത്ര നായകനായ സ്പൈ ത്രില്ലർ ചിത്രം മിഷൻ മജ്നുവാണ് രശ്‌മികയുടെ പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ. നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം സ്ട്രീം ചെയ്യുക.

  Read more about: rashmika mandanna
  English summary
  Varisu Actress Rashmika Mandanna Opens Up Trolls And Cyber Abuse Are Affecting Her Mental Health
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X