37-ാം വയസിലും വേദിക അവിവാഹിത, കല്യാണം കഴിക്കാനും പ്ലാനില്ല; കാരണം വിചിത്രം; തുറന്ന് പറഞ്ഞ് നടി

ഉത്തരേന്ത്യയില്‍ നിന്നും വന്ന് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് താരങ്ങളായി മാറിയ നിരവധി നടിമാരുണ്ട്. ജ്യോതിക മുതല്‍ തമന്ന വരെ നീണ്ടു കിടക്കുന്നതാണ് ഈ പട്ടിക. ഇക്കൂട്ടത്തിലെ മിന്നും താരമാണ് വേദി. മുംബൈയിലാണ് വേദിക ജനിച്ചതും വളര്‍ന്നതും.മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്നാണ് സിനിമയിലെത്തുന്നത്. അര്‍ജുന്‍ ഒരുക്കിയ മദ്രാസിയിലൂടെയാണ് വേദിക തമിഴിലെത്തുന്നത്. ചിത്രം വലിയ വിജയം നേടി.

പിന്നാലെ രാഘവ ലോറന്‍സിന്റെ നായികയായി അഭിനയിച്ച മുനിയും വലിയ വിജയം നേടിയതോടെ വേദിക താരമായി മാറി. ഇതിനിടെ മലയാളത്തിലും വേദിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വേദികയുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

Vedhika

മുനിയുടെ വിജയത്തിന് ശേഷം പരദേശി, കാഞ്ചന 3, വിജയദശമി, കല്യാണ്‍ രാം തുടങ്ങിയ സിനിമകളിലും ബാലയ്യയ്‌ക്കൊപ്പം റൂളറിലും വേദിക അഭിനയിച്ചു. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ സിനിമകളിലും വേദിക അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. പ്രഭുദേവയ്‌ക്കൊപ്പം അഭിനയിച്ച് പേട്ട റാപ്പ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയൊരു വിജയം നേടിയില്ലെങ്കിലും വേദികയ്ക്കുള്ള ആരാധക പിന്തുണയ്ക്ക് യാതൊരു കുറവും വന്നിട്ടില്ല. നിരവധി സിനിമകളാണ് വേദികയുടേതായി അണിയറയിലൊരുങ്ങുന്നത്.

വേദിക സിനിമാ ലോകത്തേക്ക് വന്നിട്ട് 19 വര്‍ഷമായി. എന്നാല്‍ വേദികയുടെ ചെറുപ്പം ഇപ്പോഴും നഷ്ടമായിട്ടില്ല. കരിയര്‍ ആരംഭിച്ച് രണ്ട് പതിറ്റാണ്ടോളം ആയിട്ടും വേദിക മുന്‍നിര നായികയായി തന്നെ തുടരുകയാണ്. പ്രായത്തെ വെല്ലുന്ന ഗ്ലാമറും ഫിറ്റ്‌നസുമായി യുവാതരങ്ങളെ പോലും പിന്നിലാക്കുകയാണ് വേദിക. 37 കാരിയാണ് വേദിക. നേരത്തെ ഒരു അഭിമുഖത്തില്‍ എങ്ങനെയാണ് ഈ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത് എന്ന് ചോദിച്ചപ്പോള്‍ ഇപ്പോഴും വിവാഹിതയല്ല എന്നതാണ് കാരണമെന്നാണ് വേദിക പറഞ്ഞത്.

അതേസമയം തനിക്ക് എന്നും ഇങ്ങനെ തന്നെ ഇരിക്കാനാണ് ആഗ്രഹമെന്നാണ് വേദിക പറയുന്നത്. വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് വേദിക വ്യക്തമാക്കുന്നത്. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനം എടുത്തിരിക്കുകയാണ് വേദിക. വിവാഹം കഴിക്കുകയും പ്രസവിക്കുകയുമൊക്കെ ചെയ്യേണ്ടി വന്നാല്‍ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സാധിക്കില്ലെന്നാണ് വേദികയുടെ കാഴ്ചപ്പാട്. അതേസമയം, താരത്തിന്റെ ഈ തിരഞ്ഞെടുപ്പ് ആരാധകരില്‍ അമ്പരപ്പുണ്ടാക്കുന്നതാണ്.

Take a Poll

Vedhika

മുംബൈയിലാണ് വേദികയുടെ ജനനം. മോഡലിംഗിലൂടെ സിനിമയിലെത്തിയ താരം. തമിഴിലും തെലുങ്കിലുമെല്ലാം ഗ്ലാമര്‍ വേഷങ്ങളാണ് വേദികയെ തേടിയെത്തിയതില്‍ കൂടുതലും. എന്നാല്‍ മലയാളത്തില്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് വേദികയ്ക്ക് ലഭിച്ചത്. ദിലീപ് നായകനായ ശ്രീംഘാരവേലന്‍ ആയിരുന്നു ആദ്യ മലയാള സിനിമ. പിന്നീട് പൃഥ്വിരാജിനൊപ്പം അഭിനയിച്ച ജെയിംസ് ആന്റ് ആലീസ്, കസിന്‍സ്, ദിലീപിനൊപ്പം വീണ്ടും ഒരുമിച്ച വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്നീ സിനിമകളും ശ്രദ്ധിക്കപ്പെട്ടു.

ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട് വേദിക. ദ ബോഡി എന്ന ഹിന്ദി ചിത്രത്തിലാണ് വേദിക അഭിനയിച്ചിട്ടുള്ളത്. ഇമ്രാന്‍ ഹാഷ്മിയായിരുന്നു നായകന്‍. പോയ വര്‍ഷം തമിഴില്‍ പേട്ട റാപ്പ്, തെലുങ്കില്‍ റസക്കാര്‍, ഫിയര്‍ എന്നീ ചിത്രങ്ങളാണ് വേദികയുടേതായി പുറത്തിറങ്ങിയത്. ഒടുവില്‍ പുറത്തിറങ്ങിയത് കന്നഡ ചിത്രം ഗനയാണ്. ഗാഞ്ചനയാണ് വേദികയുടെ പുതിയ സിനിമ. സിനിമയ്ക്ക് പുറമെ ഒടിടിയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഹോട്ട്‌സ്റ്റാറിന്റെ യക്ഷിണി എന്ന സീരീസിലൂടെയാണ് വേദികയുടെ ഒടിടി എന്‍ട്രി. നിരവധി സിനിമകളാണ് വേദികയുടേതായി അണിയറില്‍ തയ്യാറെടുക്കുന്നത്.

FAQs
വേദികയുടെ യഥാര്‍ത്ഥ പ്രായം എത്രയാണ്?

1988 ഫെബ്രുവരി 21 നായിരുന്നു വേദികയുടെ ജനനം. ഇപ്പോള്‍ വേദികയുടെ പ്രായം 37 ആണ്.

Filmibeat Entertainment

More from Filmibeat

Read more about: vedhika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X