തമന്ന ചെയ്തത് പലര്‍ക്കും ഇഷ്ടമായിട്ടില്ല; ആരും ചോദ്യം ചെയ്യില്ല, ചോദ്യം എന്നോട് മാത്രം!

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്നു വിചിത്ര. ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് വിചിത്ര ശ്രദ്ധ നേടുന്നത്. ധാരാളം സിനിമകളില്‍ വിചിത്ര ഗ്ലാമറസായി എത്തി കയ്യടി നേടിയിട്ടുണ്ട്. പിന്നീട് സിനിമയില്‍ നിന്നും വി്ട്ടു നിന്ന വിചിത്ര ടെലിവിഷനിലൂടെയാണ് തിരിച്ചു വരുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് തമിഴിലെ മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണ് വിചിത്ര.

ഇതിനിടെ തന്റെ ഗ്ലാമറസ് വേഷങ്ങളെക്കുറിച്ചുള്ള വിചിത്രയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വാഹ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് വിചിത്ര മനസ് തുറന്നത്. ഗ്ലാമര്‍ വേഷങ്ങളില്‍ പിടിച്ചിടപ്പെട്ടതിനെക്കുറിച്ചും ബ്രാന്റിംഗിനെക്കുറിച്ചുമൊക്കെ വിചിത്ര അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. തന്റെ ആദ്യ സിനിമയിലെ ഗ്ലാമര്‍ വേഷം താന്‍ ചെയ്തത് എന്താണെന്ന് അറിയാതെയാണെന്നാണ് താരം പറയുന്നത്.

Vichithra

എന്നോട് പറഞ്ഞത് ഞാന്‍ ചെയ്യുകയായിരുന്നു. കഥാപാത്രത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. എന്നേക്കാള്‍ പതിനഞ്ച് വയസ് കൂടുതലുള്ള കഥാപാത്രമാണ് അവതരിപ്പിച്ചത്. അന്നെനിക്ക് പക്വതയില്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ ആ കഥാപാത്രം ചെയ്യില്ലായിരുന്നു. അതോടെ സ്ഥിരമായി ഗ്ലാമര്‍ കഥാപാത്രങ്ങളാണ് ലഭിച്ചതെന്നും വിചിത്ര പറയുന്നു. എന്റെ സ്ട്രക്ച്ചര്‍ അങ്ങനെയായിരുന്നു. ഹൈറ്റും വെയ്റ്റും ഫിഗറുമൊക്കെയുണ്ടായിരുന്നു. അത് സിനിമാ ലോകം ഉപയോഗിച്ചുവെന്നും താരം പറയുന്നു..

എന്നോട് പറഞ്ഞത് വാഴ് വെ മായം എന്ന സിനിമയിലെ ശ്രീപ്രിയയുടെ കഥാപാത്രത്തെ പോലെയാണെന്നായിരുന്നു പറഞ്ഞത്. പക്ഷെ എടുത്തത് വേറെ രീതിയ്ക്കായിരുന്നുവെന്നും താരം പറയുന്നു, അതേസമയം തന്നോട് എന്തുകൊണ്ട് ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുന്നുവെന്ന് ചോദിക്കുന്നത് ശരിയല്ലെന്നും വിചിത്ര പറയുന്നു.

തമന്ന കാവാലയില്‍ ചെയ്തത് ഡാന്‍സ് ആണല്ലോ, വെബ് സീരീസില്‍ ചെയ്യുന്നത് ഗ്ലാമറസല്ലേ, പിന്നെ എന്നോട് മാത്രം എന്തിനാണ് ചോദിക്കുന്നത്? എല്ലാവരും എല്ലാതരം വേഷങ്ങളും ചെയ്യുന്നുണ്ട്. പിന്നെ എന്നെ മാത്രം ബ്രാന്റ് ചെയ്യുന്നത് എന്തിനാണെന്ന് അവരോടാണ് ചോദിക്കേണ്ടത്. എന്നോടല്ല ചോദിക്കേണ്ടതെന്നാണ് വിചിത്ര പറയുന്നത്. ഞാന്‍ ഗ്ലാമറല്ലേ, തമന്നയെയൊക്കെ പിന്നിലാക്കും ഇപ്പോഴാണെങ്കില്‍. എന്ത് ചെയ്യാനാണ്, ഇപ്പോള്‍ വരണമായിരുന്നു. ഞാനൊരു 20 വര്‍ഷം മുമ്പായിപ്പോയി വന്നതെന്നും താരം പറയുന്നു.

Vichithra

എന്റേത് സെന്‍ഷ്വസ് ആക്ടിംഗായിരുന്നു. ഗ്ലാമറിനും ആഭാസത്തിനും ഇടയിലുള്ളതാണ്. അത് എല്ലാവര്‍ക്കും സാധിക്കില്ല. ഞാനതില്‍ നല്ലതായിരുന്നു. അതിനാല്‍ എനിക്ക് വേഷങ്ങള്‍ കിട്ടി. നന്നായി ഡാന്‍സ് ചെയ്യുമായിരുന്നു. അതിനാല്‍ അതും കിട്ടി. ബ്രാന്റിംഗ് ഞാനല്ല, അവര്‍ തന്നെ തന്നതാണ്. ഇന്നത്തെ തലമുറ അങ്ങനെയല്ല. അവര്‍ എല്ലാത്തിനേയും അംഗീകരിക്കും. പാട്ട് ചെയ്താലും അഭിനയിച്ചാലുമെന്നും വിചിത്ര പറയുന്നു.

തമന്നയുടെ കടുത്ത ആരാധകര്‍ക്ക് അതൊന്നും ഇഷ്ടപ്പെട്ടിട്ടില്ല. അവര്‍ക്ക് അംഗീകരിക്കാനാകില്ല. തമന്ന എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിക്കും. പക്ഷെ അതിനൊരു ധൈര്യം വേണം. എന്ത് ചെയ്യാനും പറ്റുമെന്ന് കാണിച്ചു കൊടുക്കാനുള്ള ധൈര്യം വേണം നടിമാര്‍ക്കും. ബ്രാന്റിംഗ് ഞങ്ങള്‍ ചെയ്യുന്നതല്ല. മീഡിയയും സംവിധായകരുമൊക്കെയാണ്. അതില്‍ ഗ്ലാമര്‍ വേഷം ചെയ്തു, അതിനാല്‍ ഇനി നായികയാക്കില്ല എന്ന് പറയും. അനിയത്തിയായി അഭിനയിച്ചാല്‍ എന്നും അനിയത്തിയായിരിക്കുമെന്നും വിചിത്ര പറയുന്നു.

More from Filmibeat

Read more about: tamannah തമന്ന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X