'പെരിയ തലക്കൊപ്പം', വിഘ്നേഷ് ശിവന്റെ പുതിയ ചിത്രം വൈറൽ; 'ഇത് ഫ്രെയിം ചെയ്യണമെന്ന്' ആരാധകർ
നയൻതാര- വിഘ്നേഷ് ദമ്പതികളുടെ വിശേഷങ്ങളറിയാൻ ആരാധകർക്ക് എപ്പോഴും കൗതുകമാണ്. ഇരുവരുടെയും വിവാഹവും, പിന്നീട് അമ്മയായതും അങ്ങനെ എല്ലാ കാര്യങ്ങളും വിഘ്നേഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. എന്നാൽ മക്കൾ വന്നതിനു ശേഷമാണ് നയൻതാര സോഷ്യൽ മീഡിയയിലേക്ക് പ്രവേശിക്കുന്നത്. ഇരുവരും അപ്ലോഡ് ചെയ്യുന്ന എല്ലാ പോസ്റ്റും വൈറലാവാറുണ്ട്. അത്തരത്തിൽ ഇരുവരും ആനന്ദ് അംബാനിയുടെ വിവാഹത്തിന് പങ്കെടുത്ത ചിത്രങ്ങൾ വൈറലായിരിക്കുന്നു.
സാരിയില്‍ അതീവ സുന്ദരിയായാണ് നയന്‍താര എത്തിയത്. മുണ്ടും ഷര്‍ട്ടുമായിരുന്നു വിഘ്‌നേഷിന്റെ വേഷം. നിരവധി കമന്റുകളാണ് ഇതിനോടകം പോസ്റ്റിനു താഴെ വന്നത്. ചിലർ പറയുന്നത് മുല്ലപ്പൂക്കൾ ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടെ ഭംഗി ഉണ്ടായെനെ എന്ന്. ചിലർ വിന്റേജ് ലുക്ക് ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ എല്ലാവരും മികച്ച പ്രതികരണങ്ങളാണ് കമന്റ് ചെയ്തത്.

പൊതുപരിപാടികള്‍ക്ക് പോവുമ്പോള്‍ സാധാരണയായി ഇരുവരും സിമ്പിളായാണ് എത്താണ്. ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല. വിവാഹത്തിന് പോയപ്പോള്‍ പ്രിയപ്പെട്ടവരെയെല്ലാം കാണാനായതിന്റെ സന്തോഷം വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. സിനിമാലോകത്തുള്ളവര്‍ മാത്രമായിരുന്നില്ല ആഡംബര വിവാഹത്തില്‍ പങ്കുചേര്‍ന്നത്. മഹേന്ദര്‍ സിംഗ് ധോണി കുടുംബസമേതമായാണ് ചടങ്ങിനെത്തിയത്.
ധോണിക്കും സാക്ഷിക്കുമൊപ്പം ഫോട്ടോ എടുക്കാന്‍ സാധിച്ചതിൽ വിക്കിയും നയൻസും ഏറെ സന്തോഷത്തിലാണ്. ആ സന്തോഷം പുതിയ പോസ്റ്റിലൂടെ വിഘ്നേഷ് പങ്കു വെച്ചിട്ടുണ്ട്. "എന്റെ വീട്ടിലെ വലിയ ഫ്രെയിമാണ് ഈ ചിത്രം. സ്വീറ്റസ്റ്റ് സാക്ഷി മാം, ഔവർ അഴകൻ എം. എസ് ധോണി വിത്ത് മൈ അഴകി നയൻതാര" എന്നാണ് വിഘ്നേഷ് പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.
വിഘ്നേഷും നയൻതാരയും ഇപ്പോൾ എല്ലാ പരിപാടികളിലും ശ്രദ്ധാ കേന്ദ്രമാവാറുണ്ട്. കുറച്ച് നാളുകൾ വരെ നയൻതാര ഇത്തരം പൊതു പരിപാടികൾ വളരെ വിരളമായിട്ടാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. അനന്ദ്-രാധിക വിവാഹത്തിനെത്തിയപ്പോഴും ഇവര്‍ പതിവ് മുടക്കിയില്ല.
തമിഴിൽ നിന്ന് നയൻതാര- വിഘ്നേഷ് ദമ്പതികളെ കൂടാതെ സൂര്യയും ജ്യോതികയും എത്തിയിരുന്നു. സൂര്യയും ട്രഡീഷണൽ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. പൃഥ്വിരാജ്, രജനികാന്ത്, ഷാരൂഖ് ഖാന്‍ തുടങ്ങിയവരെല്ലാം കുടുംബസമേതമായാണ് വിവാഹത്തിനെത്തിയത്. ഇവരുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലാണ്.

മക്കൾ ഉണ്ടായതിനു ശേഷം നയൻതാര സിനിമകൾ ചെയ്യുന്നതിനെ സംബന്ധിച്ച് പലതരം കണ്ടീഷനുകൾ വെച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. സിനിമയും കുടുംബവും ഒന്നിച്ച് കൊണ്ടു പോവുകയാണ് താരം. മക്കൾ വന്നതിനു ശേഷം നയൻതാരയിൽ ഉണ്ടായ പല മാറ്റവും ആരാധകർ ആസ്വദിക്കുന്നുണ്ട്. ഏകദേശം പത്തോളം ചിത്രങ്ങളാണ് നയൻതാരയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്. അതിൽ ഗൗതം വാസുദേവ മേനോൻ- മമ്മൂട്ടി ചിത്രത്തിലും നയൻസ് സുപ്രധാന വേഷത്തിലുണ്ട്.
നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത അന്നപൂരണി എന്ന ചിത്രമാണ് നയൻതാര അവസാനം അഭിനിച്ചത്. വിഘ്നേഷ് - നയൻതാര കൂട്ടുകെട്ടിൽ നാനും റൗഡി താൻ പോലൊരു ചിത്രം എന്ന് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


Click it and Unblock the Notifications