നല്ലത് ആഗ്രഹിക്കുന്നവര്‍ മാത്രം കൂടെ മതി! സറോഗസി വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിക്കി

തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. മലയാളത്തിലൂടെ അരങ്ങേറി പിന്നീട് തമിഴും തെലുങ്കുമെല്ലാം കീഴടക്കി ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് നയന്‍താര. കരിയറിന്റെ തുടക്കത്തില്‍ ചെയ്ത ഗ്ലാമര്‍ വേഷങ്ങളുടെ പേരില്‍ നിരന്തരം സദാചാര ആക്രമണം നേരിട്ടിട്ടും തളരാതെ തന്റെ വിമര്‍ശകരെ വായടപ്പിച്ചാണ് നയന്‍താര സൂപ്പര്‍ താരമായി വളര്‍ന്നത്.

ഇന്നും വിമര്‍ശകര്‍ വിടാതെ പിന്തുടരുന്നുണ്ടെങ്കിലും അവരെയൊക്കെ വായടപ്പിക്കാനും സൂപ്പര്‍ താരമായി തലയുയര്‍ത്തി നില്‍ക്കാനും നയന്‍താരയ്ക്ക് സാധിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് നയന്‍താര. ഏറെ നാളത്തെ പ്രണയത്തിനും ലിവിംഗ് ടുഗദറിനും ശേഷം നിര്‍മ്മാതാവും സംവിധായകനുമായ വിഘ്‌നേഷ് ശിവനെ വിവാഹം കഴിച്ചിരിക്കുകയാണ് നയന്‍താര.

ഇരട്ടക്കുട്ടികളുടെ അമ്മ

വിവാഹത്തിന് പിന്നാലെ ഇപ്പോഴിതാ രണ്ട് ഇരട്ടക്കുട്ടികളുടെ അമ്മയുമായിരിക്കുകയാണ് നയന്‍താര. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നയന്‍താരയും വിക്കിയും തങ്ങള്‍ അപ്പായും അമ്മയും ആയ സന്തോഷ വാര്‍ത്ത അറിയിച്ചത്. നയനും ഞാനും അപ്പനും അമ്മയുമായി, ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ അനുഗ്രഹങ്ങള്‍ വേണമെന്നായിരുന്നു ഘ്‌നേഷ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞത്.

 വാടകഗര്‍ഭധാരണത്തിലൂടെ


വാടകഗര്‍ഭധാരണത്തിലൂടെയാണ് നയന്‍സും വിക്കിയും അച്ഛനും അമ്മയുമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരങ്ങള്‍ ഇതുവരേയും ഇതു സംബന്ധിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. വിവാഹം കഴിഞ്ഞ് നാലാം മാസം ഇരട്ടകുട്ടികള്‍ ജനിച്ചുവെന്ന് അറിയിച്ചതോടെ സോഷ്യല്‍ മീഡിയ വാടകഗര്‍ഭധാരണം എന്ന വിലയിരുത്തലിലേക്ക് എത്തുകയായിരുന്നു. ചിലര്‍ മാസവും സമയവുമൊക്കെ കണക്കാക്കിയും താരങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്ന് വ്യക്തമാക്കുകയാണ് വിഘ്‌നേഷ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സ്റ്റോറിയിലൂടെയായിരുന്നു വിക്കിയുടെ പ്രതികരണം. പരോക്ഷമായൊരു പ്രതികരണമായിരുന്നു വിക്കി നടത്തിയത്.
നിങ്ങളുടെ നല്ലത് ആഗ്രഹിക്കുന്നതും നിങ്ങളെ പരിഗണിക്കുകയും ചെയ്യുന്നവരെയാണ് കൂടെക്കൂട്ടേണ്ടത്. അവരാണ് നിങ്ങളുടെ ആളുകള്‍ എന്നായിരുന്നു വിഘ്നേഷ് കുറിച്ചത്. താരം തങ്ങള്‍ക്കുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത് തന്നെയാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്.

കടുത്ത വിമര്‍ശനം

നേരത്തെ കടുത്ത വിമര്‍ശനം തന്നെ താരദമ്പതികള്‍ക്ക് നേരിടേണ്ടി വന്നിരുന്നു. സറോഗസിയെക്കുറിച്ചും നയന്‍താരയുടെ നിലപാടുകളെക്കുറിച്ചുമൊക്കെയായിരുന്നു ഇപ്പോഴും പഴയ ചിന്താഗതിയുമായി ജീവിക്കുന്നവര്‍ നടത്തിയ വിമര്‍ശനങ്ങള്‍. അതേസമയം മറ്റൊരു സ്റ്റോറിയില്‍ ക്ഷമയോടെ കാത്തിരുന്നാല്‍ മതി, നല്ല കാര്യങ്ങളെല്ലാം അതാത് സമയത്ത് നടക്കുമെന്നും വിഘ്നേഷ് കുറിക്കുന്നുണ്ട്. വിമര്‍ശനങ്ങളൊന്നും തങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് വിക്കി.

ആശംസ നേര്‍ന്നെത്തി

ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴും നിരവധി പേരാണ് വിക്കിയ്ക്കും നയന്‍സിനും ആശംസകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. സിനിമാ ലോകത്തു നിന്നും നിരവധി പേര്‍ ആശംസ നേര്‍ന്നെത്തിയിരുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളാണ് ഇനി വരാനിരിക്കുന്നതെന്നും ഉയിരിനും ഉലകത്തിനുമൊപ്പം എല്ലാം ആസ്വദിക്കൂയെന്നായിരുന്നു നടി കാജല്‍ അഗര്‍വാള്‍ ഇവരോട് പറഞ്ഞത്. ഈയ്യടുത്തായിരുന്നു കാജല്‍ അഗര്‍വാള്‍ അമ്മയായത്.
പേരന്റ്ഹുഡിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന ആശംസയോടെയായി വിഘ്നേഷിനും നയന്‍സിനും കാര്‍ത്തി ബൊക്കെ അയച്ചിരുന്നു. ഈ സ്നേഹത്തിന് നന്ദിയെന്നും വിഘ്നേഷ് കുറിച്ചിരുന്നു.

അതേസമയം നയന്‍താരയും വിക്കിയും മാതാപിതാക്കളായ വാര്‍ത്ത മറ്റ് ചില പ്രത്യാഘാതങ്ങളുമുണ്ടാക്കിയിട്ടുണ്ട്. സംഭവത്തില്‍ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസമായിട്ടേയുള്ളൂ. അങ്ങനെയിരിക്കെ നയന്‍താരയും വിഘ്നേഷും വാടകഗര്‍ഭധാരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X