കലിപ്പ് മൂഡില്‍ ദളപതിയും മക്കള്‍ സെല്‍വനും! മാസ്റ്ററിന്റെ പുതിയ പോസ്റ്റര്‍
ദളപതി വിജയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മാസ്റ്റര്‍. മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനാണ് നായിക. അണിയറയില്‍ ഒരുങ്ങവേ സിനിമയുടെ പുതിയൊരു പോസ്റ്റര്‍ കൂടി പുറത്തുവന്നിരുന്നു. ചിത്രത്തിലെ വിജയുടെയും വിജയ് സേതുപതിയുടെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.

കലിപ്പ് മൂഡിലുളള ദളപതിയെയും മക്കള്‍ സെല്‍വനെയുമാണ് പോസ്റ്ററില്‍ കാണിക്കുന്നത്. രണ്ട് സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചുളള മാസ്റ്ററിന്റെ പുതിയ പോസ്റ്റര്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍. സിനിമയില്‍ കോളേജ് അധ്യാപകനായിട്ടാണ് വിജയ് എത്തുന്നത്. ആന്‍ഡ്രിയ, ശാന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്,സഞ്ജീവ്, ഗൗരി കിഷന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്നു. എക്‌സി ബി ഫിലിം ക്രിയേറ്റേഴ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്. എപ്രിലിലാണ് ദളപതിയുടെ മാസ്റ്റര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











