വിജയ് യ്ക്ക് പിടിച്ചു നിന്നേ മതിയാകൂ
അധികം കഷ്ടപ്പെടാതെ തന്നെ സൂപ്പര്‍സ്റ്റാര്‍ നിരയിലേക്ക് കയറിയ നടനാണ് വിജയ്. വിക്രം, സൂര്യ തുടങ്ങിയ നടന്മാരെ അപേക്ഷിച്ച് നോക്കുമ്പോള്‍, നാച്ചുറലായ അഭിനയത്തിനപ്പുറം കഠിനാദ്ധ്വാനമൊന്നും വിജയ് ചിത്രങ്ങളില്‍ കാണാന്‍ കഴിയാറില്ല. സ്ഥിരം പാറ്റേണില്‍ കഥ പറഞ്ഞു പോകുന്ന ചിത്രങ്ങളായിരുന്നു മിക്കതും.
തമിഴകത്ത് അജിത്തോ വിജയ് യോ / തലയോ ദളപതിയോ എന്ന ചര്‍ച്ചയും തര്‍ക്കവും നടക്കുക്കുമ്പോള്‍ വിജയ്ക്ക് പിടിച്ചു നിന്നേ മതിയാകൂ. മത്സരത്തിനൊന്നും വിജയ് അജിത്തും വരുന്നില്ലെങ്കിലും ആരാധകരെ തളയ്ക്കാന്‍ കഴിയില്ലല്ലോ.

വിജയ് യുടെ ഒടുവില്‍ റിലീസായ രണ്ട് ചിത്രങ്ങള്‍ക്കും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. റിലീസിനൊരുങ്ങി നില്‍ക്കെ ഒരുപാട് വിമര്‍ശങ്ങളും തടസ്സങ്ങളും നേരിട്ട് 'തലൈവ' തിയേറ്ററിലെത്തിയെങ്കിലും ബോക്‌സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.
മോഹന്‍ലാലും വിജയ് യും ഒന്നിച്ച 'ജില്ല'യും ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. ശരാശരി വിജയം എന്നതിനപ്പുറത്തേക്ക് ജില്ലയ്ക്കും വിധിയുണ്ടായിരുന്നില്ല. ആരാധകരെ രസിപ്പിക്കുന്ന തരത്തില്‍ നിന്ന് മാറി ചിന്തിച്ചാലേ വിജയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുള്ളൂ എന്നാണ് സിനിമാ പ്രേമികളുടെ നിരീക്ഷണം


Click it and Unblock the Notifications