ഷാരൂഖിനോടും വിക്രമിനോടും പൊരുതാന്‍ വിജയ്
തുപ്പാക്കിയ്ക്ക് ശേഷം വിജയ് യും മുരുകദോസും ഒന്നിക്കുന്ന എന്ന വിശേഷണത്തോടെയാണ് 'കത്തി'യെ കുറിച്ചുള്ള ആദ്യ വാര്‍ത്തകള്‍ വന്നിരുന്നത്. അറുപത് കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. അത് തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് തന്നെയാണ് നിര്‍മാതാവിന്റെ പ്രതീക്ഷ.
വിജയ് ചിത്രങ്ങളിലെ പാട്ടിനും പ്രത്യേകതകളുണ്ട്. പുതിയ തലമുറയ്ക്ക് ലഹരിയാണ് അനിരുദ്ധിന്റെ പാട്ട്. അനിരുദ്ധിന്റെ പാട്ടിനൊപ്പം വിജയ് യുടെ തട്ടുപൊളിപ്പന്‍ നൃത്തരംഗങ്ങള്‍ കൂടെയാകുമ്പോള്‍ തികഞ്ഞു. മാത്രമല്ല ചിത്രത്തിലെ ഒരു പാട്ട് രംഗത്തിന് വേണ്ടി മാത്രം രണ്ടരക്കോടി രൂപ ചെലിവഴിച്ചുവത്രെ. മുംബൈയിലും ലണ്ടനിലും സെറ്റിട്ടാണത്രെ ഗാനരംഗം ചിത്രീകരിച്ചത്.

എല്ലാം ഒരുക്കി വിജയ് ആരാധകര്‍ കാത്തിരിക്കുമ്പോള്‍ മറുവശത്ത് ശങ്കര്‍- വിക്രം കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം 'ഐ' ഉണ്ടെന്ന് ഓര്‍മിക്കണം. ഹോളിവുഡിനെ പോലും ഞെട്ടിച്ച ഐ കത്തിക്ക് വെല്ലുവിളി തന്നെയാണ്. അതുപോലെ തന്നെ ബോളിവുഡില്‍ നിന്ന് വരുന്ന ഷാരൂഖിന്റെ 'ഹാപ്പി ന്യൂയറും'. ഷാരൂഖിന്റെ കഴിഞ്ഞ വര്‍ഷത്തെ ദീപാവലി റിലീസാ 'ചെന്നൈ എക്‌സ്പ്രസ്' തമിഴകം തൂത്തുവാരിയിട്ടാണ് പോയത്.


Click it and Unblock the Notifications