'കത്തി' കത്തിക്കേറുമെന്ന് പറയുന്നതെന്താണ്?

By Aswathi

ദീപാവലിയ്ക്ക് വേണ്ടി സിനിമാ ലോകം ഒരുങ്ങിക്കഴിഞ്ഞു. ബോളിവുഡും കോളിവുഡും മോളിവുഡും തമ്മില്‍ മത്സരിച്ചാണ് തിയേറ്ററില്‍ പടയോട്ടം വച്ചിരിക്കുന്നത്. വിക്രമിന്റെ 'ഐ' യും ഷാരൂഖ് ഖാന്റെ 'ഹാപ്പി ന്യൂ ഇയറും' ഒന്നും വരുമ്പോള്‍ വിജയ് ആരാധകര്‍ക്ക് പേടിയില്ല. 'കത്തി' കത്തിക്കയറും എന്ന് തന്നെയാണ് അവരുടെ പക്ഷം. അതിന് മതിയായ കാരണങ്ങളുമുണ്ട്.

എ ആര്‍ മുരുകദോസാണ് ചിത്രം സംവിധാനം ചെയ്യുന്നതാണ് പ്രതീക്ഷയില്‍ ആദ്യത്തെ കാരണം. 'തുപ്പാക്കി' എന്ന വിജയ ചിത്രത്തിന് ശേഷം വീണ്ടും വിജയ് യും എ ആര്‍ മുരുകദോസും ഒന്നിക്കുന്നു. ചിത്രത്തില്‍ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങള്‍. ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍. ഹോട്ട്, സെക്‌സി സമാന്ത നായിക.. തുടങ്ങിയതൊക്കെ മാറ്റി നിര്‍ത്തിയാലും ഇനിയുമുണ്ട് കാരണങ്ങള്‍.

kathi

2000 മുതല്‍ ഇങ്ങോട്ട് എടുത്തു പരിശോധിക്കുമ്പോള്‍ വിജയ് യുടെ കരിയര്‍ ഗ്രാഫും ദീപാവലിയും ബന്ധിപ്പിച്ചു നോക്കിയാല്‍ മതി. എല്ലാം ഹിറ്റും സൂപ്പര്‍ഹിറ്റും. പ്രിയമാണവളെ (2000), ഷാജഹാന്‍ (2001), ഭഗവതി (2002), തിരുമലൈ (2003), ശികാശി (2005), അഴകിയ തമിഴ് മകന്‍ (2007), വേലായുധം (2011), തുപ്പാക്കി (2012) എന്നീ ചിത്രങ്ങളെല്ലാം നിര്‍മാതാവിന് കോടികള്‍ നേടിക്കൊടുത്തവയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X