അല്‍ഫോണ്‍സ് മകന് വേണ്ടി കഥ പറഞ്ഞു, അവന്‍ സമ്മതിക്കണേ എന്നാഗ്രഹിച്ചു: വിജയ്‌

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് വിജയ്. തമിഴകത്തില്‍ മാത്രമല്ല കേരളത്തിലടക്കം വലിയ ആരാധകപിന്തുണയുള്ള താരമാണ് വിജയ്. താരത്തിന്റെ പുതിയ സിനിമയായ ബീസ്റ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ ഇപ്പോഴിതാ വിജയ് പങ്കുവച്ചൊരു വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനെക്കുറിച്ചാണ് വിജയുടെ തുറന്നു പറച്ചില്‍. അല്‍ഫോണ്‍സിന്റെ പുതിയ സിനിമയെക്കുറിച്ചാണ് വിജയ് മനസ് തുറന്നത്.

വിജയിയുടെ മകനെ നായകനാക്കി അല്‍ഫോണ്‍സ് സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നതായാണ് വിജയ് വെളിപ്പെടുത്തിയിരിക്കുകയാണ്. സണ്‍ ടിവിയില്‍ സംവിധായകന്‍ നെല്‍സണുമായി നടത്തിയ അഭിമുഖത്തിലായിരുന്നു വിജയ് വെളിപ്പെടുത്തല്‍ നടത്തിയത്. അച്ഛനെ പോലെ മകനും സിനിമയിലെത്തുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വിജയ്. സഞ്ജയ് കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ വേണ്ടെന്നാണ് അവന്റെ തീരുമാനം എന്നാണ് വിജയ് പറയുന്നത്.

അവനെ ഉപദേശിക്കാനില്ല

'അവന്റെ മനസില്‍ അഭിനയിക്കാനാണോ അതോ ക്യാമറയ്ക്കു പുറകില്‍ നില്‍ക്കാനാണോ ഇഷ്ടമെന്നത് സത്യമായും എനിക്കറിയില്ല. അത് സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. അച്ഛനെന്ന നിലയില്‍ ഈ വിഷയത്തില്‍ അവനെ ഉപദേശിക്കാനില്ല. എന്റെ പിന്തുണ ആവശ്യമായി വരുന്ന സന്ദര്‍ഭം വന്നാല്‍ തീര്‍ച്ചയായും ഒപ്പം ഉണ്ടാകും. എന്നായിരുന്നു മകന്റെ അരങ്ങേറ്റത്തെക്കുറിച്ച് വിജയ് സംസാരിച്ചത്. നിരവധി സംവിധായകര്‍ സഞ്ജയ്ക്കു വേണ്ടി എന്റെ അടുത്ത് കഥ പറയാന്‍ വരുന്നുണ്ട്. അത് കേട്ട് ഞാനാണ് അവനോട് പോയി കഥ പറഞ്ഞുകൊടുക്കുന്നത്. എന്നാല്‍ രണ്ട് വര്‍ഷത്തേക്ക് എന്നെ സ്വതന്ത്രമായി വിടണമെന്നാണ് സഞ്ജയ്യുടെ മറുപടി എന്നാണ് വിജയ് പറയുന്നത്.

സമ്മതം മൂളണേ


ഒരിക്കല്‍ 'പ്രേമം' സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരു കഥ എന്നോട് പറഞ്ഞിരുന്നു. ആ കഥ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. ഈ കഥയില്‍ അഭിനയിക്കാന്‍ അവന്‍ സമ്മതം മൂളണേ എന്നു വരെ ആഗ്രഹിച്ചുപോയി. എന്നാണ് വിജയ് പറയുന്നത്. ഇതോടെ ആരാധകര്‍ ആവേശത്തിലായിരിക്കുകയാണ്. നേരത്തിന്് ശേഷം അ്ല്‍ഫോണ്‍സിന്റെ തമിഴ് ചിത്രം എന്നത് ആരാധകരുടെ ഏറെ നാളത്തെ സ്വപ്‌നമാണ്. വിജയിയുടെ മകന്‍ അതില്‍ നായകനാവുന്നുവെന്നതും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. നേരത്തെ അല്‍ഫോണ്‍സിന്റെ പ്രേമത്തിന് തമിഴ്‌നാട്ടില്‍ വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. തമിഴ് റിയാലിറ്റി ഷോയിലൂടെയായിരുന്നു അല്‍ഫോണ്‍സ് ശ്രദ്ധ നേടുന്നത്.

Recommended Video

ബീസ്റ്റിൽ ഞാനൊരു തമാശക്കാരൻ..ഷൈൻ ടോം ചാക്കോ പറയുന്നു
 ബാലതാരം

അതേസമയം, ബാലതാരമായി വിജയ് സിനിമകളില്‍ ചിലരംഗങ്ങളില്‍ മാത്രം വന്നു പോയിട്ടുള്ള സഞ്ജയ്‌യുടെ യഥാര്‍ഥ പേര് ജേസണ്‍ സഞ്ജയ് എന്നാണ്. കാനഡയില്‍ ഫിലിംസ്റ്റഡീസില്‍ ബിരുദം നേടിയ താരപുത്രന്‍ 'വേട്ടൈക്കാരന്‍' എന്ന ചിത്രത്തില്‍ വിജയ്യുടെ കൂടെ ഡാന്‍സ് രംഗത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അന്നു മുതല്‍ താര പുത്രന്റെ സിനിമാ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം അല്‍ഫോണ്‍്‌സിന്റെ പുതിയ സിനിമ ഗോള്‍ഡ് ആണ്. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തിലെ നായകനും നായികയും. ചിത്രത്തിന്റെ ടീസര്‍ വന്‍ ഹിറ്റായി മാറിയിരുന്നു. പ്രേമം പുറത്ത് വന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് അല്‍ഫോണ്‍സിന്റെ സിനിമ വരുന്നത്.

ബീസ്റ്റ് ആണ് വിജയ് നായകനാകുന്ന പുതിയ സിനിമ. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ബീസ്റ്റ്. ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ ട്രെന്റായി മാറിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സൂപ്പര്‍ ഹിറ്റായി മാറുകയായിരുന്നു. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. മലയാളി നടി അപര്‍ണ ദാസും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഏപ്രില്‍ 13 നാണ് റിലീസ് ചെയ്യുക. മാസ്റ്ററിന് ശേഷമെത്തുന്ന വിജയ് ചിത്രമാണ് ബീസ്റ്റ്. മലയാളം താരം ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ചിത്രത്തിലെ ഷൈന്റെ ലുക്ക് ഇതുവരേയും പുറത്ത് വിട്ടിട്ടില്ല.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X