വിജയ് യുടെ മകൻ വെള്ളിത്തിരയിലേക്ക്? കന്നി ചിത്രം വിജയ് സേതുപതിക്കൊപ്പം! ട്വിസ്റ്റ് മറ്റൊന്ന്
തെന്നിന്ത്യയിൽ കൈ നിറയെ ആരാധകരുളള താരമാണ് ഇളയ ദളപതി വിജയ്. തമിഴിൽ സജീവമാണെങ്കിലും സൗത്തിന്ത്യയില്‍ താരത്തിന് കൈനിറയെ ആരാധകരുണ്ട്. ആരാധകരുടെ കാര്യത്തിൽ തമിഴിന് തൊട്ട് പിന്നാലെ മലയാളവുമുണ്ട്. മോളിവുഡിൽ താരം പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും താരത്തിന്റെ തിമിഴ് ചിത്രങ്ങൾ കേരളത്തിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. മലയാളത്തിലെ താരങ്ങൾക്ക് ലഭിക്കുന്ന അതെ പിന്തുണയാണ് കേരളത്തിൽ നിന്ന് വിജയ്ക്കും ലഭിക്കുന്നത്.
താരപുത്രൻമാരുടെ സിനിമ പ്രവേശനം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാകാറുണ്ട്. പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്ന ഒരു താരപുത്രനാണ് വിജയുടെ മകൻ ജേണ്‍സൺ സഞ്ജയ്. താരപുത്രന്റെ സിനിമ പ്രവേശനത്തെ കുറിച്ചുള്ള ചർച്ച കോളിവുഡ് സിനിമ കോളങ്ങളിൽ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിത താരപുത്രന്റെ സിനിമ എൻട്രിയെ കുറിച്ചുള്ള പുതിയ വാർത്ത പുറത്തു വരുകയാണ്. ആദ്യ ചിത്രം തെന്നിന്ത്യൻ സൂപ്പർ താരത്തിനോടൊപ്പമാണ്.

വിജയ് യുടെ മകന്റെ സിനിമ പ്രവേശനം കോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചയാകാറുണ്ട്. ഇപ്പോഴിത പ്രേക്ഷകർക്ക് സന്തോഷകരമായ വാർത്തയാണ് പുറത്തു വരുന്നത്. താരപുത്രന്റെ കന്നി ചിത്രം തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമായ വിജയ് സേതുപതിയ്ക്കൊപ്പമാണത്രെ.വിജയ് സേതുപതിയുടെ പുതിയ തെലുങ്ക് ചിത്രം ‘ഉപ്പെണ്ണ'യുടെ തമിഴ് റീമേക്കില്‍ നായകനായി ജേസണ്‍ സഞ്ജയ് എത്തുന്നത്. ഈ ചിത്രം മൈത്രി മൂവി മേക്കര്‍സുമായി ചേര്‍ന്ന് സേതുപതിതന്നെയാണ് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്.

ജേസൺ സഞ്ജയ് നായകനായി എത്തുമ്പോൾ ചിത്രത്തിൽ വില്ലനായി എത്തുന്നത് വിജയ് സേതുപതിയാണ്. തെലുങ്ക് ചിത്രമായ ഉപ്പെണ്ണയിലും സേതുപതി തന്നെയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്.നല്‍ഗൊണ്ട ജില്ലയില്‍ നടന്ന ദുരഭിമാന കൊലപാതകം അടിസ്ഥാനമാക്കിയാണ് ഉപ്പെണ്ണ ഒരുങ്ങുന്നത്. തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് സേതുപതി ചിത്രമാണിത്.

ചിത്രത്തെ കുറിച്ച് സേതുപതി വിജയ് യുമായി സംസാരിച്ചിരുന്നതായും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. മാസ്റ്ററിന്റെ സെറ്റിൽ വെച്ചായിരുന്നു താരങ്ങൾ ചിത്രത്തെ കുറിച്ച് ചർച്ച ചെയ്തത്. എന്നാൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രേക്ഷകർ ആകാക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രം സംഭവിച്ചാൽ ഈ വർഷം അച്ഛന്റേയും മകന്റേയും വില്ലനായി വിജയ് സേതുപതി എത്തും.ബുചി ബാബു സനയാണ് ഉപ്പെണ്ണ സംവിധാനം ചെയ്യുന്നത്.

തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ വിജയും വിജയ് സേതുപതിയും ചിത്രത്തിൽ ഒന്നിച്ചെത്തുന്നുണ്ട്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് ഇരുവരും. ചിതത്തിൽ വിജയ് യുടെ വില്ലനായിട്ടാണ് സേതുപതി എത്തുന്നത്. ഇത് പ്രേക്ഷകരിൽ ആറെ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്. ചിത്രത്തിൽ സ്കൂൾ അധ്യാപകനായിട്ടാണ് വിജയ് എത്തുന്നത്. എന്നാൽ വിജയ് സേതുപതിയുടെ ക്യാരക്ടർ ഇനിയും പുറത്തു വിട്ടിട്ടില്ല.


Click it and Unblock the Notifications











