മുത്തയ്യ മുരളീധരന്‍ ബയോപിക്കില്‍ നിന്നും പിന്മാറി മക്കള്‍സെല്‍വന്‍? കാരണം ഇതാണ്
ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക്ക് ചിത്രത്തില്‍ നിന്നും വിജയ് സേതുപതി പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ മുരളീധരനായി മക്കള്‍ സെല്‍വന്‍ അഭിനയിക്കുമെന്നായിരുന്നു പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 800 എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്.
എന്നാല്‍ ഇതിനെതിരെ തമിഴകത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും എതിര്‍പ്പുകള്‍ വന്നിരുന്നുവെന്നും, ശ്രീലങ്കയിലെ തമിഴ് വംശജരോടുളള ആദരവിനെ തുടര്‍ന്നാണ് താരം പിന്മാറിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പിന്മാറിയതിനെക്കുറിച്ച് വിജയ് സേതുപതിയുടെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. മുന്‍പ് മുത്തയ്യ മുരളീധരന്‍ ബയോപിക്കുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് വിജയ് സേതുപതി തുറന്നുപറഞ്ഞിരുന്നു.
തന്റെ ജീവചരിത്ര സിനിമയില്‍ വിജയ് സേതുപതി നായകനാകുന്നതില്‍ താന്‍ അതീവ സന്തോഷവാനാണെന്ന് മുത്തയ്യ മുരളീധരനും വ്യക്തമാക്കിയിരുന്നു. ശ്രിപതി രംഗസ്വാമിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം പകുതിയോടെ സിനിമ റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരന്‍ നേടിയ 800 വിക്കറ്റിനെ സൂചിപ്പിക്കുന്നതാണ് സിനിമയുടെ ടൈറ്റില്‍.


Click it and Unblock the Notifications