മൃഗങ്ങളോടുളള സ്‌നേഹം കാണിച്ച് മക്കള്‍സെല്‍വന്‍! രണ്ടു വെളളക്കടുവകളെ ദത്തെടുത്ത് താരം
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയോടുളള പ്രേക്ഷകരുടെ ഇഷ്ടം ഓരോദിനം കഴിയുന്തോറും കൂടികൊണ്ടിരിക്കുകയാണ്. താനൊരു മൃഗസ്‌നേഹി ആണെന്ന് വിജയ് സേതുപതി പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രണ്ടു വെളളക്കടുവകളെ മക്കള്‍സെല്‍വന്‍ ദത്തെടുത്തിരുന്നു.
ചെന്നൈ വണ്ടിനല്ലുരിലെ അരിഗ്നര്‍ അണ്ണ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് വിജയ് സേതുപതി കടുവകളെ ദത്തെടുത്തിരിക്കുന്നത്. പാര്‍ക്ക് സന്ദര്‍ശിച്ച ശേഷം അഞ്ചു ലക്ഷം രൂപ മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി അധികൃതര്‍ക്ക് സേതുപതി കൈമാറുകയും ചെയ്തിരുന്നു.

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിജയ് സേതുപതി അഞ്ച് വയസുളള ആദിത്യ എന്ന ആണ്‍കടുവയെയും നാലര വയസുളള ആരതി കടുവയെയുമാണ് ദത്തെടുത്തിരിക്കുന്നത്. മൃഗശാല സന്ദര്‍ശിച്ച് മൃഗങ്ങള്‍ക്ക് വേണ്ടി തങ്ങളാല്‍ കഴിയുന്നത് എല്ലാവരും ചെയ്തു കൊടുക്കണമെന്ന് സേതുപതി മാധ്യമങ്ങള്‍ക്കു മുന്‍പാകെ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
നഗരത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ കാട് സന്ദര്‍ശിച്ചതായാണ് ഇവിടെ എത്തുമ്പോള്‍ തോന്നുക. ഇന്ത്യയിലെ മറ്റ് കാടുകളിലില്ലാതെ പല മൃഗങ്ങളും ഇവിടെ ഉണ്ട്. മൃഗങ്ങളുടെ നിഷ്‌കളങ്കത കാണുക എന്നതാണ് പ്രധാനപ്പെട്ടത്. നിങ്ങളുടെ കുട്ടികളെയും കൂട്ടി ഇവിടെ വരണം. എല്ലാവരും അഞ്ചു ലക്ഷം രൂപ നല്‍കണമെന്ന് പറയുന്നില്ല, എല്ലാവരും കഴിയുന്നത്ര മാത്രം നല്‍കിയാല്‍ മതി. വിജയ് സേതുപതി പറഞ്ഞു.


Click it and Unblock the Notifications