മമ്മൂട്ടിയുടെ ആ സിനിമ ഇഷ്ടമായി! വിജയ് സേതുപതിയെ ആകര്‍ഷിച്ച മെഗാസ്റ്റാര്‍ ചിത്രമേതാ? കാണൂ!

തെന്നിന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളിലൊരാളാണ് വിജയ് സേതുപതി. നടന്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും കൈവെച്ചിട്ടുള്ള താരമാണ് അദ്ദേഹം. കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് ഈ താരം. നയന്‍താരയ്‌ക്കൊപ്പമുള്ള താരത്തിന്റെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് സിനിമയെ മലയാള സിനിമയേയും കൃത്യമായി നിരീക്ഷിക്കുന്ന താരമാണ് അദ്ദേഹം. മുരളിയേയും തിലകനേയും ഏറെ ഇഷ്ടമാണെന്നും അവരുടെ സിനിമകള്‍ കണ്ടിട്ടുണ്ടെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ കണ്ട തമിഴ് ചിത്രങ്ങളില്‍ തന്നെ ആകര്‍ഷിച്ച സിനിമയെക്കുറിച്ച് വാചാലനാവുകയാണ് താരം. കേരളവുമായി വളരെ അടുത്ത ബന്ധം കൂടിയുണ്ട് അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ജീവിതസഖി മലയാളിയാണ്.

ഭാര്യയ്‌ക്കൊപ്പമിരുന്നാണ് ദി ഗ്രേറ്റ് ഫാദര്‍ എന്ന മമ്മൂട്ടി ചിത്രം കണ്ടതെന്നും രണ്ടുപേര്‍ക്കും ഈ ചിത്രം ഇഷ്ടമായെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് ഇരുവരും വാചാലരായിരുന്നു. ദനീഫ് അദേനിയായിരുന്നു ഈ ചിത്രമൊരുക്കിയത്. വ്യത്യസ്തമായ പ്രമേയവുമായെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. പ്രതികാരത്തിന്‍രെ കഥയുമായെത്തിയ ത്രില്ലര്‍ ചിത്രത്തെ കേരളം നിറഞ്ഞ കൈയ്യടിയോടെയാണ് ഏറ്റെടുത്തത്. സ്‌നേഹ, മാളവിക മോഹനന്‍, ബേബി അനിഖ, ആര്യ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. മികച്ച സന്ദേശം നല്‍കാനായി സിനിമ സ്വീകരിച്ച മാര്‍ഗമാണ് തന്നെ ആകര്‍ഷിച്ചതെന്നും അദ്ദേഹം പറയുന്നു.

Mammootty

മമ്മൂട്ടിയപ്പോലൊരു ഇതിഹാസ താരത്തിന്റെ പ്രകടനത്തെ വിലയിരുത്താനോ അതേക്കുറിച്ച് പറയാനോ താനാളല്ലെന്നും അദ്ദേഹം പറയുന്നു. മലയാളികള്‍ മാത്രമല്ല തമിഴ് താരങ്ങളും മെഗാസ്റ്റാറിന്റെ അഭിനയമികവിനെ അംഗീകരിച്ചിരുന്നു. തമിഴിലും തെലുങ്കില്‍ നിന്നുമൊക്കെ ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. മകനായ ദുല്‍ഖര്‍ സല്‍മാന്‍ അന്യഭാഷയില്‍ അരങ്ങേറിയപ്പോഴുള്ള പിന്തുണ ശ്രദ്ധിച്ചാല്‍ത്തന്നെ ഇക്കാര്യം മനസ്സിലാവും. വ്യത്യസ്തമായ അഭിനയ ശൈലിയുമായി മുന്നേറുകയാണെങ്കിലും അന്യഭാഷയിലെത്തിയപ്പോള്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ഇമേജിലായിരുന്നു താന്‍ കൂടിതല്‍ അറിയപ്പെട്ടതെന്നും താരപുത്രന്‍ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X