ധ്രുവ് വിക്രമിന് സ്‌നേഹചുംബനം നല്‍കി വിജയ് സേതുപതി! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
അര്‍ജുന്‍ റെഡ്ഡി തമിഴ് പതിപ്പിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ധ്രുവ് വിക്രം. ആദിത്യ വര്‍മ്മ എന്ന ചിത്രം തരംഗമായില്ലെങ്കിലും ധ്രുവിന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദിത്യ വര്‍മ്മയിലെ പ്രകടനത്തിന് അടുത്തിടെ മികച്ച പുതുമുഖ നടനുളള പുരസ്‌കാരം ധ്രുവിന് ലഭിച്ചിരുന്നു. മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയാണ് താരപുത്രന് പുരസ്‌കാരം സമ്മാനിച്ചത്.

പുരസ്‌കാരം സ്വീകരിച്ച ശേഷം ധ്രുവിന് ചുംബനം നല്‍കുമോ എന്ന് അവതാരകര്‍ വിജയ് സേതുപതിയോട് ചോദിച്ചു. മടിച്ചു നിന്ന സേതുപതിയോട് കൊടുങ്ക സര്‍ എന്ന് പറഞ്ഞ് ധ്രുവ് വിക്രം തന്നെ മുന്നോട്ട് വന്നു. തുടര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം പത്ത് മാസത്തോളം സിനിമ പോലും വേണ്ടെന്ന് വെച്ച് കൂടെ നിന്ന അപ്പയ്ക്കാണ് ഈ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് ധ്രുവ് പറഞ്ഞു.
ധ്രുവിനൊപ്പം ആദിത്യ വര്‍മ്മയുടെ ഓരോ ഘട്ടത്തിലും വിക്രമും ഒപ്പമുണ്ടായിരുന്നു. അടുത്തിടെ സിനിമയുടെ പ്രചാരണത്തിനായി കേരളത്തില്‍ എത്തിയപ്പോഴും മകനൊപ്പം പിതാവും ഒപ്പമുണ്ടായിരുന്നു. ഇരുവരുടെയും അന്നത്തെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











