»   » ദേ വീണ്ടും ഒരു സുന്ദരിയെ കൂടി സിനിമയിലേക്ക് കിട്ടിയിരിക്കുന്നു! ആരാണെന്ന് മനസിലായോ?

ദേ വീണ്ടും ഒരു സുന്ദരിയെ കൂടി സിനിമയിലേക്ക് കിട്ടിയിരിക്കുന്നു! ആരാണെന്ന് മനസിലായോ?

Posted By: Teresa John
Subscribe to Filmibeat Malayalam

സ്ത്രീകള്‍ക്ക് പുരുഷന്മാരാവാനും പുരുഷന്മാര്‍ക്ക് സ്ത്രീകളാവാനും എളുപ്പത്തില്‍ പറ്റുന്നത് സിനിമയിലാണ്. സിനിമയ്ക്ക്് വേണ്ടി പലരും മേക്ക് ഓവര്‍ നടത്തി ഞെട്ടിക്കുന്നത് മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഒരു സുന്ദരിയെ കൂടി കിട്ടിയിരിക്കുകയാണ്. നടന്‍ റിയാസ് ഖാന്‍ സ്ത്രീ വേഷത്തിലെത്തിയതിന് പിന്നാലെ തമിഴ് നടന്‍ വിജയ് സേതുപതിയാണ് പുതിയ സിനിമയ്ക്ക് വേണ്ടി മേക്ക് ഓവര്‍ നടത്തി സുന്ദരിയായി മാറിയിരിക്കുന്നത്.

vijay-sethupathi

ഫഹദ് ഫാസിലിനൊപ്പം വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂപ്പര്‍ ഡീലക്‌സ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് വിജയ് സ്ത്രീ വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ ശില്‍പ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ചുവന്ന സാരിയും മാലയും കമ്മലും അതിനൊപ്പം കൂളിംഗ് ഗ്ലാസും ധരിച്ചാണ് വിജയിയുടെ ചിത്രം പുറത്ത വന്നത്. പുറത്ത് വന്ന ഉടനെ തന്നെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

33 ഭാഷകളില്‍ ഒരു ബ്രഹ്മാണ്ഡ ചിത്രവുമായി ഐ വി ശശി! സിനിമ മോഹന്‍ലാലിന് വെല്ലുവിളിയാവുമോ?

വിക്രം വേദ എന്ന സിനിമയിലൂടെയാണ് വിജയ് സേതുപതിയെ മലയാളികള്‍ക്കും പരിചയം. അതിനിടെ ആദ്യമായി മലയാളത്തില്‍ നടത്തിയ വിജയിയുടെ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ സൂപ്പര്‍ താരമായി തമിഴകത്തിന് കിട്ടിയിരിക്കുകയാണ്.

English summary
Vijay Sethupathi as a transgender in Super Deluxe.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam