ആ സിനിമ ചെയ്യരുത്; വിജയ് സേതുപതിയോട് ആരാധകരുടെ അപേക്ഷ.. എന്തുകൊണ്ട്?
തമിഴ് സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനയ മികവോടെ ജൈത്ര യാത്ര തുടരുകയാണ് വിജയ് സേതുപതി. ചെയ്യുന്ന ഓരോ സിനിമയും വ്യത്യസ്തവും വിജയവും. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കുമാണ് വിജയ് സേതുപതി പ്രാധാന്യം കൊടുക്കുന്നത്. സാധാരണക്കാരന് പരിചിതമായ കഥാപാത്രങ്ങള്‍ ചെയ്യുന്നതിലൂടെ വിജയ് സേതുപതി മക്കള്‍ സെല്‍വന്‍ എന്ന വിളിപ്പേര് നിലനിര്‍ത്തുന്നു. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണിപ്പോള്‍ സേതുപതി. അതിലൊരു ചിത്രത്തിനെതിരെ ആരാധകര്‍.
പ്രശസ്ത ശ്രീലങ്കന്‍ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിത കഥ ആസ്പദമാക്കി സിനിമ വരുന്നു എന്നും ചിത്രത്തില്‍ മുത്തയ്യയായി വിജയ് സേതുപതി എത്തുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍. ഈ സിനിമ ചെയ്യരുതെന്ന് വിജയ് സേതുപതിയോട് ആരാധകുടെ അപേക്ഷ.

പ്രശസ്ത തമിഴ് യൂട്യൂബ് ചാനല്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ് സേതുപതി ആരാധകരായ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണ് സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിയ്ക്കുന്നത്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ മുത്തയ്യ വളരെ മോശമായി സംസാരിച്ച പഴയ വിവാദത്തെ എടുത്ത് പരമാര്‍ശിച്ചാണ് ഈ സിനിമ ചെയ്യരുതെന്ന് ആരാധകര്‍ പറയുന്നത്.
ശ്രീലങ്കന്‍ അഭയാര്‍ത്ഥികളായ ആരാധകരുടെ അപേക്ഷ വിജയ് സേതുപതി മുഖവിലയ്‌ക്കെടുക്കുമോ എന്നറിയാന്‍ അക്ഷമരായി കാത്തിരിയ്ക്കുകയാണ് തമിഴകം. സിനിമയുമായി സേതുപതി മുന്നോട്ട് പോവും എന്ന് തന്നെയാണ് ലഭിയ്ക്കുന്ന വിവരം.


Click it and Unblock the Notifications