For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  96 എന്ന മനോഹര ചിത്രം നല്‍കിയതിന് മക്കള്‍സെല്‍വന്റെ സമ്മാനം!സംവിധായകന് താരം നല്‍കിയത് കാണൂ

  |

  മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു 96. വലിയ ഹൈപ്പുകളില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. സിനിമയിലെ സേതുപതിയുടെയും തൃഷയുടെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കലക്ഷനിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു.

  രാഷ്ട്രീയം എനിക്ക് പറ്റിയതല്ല! ഒരു നടനായി നിലനില്‍ക്കാനാണ് ആഗ്രഹം! തുറന്നുപറഞ്ഞ് മോഹന്‍ലാല്‍

  തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യതയായിരുന്നു വിജയ് സേതുപതി ചിത്രത്തിന് ലഭിച്ചിരുന്നത്. ഛായാഗ്രാഹകനായി തമിഴില്‍ ശ്രദ്ധ നേടിയ സിം പ്രേംകുമാറിന്റെ ആദ്യ സംവിധാന സംരഭം കൂടിയായിരുന്നു 96. താരങ്ങളുടെ പ്രകടനത്തിനൊപ്പം സംവിധായകന്റെ മേക്കിങ്ങും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ മനോഹരമായൊരു സിനിമ തനിക്കു സമ്മാനിച്ച സംവിധായകന് ഒരു സ്‌നേഹസമ്മാനം മക്കള്‍സെല്‍വന്‍ സമ്മാനിച്ചിരുന്നു.

  96ന്റെ വിജയം

  96ന്റെ വിജയം

  വിജയ് സേതുപതിയുടെ കരിയറില്‍ ലഭിച്ച വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു 96. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍നിന്നെല്ലാം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. നല്ല സിനിമകളെ എപ്പോഴും നെഞ്ചിലേറ്റുന്ന പ്രേക്ഷകര്‍ 96നെയും നെഞ്ചിലേറ്റിയിരുന്നു. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലെ പ്രേക്ഷകരും ചിത്രത്തെ എറ്റെടുത്തു. സേതുപതിക്കും തൃഷയ്ക്കും ഒപ്പം ചിത്രത്തില്‍ കൈയ്യടി നേടിയ പ്രകടനമായിരുന്നു ചെറുപ്പകാലം അവതരിപ്പിച്ച ആദിത്യയും ഗൗരിയും നടത്തിയിരുന്നത്.

  നൊസ്റ്റാള്‍ജിക്ക് ഫീല്‍ നല്‍കിയ ചിത്രം

  നൊസ്റ്റാള്‍ജിക്ക് ഫീല്‍ നല്‍കിയ ചിത്രം

  ഹൈസ്‌ക്കൂളില്‍ ഒരുമിച്ച പഠിച്ച രണ്ട് പേര്‍ 22വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 96 പറഞ്ഞത്. ചിത്രം മുഴുവനായി ഒരു നൊസ്റ്റാള്‍ജിക്ക് ഫീലായിരുന്നു പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്. മൗത്ത് പബ്ലിസിറ്റിയാണ് സിനിമയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായി മാറിയിരുന്നത്. ചിത്രം കണ്ട് തിയ്യേറ്ററുകള്‍ വിട്ടിറങ്ങുമ്പോഴും പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നു.

  ഗോവിന്ദ് വസന്തയുടെ സംഗീതം

  ഗോവിന്ദ് വസന്തയുടെ സംഗീതം

  തൈക്കുടം ബ്രിഡ്ജ് മ്യൂസിക്ക് ബാന്‍ഡിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയായിരുന്നു സിനിമയ്ക്ക് സംഗീതമൊരുക്കിയിരുന്നത്. ചിത്രത്തിന്റെ വിജയത്തില്‍ സംഗീതവും വലിയ പങ്ക് വഹിച്ചിരുന്നു. 96ന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു. മദ്രാസ് എന്റര്‍പ്രൈസിന്റെ ബാനറില്‍ എസ് നന്ദഗോപാലായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.

  വിജയ് സേതുപതിയുടെ സ്‌നേഹ സമ്മാനം

  വിജയ് സേതുപതിയുടെ സ്‌നേഹ സമ്മാനം

  96 എന്ന മനോഹര ചിത്രം സമ്മാനിച്ച സംവിധായകന്‍ സി പ്രേംകുമാറിന് മക്കള്‍ സെല്‍വന്‍ സ്‌നേഹസമ്മാനം നല്‍കിയെന്നുളള റിപ്പോര്‍ട്ടുകളായിരുന്നു വന്നത്. 3 ലക്ഷത്തോളം വിലവരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് സംവിധായകന് സൂപ്പര്‍താരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 0096 എന്നാണ് ബുളളറ്റിന്റെ രജിസ്‌ട്രേഷന്‍ നമ്പറെന്നും അറിയുന്നു.

  96ന്റെ റീമേക്ക്

  96ന്റെ റീമേക്ക്

  അതേസമയം 96ന്റെ തമിഴ് പതിപ്പിനു ശേഷം അന്യ ഭാഷ റീമേക്കുകള്‍ ഒരുങ്ങുകയാണ്. തെലുങ്കിലും കന്നഡത്തിലുമായാണ് ചിത്രത്തിന്റെ പുതിയ പതിപ്പുകള്‍ വരുന്നത്. കന്നഡത്തില്‍ ഭാവനയും ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷുമാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. 99 എന്ന് പേരിട്ട സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തെലുങ്കിലും റീമേക്ക് ചിത്രം വരുന്നുണ്ട്. സാമന്തയും ഷര്‍വാനന്ദുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.

  കാളിദാസ് ജയറാമിന്റെ ക്യൂട്ട് ആന്‍ഡ് സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് വീഡിയോ പുറത്ത്! കാണൂ

  അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജു മേനോനും വീണ്ടും! ഇത്തവണയും ഈ സംവിധായകന്റെ ചിത്രത്തില്‍! കാണൂ

  English summary
  vijay sethupathi gifted royal enfield bike to prem kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X