ഞാന്‍ ട്രാൻസ്ജെന്റർ ആയത് പുരസ്‌കാരത്തിന് വേണ്ടിയല്ല; വിജയ് സേതുപതി
ഒരു കഥാപാത്രത്തിന്റെ സ്റ്റൈലും ഗ്ലാമറും നോക്കി സിനിമ തിരഞ്ഞെടക്കുന്ന ആളല്ല വിജയ് സേതുപതി. ഓരോ സിനിമയിലും പുതുതായി എന്തെങ്കിലും എനിക്ക് ചെയ്യാനുണ്ടോ എന്ന് പരീക്ഷിക്കുന്ന നടനാണ്. അതുകൊണ്ടാണ് സൂപ്പര്‍താരങ്ങള്‍ തിങ്ങിനിറഞ്ഞ തമിഴകത്ത് തന്റേതായ ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കാന്‍ വിജയ് സേതുപതിയ്ക്ക് കഴിഞ്ഞത്.
അവാര്‍ഡ് മോഹിച്ചല്ല താനൊരു സിനിമയും തിരഞ്ഞെടുക്കുന്നത് എന്ന് വിജയ് സേതുപതി വ്യക്തമാക്കി. സൂപ്പര്‍ ഡ്യൂലക്‌സ് എന്ന ചിത്രത്തില്‍ ട്രാന്‍സ്‌ജെന്റ് ആയി അഭിനയിച്ചതിനെ കുറിച്ച് പറയുകയായിരുന്നു വിജയ് സേതുപതി. ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡ്യൂലക്‌സില്‍ ശില്‍പ എന്ന ട്രാന്‍സ്‌ജെന്ററായിട്ടാണ് മക്കള്‍ സെല്‍വന്‍ എത്തിയത്.

മുന്നൊരുക്കങ്ങളില്ല
ഈ കഥാപാത്രത്തിന് വേണ്ടി ഞാനൊരു ട്രാന്‍സ്‌ജെന്റിനെ പോയി കാണുകയോ പ്രത്യേക മുന്നൊരുക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. ശില്‍പ എന്ന ട്രാന്‍സ്‌ജെന്ററായി സ്വയം മാറുകയായിരുന്നു എന്ന് വിജയ് സേതുപതി പറഞ്ഞു.

അവരും നമ്മളെ പോലെ
സമൂഹം എപ്പോഴും ഇവരെ വ്യത്യസ്തമായ എന്തോ സംഭവമായിട്ടാണ് കാണുന്നത്. പക്ഷെ അവരും നമ്മളെ പോലെ തന്നെയാണെന്ന് വിജയ് സേതുപതി പറയുന്നു.

സംവിധായകന്‍ പറഞ്ഞത്
സൂപ്പര്‍ ഡ്യൂലക്‌സിന്റെ കഥ വിശദമായി പറഞ്ഞ ശേഷം, ശില്‍പ എന്ന കഥാപാത്രത്തെ ഏറ്റെടുക്കുന്നോ ഇല്ലയോ എന്ന് തീരുമാനിക്കാന്‍ ഒരാഴ്ചത്തെ സമയം എടുത്തോളൂ എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്നാണോ ഈ സിനിമ നിങ്ങള്‍ ചെയ്യുന്നത് അന്ന് ശില്‍പയായി മാറാന്‍ എനിക്ക് സമ്മതമാണെന്നാണ് ഞാനദ്ദേഹത്തോട് പറഞ്ഞത്.

പുരസ്‌കാരത്തിന് വേണ്ടിയല്ല
ഒരു ദേശീയ പുരസ്‌കാരത്തിനോ മറ്റോ വേണ്ടിയല്ല ട്രാന്‍സ്‌ജെന്റായി അഭിനിച്ചത് എന്നും വിജയ് സേതുപതി വ്യക്തമാക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞാലും സൂപ്പര്‍ ഡ്യൂലക്‌സ് എന്ന എന്റെ ചിത്രവും അതിലെ കഥാപാത്രവും പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുമെങ്കില്‍ അതുമതി- വിജയ് സേതുപതി പറഞ്ഞു.


Click it and Unblock the Notifications











