താന്‍ നയന്‍താരയുടെ കടുത്ത ആരാധകനാണെന്ന് വിജയ്

By Aswathi

വിജയ് എന്ന് കേട്ട് ഞെട്ടേണ്ടതില്ല. തമിഴില്‍ ഇളയദളപതി വിജയ് മാത്രമല്ലല്ലോ ഉള്ളത്. എഎല്‍ വിജയ്, വിജയ് സേതുമപതി അങ്ങനെ ചിലരുമുണ്ടല്ലോ. ഇതില്‍ നയന്‍താരയുടെ കടുത്ത ആരാധകന്‍ ആരാണെന്ന് ചോദിച്ചാല്‍ സംശയം വേണ്ട, വിജയ് സേതുപതി തന്നെ.

തമിഴകത്തെ വിജയ ചിത്രങ്ങളുടെ പുതിയ നിര്‍വചനമാണ് വിജയ് സേതുപതി. അഭിനയിക്കുന്ന ചിത്രങ്ങള്‍ താര സമ്പന്നതയില്ലെങ്കിലും, ബിഗ് ബജറ്റ് അല്ലെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധയിലെത്തിക്കാന്‍ എന്നും വിജയ്ക്ക് കഴിയാറുണ്ട്. പിസ മുതല്‍ വന്‍മം വരെ അതിനുള്ള തെളിവാണ്.

vijay-sethupathi-nayanthara

അടുത്തിടെ ഒരു അഭിമുഖത്തില്‍ വിജയ് യെ ആണോ അജിത്തിനെയാണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം വിജയ് സേതുപതിയ്ക്കുണ്ടായിരുന്നില്ല. ഹാസ്യതാരം ഗൗണ്ടമണിയുടെ പേരാണ് വിജയ് സേതുപതി പറഞ്ഞത്.

എന്നാല്‍ നായികമാരുടെ കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. തമിഴകത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷണമുള്ള നയന്‍താരയുടെ കടുത്ത ആരാധകനാണ് താനെന്ന് വിജയ് സേതുപതി പറഞ്ഞു.

നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്. ധനുഷ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X