വൈകല്യമുള്ള ആരാധകനൊപ്പം നിലത്തിരുന്ന്, ഉമ്മ കൊടുത്ത് ഒരു സെല്‍ഫി, ഇതാണ്ട മക്കള്‍ സെല്‍വന്‍!!
സിംപ്ലിസിറ്റി കൊണ്ട് ആരാധകരെ വാരിക്കൂട്ടുകയാണ് വിജയ് സേതുപതി. സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാരനായി ജീവിക്കുന്നത് കൊണ്ട് തന്നെ മക്കള്‍ സെല്‍വന്‍ എന്നാണ് ആളുകള്‍ സ്‌നേഹത്തോടെ വിളിക്കുന്നത്.
ഇപ്പോഴിതാ, വിജയ് സേതുപതിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അംഗവൈകല്യമുള്ള ആരാധകനൊപ്പം നിലത്തിരുന്നു, അയാളെ ചുംബിച്ച് സെല്‍ഫി എടുക്കുന്ന വിജയ് സേതുപതിയുടെ ചിത്രം!!

ആരാധനയോടെ സെല്‍ഫി എടുക്കാന്‍ അടുത്ത് വന്ന ആരാധകനൊപ്പം വിജയ് സേതുപതിയും നിലത്തിരുന്നു. ആരാധകന്റെ ഫോണ്‍ വാങ്ങി ഫോട്ടോ പകര്‍ത്തി. അതിന് ശേഷം കവിളില്‍ ഉമ്മ വച്ച് ഒരു സെല്‍ഫിയും എടുത്തു.
ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ഇതാണ് സിംപ്ലിസിറ്റിയുടെ അങ്ങേയറ്റം എന്ന് സോഷ്യല്‍ മീഡിയയില്‍ പറയുന്നു. കേരളത്തിലും ചിത്രം വൈറലാകാന്‍ കാരണം ആരാധകരുടെ ശക്തിയാണ്.


Click it and Unblock the Notifications