വിജയ് ചോദിച്ചു വിജയ് സേതുപതി കൊടുത്തു, അപൂർവ്വ ചിത്രം വൈറലാകുന്നു

പ്രേക്ഷകരോട് വളരെ അടുത്ത ബന്ധം പുലർത്തുന്ന താരമാണ് മക്കൾ സെൽവൻ വിജയ് സേതുപതി. താരജാഡ അൽപം പേലുമില്ലാതെ, കവിളിൽ മുത്തം നൽകിയാണ് തന്റെ സ്നേഹം പ്രകടിപ്പിക്കുന്നത്. താരത്തിന്റെ സ്നേഹ പ്രകടനം കോളിവുഡിൽ ചർച്ച വിഷയമാകാറുണ്ട്. ഇപ്പോഴിത വിജയ്ക്ക് സ്നേഹ ചുംബനം നൽകി വിജയ് സേതുപതി. ഇരുവരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമായ മാസ്റ്ററിന്റെ പാക്കപ്പ് ദിനത്തിലായിരുന്നു ഇളയദളപതിയുടെ കവിളിൽ ചുംബനം നൽകിയത്. വിജയ് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ചുംബനം നൽകിയത്.

vijay

കൈദിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. ചിത്രത്തിന്റെ പേര് പോലെ തന്നെ സ്കൂൾ അധ്യാപകനായിട്ടാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും പേരും പുതുവത്സരദിനത്തിലായിരുന്നു പുറത്തു വിട്ടത്.

വിജയ്മാർക്കൊപ്പം വൻ താരരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മാളവിക മോഹനനും ആന്‍ഡ്രിയയുമാണ് നായികമാര്‍. ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കും. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. ഏപ്രിലിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X