നയന്‍താരയുടെ ഭര്‍ത്താവുമായി അന്ന് വഴക്ക് കൂടേണ്ടി വന്നു! അവളാണ് എന്നെ ആശ്വസിപ്പിച്ചതെന്ന് നടന്‍ വിജയ് സേതുപതി

സംവിധായകന്‍ വിഘ്നേഷ് ശിവനും നയന്‍താരയും പ്രണയിച്ച് വിവാഹിതരായവരാണ്. 2012 ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് നയന്‍താര സംവിധായകനായ വിഘ്‌നേശുമായി അടുപ്പത്തിലാവുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2022 ല്‍ ഇരുവരും വിവാഹിതരാവുകയും രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു.

എല്ലാ കാലത്തും താരങ്ങളെ ഒരുമിച്ച ഹിറ്റ് ചിത്രത്തെ കുറിച്ചുള്ള കഥകള്‍ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ അതിലെ നായകനായി അഭിനയിച്ച വിജയ് സേതുപതി സിനിമയെ കുറിച്ച് പങ്കുവെച്ച കാര്യങ്ങളാണ് വൈറലാവുന്നത്. തുടക്കത്തില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ വിഘ്‌നേശ് ശിവനുമായി താന്‍ വഴക്ക് കൂടിയിരുന്നതിനെ പറ്റിയാണ് വിജയ് സേതുപതി പറഞ്ഞിരിക്കുന്നത്.

vijay-sethupathi

വിജയ് സേതുപതി നായകനായ 'മഹാരാജ' എന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷന്‍ തിരക്കുകളിലായിരുന്നു താരം. ഇതിനിടയിലാണ് വിഘ്നേഷ് ശിവനെ കുറിച്ച് ഒരു അഭിമുഖത്തില്‍ നടന്‍ സംസാരിച്ചത്.

'നാനും റൗഡി തന്‍' എന്ന സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ഞാന്‍ വിഘ്നേഷ് ശിവനെ വിളിച്ച് വഴക്കിട്ടു. എന്നെ അഭിനയം പഠിപ്പിക്കാന്‍ നിങ്ങള്‍ നോക്കുകയാണ്. എന്നെ നിങ്ങള്‍ക്ക് മനസ്സിലായില്ലേ എന്നാണ് ഞാന്‍ വിളിച്ച് ചോദിച്ചത്. നാല് ദിവസത്തിന് ശേഷം ചിത്രത്തിലെ നായികയായ നയന്‍താര എന്റെ അടുത്ത് വന്ന് എന്താണ് നിങ്ങള്‍ തമ്മിലുള്ള പ്രശ്‌നമെന്ന് ചോദിച്ചു.

പാണ്ഡി എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് കുറച്ചൂടി ഉള്‍കൊണ്ട് ചെയ്യാന്‍ അവന്‍ പറയുകയാണെന്ന് ഞാന്‍ അവളോട് പറഞ്ഞു. മാത്രമല്ല അവളെന്നെ സമാധാനിപ്പിക്കുകയും ചെയ്തു. നാനും റൗഡി താന്‍ സിനിമയുടെ കഥ വിഘ്‌നേഷ് ശിവന്‍ എന്നോട് പറഞ്ഞപ്പോള്‍ അതിമനോഹരമായിട്ടാണ് തോന്നിയത്. എന്നാല്‍ ഞങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ സമയമെടുത്തു.

vijay-sethupathi

ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അത്ര എളുപ്പമല്ലെന്ന് വിഷ്ണു വിശാല്‍ പറഞ്ഞിരുന്നു. കാരണം എന്റെ കഥാപാത്രം കരഞ്ഞാല്‍ പ്രേക്ഷകര്‍ എല്ലാവരും ചിരിക്കണം. നല്ലൊരു മനുഷ്യനാണെങ്കിലും ആ കഥാപാത്രം ഒരു ഫ്രോഡാണ്. ആദ്യത്തെ നാല് ദിവസം കഥാപാത്രം എന്താണെന്ന് പോലും മനസിലായില്ല. ആ സമയത്ത് ഞാന്‍ അരക്ഷിതാവസ്ഥയിലായിരുന്നു എന്നും താരം പറയുന്നു.

അതേ സമയം വിഘ്‌നേഷ് ശിവന്‍ എന്ന സംവിധായകനെ വിജയ് സേതുപതി അഭിനന്ദിക്കുകയും ചെയ്തിരിക്കുകയാണ്. ഒരുപാട് മാജിക്ക് ചെയ്യാറുള്ള സംവിധായകനാണ് അദ്ദേഹം. സിനിമാ സംവിധായകന്‍ ന്യൂജെന്‍ ക്രിയേറ്റര്‍ എന്നീ നിലകളില്‍ അദ്ദേഹം മിടുക്കനാണ്. നാനും റൗഡി താന്‍ എന്ന സിനിമയ്ക്ക് സേഷം കാതു വാക്കുല രണ്ട് കാതല്‍ എന്ന സിനിമയും ഇരുവരും ഒരുമിച്ച് ചെയ്തിരുന്നു.

ശരിക്കും വിഘ്‌നേശിനെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. ഒത്തിരി മാജിക് കാണിക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തെ വിശ്വസിച്ച് കൂടെ പോയാല്‍ വിഘ്‌നേശ് ചില മാജിക് സൃഷ്ടിക്കും.. അങ്ങനെയുള്ള അനുഭവങ്ങളാണ് തന്നെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചതെന്നും വിജയ് സേതുപതി പറയുന്നു.

More from Filmibeat

Read more about: vijay sethupathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X