twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെറുതെ കിട്ടിയ പേരല്ല 'മക്കള്‍ സെല്‍വന്‍', ആ പേര് വന്നതിന് പിന്നിലെ കഥ പറഞ്ഞ് വിജയ് സേതുപതി

    |

    ഭാഷാവ്യത്യാസമില്ലാതെ തെന്നിന്ത്യന്‍ സിനിമ ലോകം നെഞ്ചിലേറ്റുന്ന താരമാണ് വിജയ സേതുപതി. തമിഴിലാണ് സജീവമെങ്കിലും മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നടന്‍ പ്രത്യക്ഷപ്പെടാറുണ്ട്. വിജയ് സേതുപതിയുടെ ചിത്രങ്ങളെല്ലം ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകര്‍ ഏറ്റെടുക്കാറുമുണ്ട്.

    vijay sethiu pathi

    മക്കള്‍ സെല്‍വന്‍ എന്ന് ആരാധകര്‍ സ്നേഹത്തോടെ നടനെ വിളിക്കുന്നത്. ഇപ്പോഴിത ആ വിളിപ്പേര് വന്ന കഥ വെളിപ്പെടുത്തുകയാണ് നടന്‍. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇ്ക്കാര്യം വെളിപ്പെടുത്തിയത്. നടനോടൊപ്പം മാമനിതന്‍ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തരും അഭിമുഖത്തിലുണ്ടായിരുന്നു.

    അല്ലിയുടെ ചിരി മനോഹരമാണ്, പൃഥ്വിരാജിന്റേത് ഇഷ്ടമല്ല, ഒരു പ്രശ്‌നമുണ്ട്, വെളിപ്പെടുത്തി മല്ലിക സുകുമാരന്‍അല്ലിയുടെ ചിരി മനോഹരമാണ്, പൃഥ്വിരാജിന്റേത് ഇഷ്ടമല്ല, ഒരു പ്രശ്‌നമുണ്ട്, വെളിപ്പെടുത്തി മല്ലിക സുകുമാരന്‍

    ഒരു സ്വാമിയാണ് തനിക്ക് ഇങ്ങനെയൊരു പേരിട്ടതെന്നാണ് വിജയ് സേതുപതി പറയുന്നത്. നടന്റെ വാക്കുകള്‍ ഇങ്ങനെ..'ആണ്ടിപ്പട്ടിയിലാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. തേയിലത്തൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു അദ്ദേഹമപ്പോള്‍. സ്വാമിയുടെ കയ്യില്‍ നിന്ന് അല്പം ഭക്ഷണം ഞാനും വാങ്ങിക്കഴിച്ചു.

    'ശ്വസംമുട്ടൽ അടക്കമുള്ള രോ​ഗങ്ങൾ ബുദ്ധിമുട്ടിച്ചു, 20 വർഷമായി യോ​ഗ ചെയ്യുന്നു'; സംയുക്ത വർമ'ശ്വസംമുട്ടൽ അടക്കമുള്ള രോ​ഗങ്ങൾ ബുദ്ധിമുട്ടിച്ചു, 20 വർഷമായി യോ​ഗ ചെയ്യുന്നു'; സംയുക്ത വർമ

    കുറച്ചുഭക്ഷണം അദ്ദേഹത്തിനും വാരിക്കൊടുക്കുകയും ചെയ്തു. സ്വാമി എന്നെ അനുഗ്രഹിക്കുകയും ഒരഞ്ഞൂറ് രൂപ കയ്യില്‍ത്തന്ന് അനുഗ്രഹിക്കുകയും ചെയ്തു. ആ സ്വാമിയാണ് സീനു രാമസ്വാമി. വിജയ് സേതു പറഞ്ഞു.ജനങ്ങളുടെ മകന്‍ എന്നാണ് മക്കള്‍ സെല്‍വന്‍ എന്ന വാക്കിന്റെ അര്‍ത്ഥമെന്ന് അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ സീനു രാമസ്വാമി പറഞ്ഞു.

    ധര്‍മദൂരൈ എന്ന സിനിമയുടെ ചിത്രീകരണസമയത്താണ് ജനങ്ങളെല്ലാവരും വിജയ് സേതുപതിയെ സ്വന്തം കുടുംബാംഗത്തേപ്പോലെയാണ് കാണുന്നതെന്ന കാര്യം ശ്രദ്ധിക്കുന്നത്. അങ്ങനെയാണ് അത്തരമൊരു പേരിലേക്ക് എത്തുന്നതെന്നും സീനു പറഞ്ഞു.

    ജൂണ്‍ 24 ആണ് ചി്ത്രം തിയേറ്ററുകളില്‍ എത്തുന്നത്. മിന്നല്‍ മുരളിയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ഗുരു സോമസുന്ദരം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അന്തരിച്ച നടി കെപിഎസി ലളിതയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണട്. നടിയുടെ അവസാന ചിത്രമാണിത്. മണികണ്ഠന്‍ ആചാരിയും ചിത്രത്തിലുണ്ട്. ഗായത്രിയാണ് ചിത്രത്തിലെ നായിക.

    Read more about: vijay sethupathi
    English summary
    Vijay Sethupathi opens Up About His Nick Name Makkal Selvan name Behind story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X